കീവ്: തെക്കൻ യുക്രെയ്നിലെ നിപ്രോപെട്രോവിസ്ക്, സാപ്പോറിഷ്യ പ്രദേശങ്ങളിൽ റഷ്യ നടത്തിയ ആക്രമണത്തിൽ വൻ നാശം. വൈദ്യുതി വിതരണസംവിധാനങ്ങൾ തകർന്നു.
ഇരു പ്രദേശങ്ങളും ഏതാണ്ടു പൂർണമായി ഇരുട്ടിലായി. ജലവിതരണവും ഇന്റർനെറ്റും തകരാറിലായി. നിപ്രോയിലെ ആശുപത്രികൾ ജനറേറ്ററുകൾ ഉപയോഗിച്ചാണു പ്രവർത്തിക്കുന്നത്.