ഇരിങ്ങാലക്കുട: തൃശൂര്‍ ജില്ല അസോസിയേഷന്റെ സഹകരണത്തോടെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് ടെന്നീസ് അക്കാദമി കുട്ടികള്‍ക്കായി റൈസിംഗ് സ്റ്റാര്‍സ് പ്രൈസ്മണി ടെന്നീസ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.
ക്രൈസ്റ്റ് കോളജിലും ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂളിലുമായി നടന്ന ടൂര്‍ണമെന്റില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍നിന്ന് എഴുപതോളം കുട്ടികള്‍ പങ്കെടുത്തു.
വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളില്‍ അന്റോണിയോ ജോസഫ്, അയാന് ഷഫീക്ക്, പാക്സ്റ്റണ്‍ ജോസഫ്, ജോയല്ല ലിതിന്, നമ്രതാ മനോജ്, വേദാന്ത്, ഡാനിയല്ലോ ലിതിന് എന്നിവര്‍ ചാമ്പ്യന്മാരായി.