x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രൈ​സ്റ്റ് ടെ​ന്നീ​സ് അ​ക്കാ​ദ​മിയുടെ റൈ​സിം​ഗ് സ്റ്റാ​ര്‍​സ് പ്രൈ​സ്മ​ണി ടെ​ന്നീ​സ് ടൂ​ര്‍​ണ​മെ​ന്‍റ്


Published: February 6, 2026 06:57 AM IST | Updated: February 6, 2026 06:57 AM IST

ഇ​രി​ങ്ങാ​ല​ക്കു​ട: തൃ​ശൂ​ര്‍ ജി​ല്ല അ​സോ​സി​യേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് ടെ​ന്നീ​സ് അ​ക്കാ​ദ​മി കു​ട്ടി​ക​ള്‍​ക്കാ​യി റൈ​സിം​ഗ് സ്റ്റാ​ര്‍​സ് പ്രൈ​സ്മ​ണി ടെ​ന്നീ​സ് ടൂ​ര്‍​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു.

ക്രൈ​സ്റ്റ് കോ​ള​ജി​ലും ക്രൈ​സ്റ്റ് വി​ദ്യാ​നി​കേ​ത​ന്‍ സ്‌​കൂ​ളി​ലു​മാ​യി ന​ട​ന്ന ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ല്‍​നി​ന്ന് എ​ഴു​പ​തോ​ളം കു​ട്ടി​ക​ള്‍ പ​ങ്കെ​ടു​ത്തു.

വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ല്‍ അ​ന്‍റോ​ണി​യോ ജോ​സ​ഫ്, അ​യാ​ന്‍ ഷ​ഫീ​ക്ക്, പാ​ക്സ്റ്റ​ണ്‍ ജോ​സ​ഫ്, ജോ​യ​ല്ല ലി​തി​ന്‍, ന​മ്ര​താ മ​നോ​ജ്, വേ​ദാ​ന്ത്, ഡാ​നി​യ​ല്ലോ ലി​തി​ന്‍ എ​ന്നി​വ​ര്‍ ചാ​മ്പ്യ​ന്മാ​രാ​യി.

Tags : nattu vishesham Christ Tennis Academy

Recent News

Up