Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Affected By

Kozhikode

ത​ദ്ദേ​ശ​ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ല്‍ സി​ല്‍​വ​ര്‍​ലൈ​നും മു​ങ്ങും ;ശ​ക്ത​മാ​യ എ​തി​ര്‍​പ്പു​ള്ള പ​ദ്ധ​തി​ക​ള്‍ ഇ​നി ന​ട​പ്പി​ലാ​ക്കാ​ന്‍ ശ്ര​മി​ക്കി​ല്ല

കോ​ഴി​ക്കോ​ട്: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തോ​ടെ ജി​ല്ല​യി​ല്‍ സി​ല്‍​വ​ര്‍​ലൈ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​ങ്ക വ​ര്‍​ധി​ക്കു​ന്നു. വ​ലി​യ എ​തി​ര്‍​പ്പു​ള്ള പ​ദ്ധ​തി​യു​മാ​യി ഇ​നി സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു​പോ​കു​മോ​യെ​ന്ന കാ​ര്യ​ത്തി​ലാ​ണ് ആ​ശ​ങ്ക. സി​ൽ​വ​ർ​ലൈ​നി​ൽ ഇ​നി പ്ര​തീ​ക്ഷ വ​ച്ചി​ട്ടു കാ​ര്യ​മി​ല്ലെ​ന്നും എ​ന്നാ​ൽ പ​ദ്ധ​തി ആ​കെ ഉ​പേ​ക്ഷി​ക്കു​ന്നു​വെ​ന്ന​ല്ല അ​തി​ന​ർ​ഥ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്പ് കോ​ഴി​ക്കോ​ട്ടെ "മീ​റ്റ് ദ ​ലീ​ഡ​ര്‍' പ​രി​പാ​ടി​യി​ല്‍ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ഇ​ട​തു​മു​ന്ന​ണി​ക്ക് ക്ഷീ​ണ​മാ​യ​തോ​ടെ പ​ദ്ധ​തി പൂ​ര്‍​ണ​മാ​യും ഉ​പേ​ക്ഷി​ക്കാ​നാ​ണ് സാ​ധ്യ​ത. പ​ദ്ധ​തി ന​ട​പ്പി​ലാ​യാ​ല്‍ ജി​ല്ല​യി​ൽ ര​ണ്ടാ​യി​ര​ത്തി​നു മു​ക​ളി​ൽ വീ​ടു​ക​ൾ പൊ​ളി​ക്കേ​ണ്ടി വ​രു​മെ​ന്നും 12,000 പേ​ർ കു​ടി​യി​റ​ക്ക​പ്പെ​ടു​മെ​ന്നാ​ണ് അ​നൗ​ദ്യോ​ഗി​ക ക​ണ​ക്ക്.


ചേ​മ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ മാ​ത്രം 150 വീ​ടു​ക​ൾ കു​ടി​യൊ​ഴി​പ്പി​ക്കേ​ണ്ടി വ​രു​മെ​ന്നാ​ണു ക​രു​തു​ന്ന​ത്. 33.97 ഏ​ക്ക​ർ നെ​ൽ​വ​യ​ൽ, 2.90 ഏ​ക്ക​ർ പൊ​ക്കാ​ളി​പ്പാ​ടം, അ​ഞ്ചേ​ക്ക​ർ റ​ബ​ർ തോ​ട്ടം, 25.30 ഏ​ക്ക​ർ പ​ച്ച​ക്ക​റി​ത്തോ​ട്ടം, 709 ഏ​ക്ക​ർ തെ​ങ്ങി​ൻ തോ​പ്പ്, 776 ഏ​ക്ക​റി​ലെ മ​റ്റു കൃ​ഷി​ത്തോ​ട്ടം എ​ന്നി​വ​യി​ലൂ​ടെ​യാ​ണ് സി​ൽ​വ​ർ​ലൈ​ൻ ക​ട​ന്നു​പോ​കു​ന്ന​തെ​ന്ന് ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

സ്ഥ​ല​ങ്ങ​ളു​ടെ ആ​കാ​ശ സ​ർ​വേ​യാ​ണു ന​ട​ന്ന​ത്. സി​ൽ​വ​ർ​ലൈ​നി​നെ​തി​രേ രൂ​ക്ഷ​മാ​യ പ്ര​തി​ക​ര​ണ​മു​ണ്ടാ​യ ജി​ല്ല​യാ​ണ് കോ​ഴി​ക്കോ​ട്. ഈ ​പ​ദ്ധ​തി​ക്കെ​തി​രേ സം​സ്ഥാ​ന​ത്ത് ത​ന്നെ ആ​ദ്യ​ത്തെ സ​മ​രം തു​ട​ങ്ങി​യ​ത് കാ​ട്ടി​ല​പ്പീ​ടി​ക​യി​ലാ​യി​രു​ന്നു. സി​ൽ​വ​ർ​ലൈ​ൻ വേ​ഗ റെ​യി​ൽ​പാ​ത ക​ട​ന്നു​പോ​കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ 2023ന് ​ശേ​ഷം കാ​ര്യ​മാ​യ ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ളൊ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ല. എ​ന്നാ​ൽ, പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കു​ന്ന​താ​യി സം​സ്ഥാ​ന സ​ർ​ക്കാ​രോ കെ- ​റെ​യി​ലോ പ്ര​ഖ്യാ​പി​ക്കാ​ത്ത​ത് കാ​ര​ണം നാ​ട്ടു​കാ​ർ ഭീ​തി​യി​ൽ​ത്ത​ന്നെ​യാ​ണ്. ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ സം​ബ​ന്ധി​ച്ച വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ച്ചി​ട്ടു​മി​ല്ല.


അ​തു​കൊ​ണ്ടു ത​ന്നെ ഉ​ട​മ​ക​ൾ​ക്ക് ഭൂ​മി വി​ൽ​ക്കാ​നോ പ​ണ​യം​വ​ച്ച് വാ​യ്പ​യെ​ടു​ക്കാ​നോ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ട്. ഭൂ​മി പ​ണ​യം​വ​ച്ച് വാ​യ്പ​യെ​ടു​ക്കാ​ൻ ചെ​ല്ലു​ന്ന​വ​രോ​ട്, കെ-​റെ​യി​ൽ അ​ധി​കൃ​ത​രു​ടെ സാ​ക്ഷ്യ​പ​ത്രം ഹാ​ജ​രാ​ക്കാ​നാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്ന് സി​ൽ​വ​ർ​ലൈ​ൻ വി​രു​ദ്ധ സ​മ​ര​സ​മി​തി നേ​താ​ക്ക​ള്‍ പ​റ​യു​ന്നു.

Latest News

Up