തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനം സംബന്ധിച്ചുണ്ടായ സുപ്രീംകോടതി വിധിയോട് യോജിപ്പെന്നു നിയമമന്ത്രി പി.രാജീവ്.
വിസി നിയമനം സംബന്ധിച്ച് ഗവർണർ പറഞ്ഞ കാര്യങ്ങൾ യുക്തിക്കു നിരക്കാത്തതാണ്. ചാൻസലറുടെ അഭിപ്രായങ്ങളും മുഖ്യമന്ത്രിയുടെ നിർദേശങ്ങളും പരിഗണിച്ചശേഷം സമവായത്തിൽ എത്താമെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്.
എന്നാൽ, ഗവർണറുടെ പിടിവാശി കാരണമാണ് ചർച്ച എവിടെയും എത്താതെ പോയത്. സുപ്രീംകോടതി വിധിയോടെ യോഗ്യരായവരെത്തന്നെ വൈസ് ചാൻസലറായി നിയമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി രാജീവ് പറഞ്ഞു.