x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​പ്രീംകോ​ട​തി വി​ധി​യോ​ടു യോ​ജി​പ്പെ​ന്ന് മ​ന്ത്രി രാ​ജീ​വ്


Published: December 12, 2025 01:50 AM IST | Updated: December 12, 2025 01:50 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡി​​​ജി​​​റ്റ​​​ൽ, സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ നി​​​യ​​​മ​​​നം സം​​​ബ​​​ന്ധി​​​ച്ചു​​​ണ്ടാ​​​യ സു​​​പ്രീംകോ​​​ട​​​തി വി​​​ധി​​​യോ​​​ട് യോ​​​ജി​​​പ്പെ​​​ന്നു നി​​​യ​​​മ​​​മ​​​ന്ത്രി പി.​​​രാ​​​ജീ​​​വ്.

വി​​സി നി​​​യ​​​മ​​​നം സം​​​ബ​​​ന്ധി​​​ച്ച് ഗ​​​വ​​​ർ​​​ണ​​​ർ പ​​​റ​​​ഞ്ഞ കാ​​​ര്യ​​​ങ്ങ​​​ൾ യു​​​ക്തി​​​ക്കു നി​​​ര​​​ക്കാ​​​ത്ത​​​താ​​​ണ്. ചാ​​​ൻ​​​സ​​​ല​​​റു​​​ടെ അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളും മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും പ​​​രി​​​ഗ​​​ണി​​​ച്ച​​​ശേ​​​ഷം സ​​​മ​​​വാ​​​യ​​​ത്തി​​​ൽ എ​​​ത്താ​​​മെ​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ച്ച​​​ത്.

എ​​​ന്നാ​​​ൽ, ഗ​​​വ​​​ർ​​​ണ​​​റു​​​ടെ പി​​​ടി​​​വാ​​​ശി കാ​​​ര​​​ണ​​​മാ​​​ണ് ച​​​ർ​​​ച്ച എ​​​വി​​​ടെ​​​യും എ​​​ത്താ​​​തെ പോ​​​യ​​​ത്. സു​​​പ്രീംകോ​​​ട​​​തി വി​​​ധി​​​യോ​​​ടെ യോ​​​ഗ്യ​​​രാ​​​യ​​​വ​​​രെത്ത​​​ന്നെ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റാ​​​യി നി​​​യ​​​മി​​​ക്കു​​​മെ​​​ന്ന് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​താ​​​യും മ​​​ന്ത്രി രാ​​​ജീ​​​വ് പ​​​റ​​​ഞ്ഞു.

Tags : Minister Rajiv agree Supreme Court verdict VC appointment

Recent News

Up