എഡ്മന്റൺ: കാനഡയിലെ ആൽബെർട്ട പ്രവിശ്യയിലെ എഡ്മന്റൺ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രമുഖ മലയാളി കൂട്ടായ്മയായ "പെരിയാർതീരം അസോസിയേഷൻ' തങ്ങളുടെ പ്രവർത്തനപഥത്തിലെ പത്താം വാർഷികം ആവേശകരമായ പരിപാടികളോടെ ആഘോഷിച്ചു.
അങ്കമാലി, മലയാറ്റൂർനീലേശ്വരം, മഞ്ഞപ്ര, കാലടി, കാഞ്ഞൂർ, നെടുമ്പാശേരി, അയ്യമ്പുഴ, കറുകുറ്റി, മൂക്കന്നൂർ, തുറവൂർ, പാറക്കടവ്, ശ്രീമൂലനഗരം, ചെങ്ങമനാട് തുടങ്ങി പെരിയാറിന്റെ തീരപ്രദേശങ്ങളിലെ വിവിധ പഞ്ചായത്തുകളിൽ നിന്നും മുനിസിപ്പാലിറ്റികളിൽ നിന്നും എഡ്മന്റണിൽ കുടിയേറിയ കുടുംബങ്ങളുടെ ഈ കൂട്ടായ്മ പ്രവാസലോകത്ത് കേരളീയ തനിമയുടെയും സാഹോദര്യത്തിന്റെയും പ്രതീകമായി മാറിയിരിക്കുകയാണ്.