കാട്ടാളൻ സിനിമയുടെ ടീസറിനു നേരെ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരിച്ച് ചിത്രത്തിന്റെ നിർമാതാക്കളായ ക്യൂബ്സ് എന്റര്‍ടെയ്ൻമെന്റ്സ്. ടീസറിന് എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുവാൻ സാധിച്ചിട്ടില്ലെന്നും വിമർശനങ്ങളെ പ്രേക്ഷകരുടെ കരുതലായി മാത്രമേ കാണുന്നുള്ളൂ എന്നും നിർമാതാക്കൾ വ്യക്തമാക്കി.
ഇതൊരു ഹേറ്റ് ക്യാംപെയ്ൻ ആയി ഞങ്ങൾ കാണുന്നില്ല. ടീസറിലെ ചില ഘടകങ്ങൾ എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുവാൻ സാധിച്ചിട്ടില്ല എന്ന് ഞങ്ങൾ മനസിലാക്കുകയും അത് ഉൾക്കൊളളുകയും ചെയ്യുന്നു.
വിമർശനങ്ങളെ എന്നും അത് പ്രേക്ഷകര്‍ക്ക് ഞങ്ങളോടുള്ള കരുതലമായി മാത്രമേ കാണുന്നുള്ളൂ. അതിനാൽ വിമർശനങ്ങളെ ഏറ്റെടുത്തുകൊണ്ട് കൂടുതൽ ശക്തമായ അടുത്ത അപ്ഡേറ്റുമായി ഞങ്ങൾ നിങ്ങൾക്കു മുന്നിലേക്ക് എത്തും.’’ ക്യൂബ്സ് എന്റര്ടെയ്ൻമെന്റ്സിന്റെ വാക്കുകൾ.
കാട്ടാളൻ സിനിമയിൽ വിഎഫ്എക്സ് ഉപയോഗിക്കാതെ, യഥാർഥ ആനയെ ഉപയോഗിച്ച് ആണ് സംഘട്ടന രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടീസറിൽ ഈ രംഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.