x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ല്ലാ​വ​രെ​യും തൃ​പ്തി​പ്പെ​ടു​ത്താ​ൻ സാ​ധി​ച്ചി​ല്ല; വി​മ​ർ​ശ​ന​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച് കാ​ട്ടാ​ള​ൻ നി​ർ​മാ​താ​വ്


Published: January 19, 2026 11:44 AM IST | Updated: January 19, 2026 06:51 PM IST

കാ​ട്ടാ​ള​ൻ സി​നി​മ​യു​ടെ ടീ​സ​റി​നു നേ​രെ ഉ​യ​രു​ന്ന വി​മ​ർ​ശ​ന​ങ്ങ​ളി​ൽ പ്ര​തി​ക​രി​ച്ച് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ളാ​യ ക്യൂ​ബ്സ് എ​ന്‍റ​ര്‍​ടെ​യ്ൻ​മെ​ന്‍റ്സ്. ടീ​സ​റി​ന് എ​ല്ലാ​ത്ത​രം പ്രേ​ക്ഷ​ക​രെ​യും തൃ​പ്തി​പ്പെ​ടു​ത്തു​വാ​ൻ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും വി​മ​ർ​ശ​ന​ങ്ങ​ളെ പ്രേ​ക്ഷ​ക​രു​ടെ ക​രു​ത​ലാ​യി മാ​ത്ര​മേ കാ​ണു​ന്നു​ള്ളൂ എ​ന്നും നി​ർ​മാ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.

ഇ​തൊ​രു ഹേ​റ്റ് ക്യാം​പെ​യ്ൻ ആ​യി ഞ​ങ്ങ​ൾ കാ​ണു​ന്നി​ല്ല. ടീ​സ​റി​ലെ ചി​ല ഘ​ട​ക​ങ്ങ​ൾ എ​ല്ലാ​ത്ത​രം പ്രേ​ക്ഷ​ക​രെ​യും തൃ​പ്തി​പ്പെ​ടു​ത്തു​വാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല എ​ന്ന് ഞ​ങ്ങ​ൾ മ​ന​സി​ലാ​ക്കു​ക​യും അ​ത് ഉ​ൾ‍​ക്കൊ​ള​ളു​ക​യും ചെ​യ്യു​ന്നു.

വി​മ​ർ​ശ​ന​ങ്ങ​ളെ എ​ന്നും അ​ത് പ്രേ​ക്ഷ​ക​ര്‍​ക്ക് ഞ​ങ്ങ​ളോ​ടു​ള്ള ക​രു​ത​ല​മാ​യി മാ​ത്ര​മേ കാ​ണു​ന്നു​ള്ളൂ. അ​തി​നാ​ൽ വി​മ​ർ​ശ​ന​ങ്ങ​ളെ ഏ​റ്റെ​ടു​ത്തു​കൊ​ണ്ട് കൂ​ടു​ത​ൽ ശ​ക്ത​മാ​യ അ​ടു​ത്ത അ​പ്ഡേ​റ്റു​മാ​യി ഞ​ങ്ങ​ൾ നി​ങ്ങ​ൾ​ക്കു മു​ന്നി​ലേ​ക്ക് എ​ത്തും.’’ ക്യൂ​ബ്സ് എ​ന്‍റ​ര്‍​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ വാ​ക്കു​ക​ൾ.

കാ​ട്ടാ​ള​ൻ സി​നി​മ​യി​ൽ വി​എ​ഫ്എ​ക്സ് ഉ​പ​യോ​ഗി​ക്കാ​തെ, യ​ഥാ​ർ​ഥ ആ​ന​യെ ഉ​പ​യോ​ഗി​ച്ച് ആ​ണ് സം​ഘ​ട്ട​ന രം​ഗ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ടീ​സ​റി​ൽ ഈ ​രം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Tags : kattalan peppe antony cubesentertainment

Recent News

Up