Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Artist

Ernakulam

അ​തി​ർ​ത്തി​യി​ലെ സ​ങ്ക​ട​വേ​ലി​ക​ളു​ടെ ക​ഥ പ​റ​ഞ്ഞ് ബം​ഗ്ലാ​ദേ​ശി ക​ലാ​കാ​രി

കൊ​ച്ചി: അ​തി​ർ​ത്തി​ക​ളി​ലെ സം​ഘ​ർ​ഷ​ങ്ങ​ളും സ​ങ്ക​ട​ങ്ങ​ളും ക​ലാ​രൂ​പ​ത്തി​ൽ ആ​വി​ഷ്ക​രി​ച്ച് ബം​ഗ്ലാ​ദേ​ശി ക​ലാ​കാ​രി യാ​സ്മി​ന്‍ ജ​ഹാ​ന്‍ നൂ​പു​ർ. കൊ​ച്ചി - മു​സി​രി​സ് ബി​നാ​ലെ​യു​ടെ വേ​ദി​യാ​യ ആ​സ്പി​ന്‍​വാ​ള്‍ ഹൗ​സി​ലാ​ണ് ദി ​ട​ച്ച് എ​ന്ന പേ​രി​ലു​ള്ള ക​ലാ​പ്ര​ക​ട​നം അ​ര​ങ്ങേ​റി​യ​ത്.

ഇ​ന്ത്യ-​ബം​ഗ്ലാ​ദേ​ശ് അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ അ​നു​ഭ​വി​ക്കു​ന്ന യാ​ത​ന​ക​ൾ പ്ര​മേ​യ​മാ​ക്കി​യാ​യി​രു​ന്നു ബി​നാ​ലെ​യി​ലെ പാ​ര്‍​ട്ടി​സി​പ്പേ​റ്റിം​ഗ് ആ​ര്‍​ട്ടി​സ്റ്റ് കൂ​ടി​യാ​യ യാ​സ്മി​ന്‍റെ ക​ലാ​വി​ഷ്കാ​രം. അ​തി​ര്‍​ത്തി​ക​ള്‍, അ​വി​ടെ​യു​ള്ള മു​ള്ളു​വേ​ലി​ക​ള്‍, നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍ എ​ന്നി​വ​യി​ലൂ​ടെ മ​നു​ഷ്യ​ര്‍ കൂ​ട്ടി​ല​ട​യ്ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ബം​ഗ്ലാ​ദേ​ശി​ല്‍ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് മു​ള്ളു​വേ​ലി നൂ​ണ്ട് എ​ത്തി​യാ​ലും അ​ക​പ്പെ​ടു​ന്ന​ത് മ​റ്റൊ​രു മു​ള്ളു​വേ​ലി​ക്കൂ​ട്ടി​ലാ​ണെ​ന്നും യാ​സ്മി​ന്‍ പ​റ​ഞ്ഞു. അ​തി​ര്‍​ത്തി​ക​ള്‍ എ​ത്ര വി​ശാ​ല​മാ​ണെ​ങ്കി​ലും അ​തൊ​രു മു​ള്ളു​കൂ​ടാ​ണ്. ഒ​രു മ​ണി​ക്കൂ​ര്‍ നീ​ണ്ടുനി​ന്ന പ്ര​ക​ട​നം കാ​ണാ​ൻ നി​ര​വ​ധി പേ​രെ​ത്തി.

ആ​ദ്യ​മാ​യാ​ണ് ഈ ​ക​ലാ​പ്ര​ക​ട​നം അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. ചെ​രു​പ്പി​ടാ​തെ, വെ​ള്ള ഷ​ര്‍​ട്ടും ക​റു​ത്ത പാ​ന്‍റ്സും ധ​രി​ച്ചാ​ണ് അ​വ​ര്‍ ഈ ​പ്ര​ക​ട​നം ന​ട​ത്തി​യ​ത്. കീ​റി​പ്പ​റി​ഞ്ഞ വ​സ്ത്ര​ങ്ങ​ള്‍ പോ​ലെ ത​ന്നെ​യാ​ണ് അ​തി​ര്‍​ത്തി​ക​ള്‍​ക്കു​ള്ളി​ല്‍ ക​ഴി​യു​ന്ന മ​നു​ഷ്യ​ന്‍റെ മ​ന​സു​മെ​ന്ന് അ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

യാ​സ്മി​ന്‍റെ പ്ര​ക​ട​നം ആ​ഴ​ത്തി​ല്‍ ചി​ന്തി​പ്പി​ക്കു​ന്ന​തും വൈ​കാ​രി​ക​വു​മാ​യി​രു​ന്നു​വെ​ന്ന് ബി​നാ​ലെ ആ​റാം ല​ക്ക​ത്തി​ന്‍റെ ക്യൂ​റേ​റ്റ​ര്‍ നി​ഖി​ല്‍ ചോ​പ്ര പ​റ​ഞ്ഞു. ബി​നാ​ലെ​യി​ല്‍ 111 മ​ര്‍​ക്ക​സ് ക​ഫെ​യി​ൽ യാ​സ്മി​ന്‍ ജ​ഹാ​ന്‍റെ ബ്ലാ​ക്ക് ഗോ​ള്‍​ഡ് എ​ന്ന ക​ലാ​സൃ​ഷ്ടി പ്ര​ദ​ര്‍​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

Latest News

Up