Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : B Unnikrishnan

ഈ ​സി​നി​മ​യാ​ണ് ഞാ​ൻ നി​ല​നി​ൽ​ക്ക​ണോ വേ​ണ്ട​യോ എ​ന്ന് തീ​രു​മാ​നി​ക്കു​ക; ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ  

നി​വി​ൻ പോ​ളി ചി​ത്രം 'പ്ര​തിഛാ​യ' ത​നി​ക്ക് കേ​വ​ലം ഒ​രു സി​നി​മ മാ​ത്രം അ​ല്ലെ​ന്നും 2019-ൽ ​ആ​രം​ഭി​ച്ച് നി​ര​വ​ധി പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​യ ത​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പോ​രാ​ട്ട​മാ​ണെ​ന്നും സം​വി​ധാ​യ​ക​ൻ ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ.

വ​ൻ ബ​ജ​റ്റി​ൽ ഒ​രു​ങ്ങു​ന്ന ഈ ​ചി​ത്രം സൈ​ബ​ർ രാ​ഷ്ട്രീ​യ​വും അ​ച്ഛ​ൻ-​മ​ക​ൻ ബ​ന്ധ​വും പ്ര​മേ​യ​മാ​ക്കു​ന്ന 100 ശ​ത​മാ​നം ഫി​ക്‌​ഷ​ൻ വ​ർ​ക്കാ​ണെ​ന്നും രാ​ഷ്ട്രീ​യ പ്രൊ​പ്പ​ഗ​ണ്ട​യ​ല്ലെ​ന്നും സം​വി​ധാ​യ​ക​ൻ വ്യ​ക്ത​മാ​ക്കി.

ബി ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ വാ​ക്കു​ക​ൾ

‘ഞാ​ൻ ഇ​തു​വ​രെ 14 സി​നി​മ​ക​ൾ ചെ​യ്തി​ട്ടു​ണ്ട്. എ​ന്നാ​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു സി​നി​മ 100 ദി​വ​സ​ത്തി​ൽ കൂ​ടു​ത​ൽ ഷൂ​ട്ട് ചെ​യ്യു​ന്ന​ത്. അ​ത് പ്ര​തിഛാ​യ എ​ന്ന ഈ ​സി​നി​മ​യാ​ണ്. ആ​റാ​യി​ര​വും ഏ​ഴാ​യി​ര​വും പേ​ർ പ​ങ്കെ​ടു​ത്ത വ​ലി​യ സീ​ക്വ​ൻ​സു​ക​ൾ ഇ​തി​ലു​ണ്ട്. ഒ​ട്ട​ന​വ​ധി ലൊ​ക്കേ​ഷ​നു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു, അ​തി​ൽ പ​ല​തും വ​ള​രെ വൈ​ഷ​മ്യം പി​ടി​ച്ച​വ​യാ​യി​രു​ന്നു.

മ​ല​യാ​ള​ത്തി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച സം​വി​ധാ​യ​ക​രി​ൽ ഒ​രാ​ളാ​യ കെ.​ജി. ജോ​ർ​ജ് സാ​ർ ഒ​രി​ക്ക​ൽ എ​ന്നോ​ട് പ​റ​ഞ്ഞു, ഒ​രു സം​വി​ധാ​യ​ക​ൻ അ​റി​യേ​ണ്ട​ത് മ​റ്റു​ള്ള​വ​രെ എ​ങ്ങ​നെ പ്ര​യോ​ജ​ന​പ്പെ​ടു​ത്താം എ​ന്നാ​ണ്.

അ​താ​യ​ത്, അ​റി​വു​ള്ള പ​ല ടാ​ല​ന്‍റു​ക​ളെ കൂ​ട്ടി യോ​ജി​പ്പി​ക്കു​ന്ന ഒ​രു കാ​റ്റ​ലി​സ്റ്റ് മാ​ത്ര​മാ​ണ് സം​വി​ധാ​യ​ക​ൻ. അ​തു​കൊ​ണ്ട് ത​ന്നെ ഈ ​സി​നി​മ​യു​ടെ ക​യ്യൊ​പ്പ് ഇ​തി​ൽ പ്ര​വ​ർ​ത്തി​ച്ച ഓ​രോ​രു​ത്ത​ർ​ക്കു​മു​ള്ള​താ​ണ്

സാ​ധാ​ര​ണ സി​നി​മ​യു​ടെ ലോ​ഞ്ചി​ലും പോ​സ്റ്റ​റി​ലു​മൊ​ക്കെ പ്ര​ധാ​ന സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​രു​ടെ പേ​രാ​ണ് വ​രാ​റു​ള്ള​ത്. എ​ന്നാ​ൽ ഇ​വി​ടെ, ഒ​രി​ക്ക​ലും ലൈം​ലൈ​റ്റി​ൽ വ​രാ​ത്ത, സി​നി​മ​യ്ക്കാ​യി പ​ണി​യെ​ടു​ക്കു​ന്ന സാ​ധാ​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളു​ണ്ട്. അ​വ​രെ​ക്കൂ​ടി ഈ ​വേ​ദി​യി​ൽ ആ​ദ​രി​ക്കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു.

ഇ​ങ്ങ​നെ​യു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് മ​നു​ഷ്യ​രു​ടെ പ്ര​യ​ത്ന​ത്തി​ലാ​ണ് മ​ല​യാ​ള സി​നി​മ മു​ന്നോ​ട്ട് പോ​കു​ന്ന​ത്. ക​മ​ല്‍​ഹാ​സ​ൻ പ്ര​സം​ഗി​ക്കു​ന്ന​ത് ഞാ​ൻ ഒ​രി​ക്ക​ൽ കേ​ട്ടി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ചെ​റു​പ്പ​കാ​ല​ത്ത് എ​വി​എം സ്റ്റു​ഡി​യോ​യി​ലൊ​ക്കെ ഷൂ​ട്ട് ന​ട​ക്കു​മ്പോ​ൾ ഇ​ന്ന​ത്തെ​പ്പോ​ലെ എ​സി ഫ്ലോ​റു​ക​ൾ ഇ​ല്ല. മു​ക​ളി​ൽ ആ​സ്ബ​റ്റോ​സ് ഷീ​റ്റു​ക​ളാ​ണ്. വേ​ന​ൽ​ചൂ​ടി​ൽ മു​ക​ളി​ൽ ലൈ​റ്റ് ഹോ​ൾ​ഡ് ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ കു​ടു​കു​ടാ വി​യ​ർ​ത്തൊ​ഴു​കും.

താ​ഴെ ഷോ​ട്ടി​ൽ നി​ൽ​ക്കു​ന്ന ത​ന്‍റെ ദേ​ഹ​ത്ത് അ​വ​രു​ടെ വി​യ​ർ​പ്പു​തു​ള്ളി​ക​ൾ വീ​ഴാ​റു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. തൊ​ഴി​ലാ​ളി​ക​ളു​ടെ വി​യ​ർ​പ്പി​ന്‍റെ ഉ​പ്പു​വീ​ണാ​ണ് ഓ​രോ താ​ര​വും ഉ​ണ്ടാ​കു​ന്ന​ത് എ​ന്ന​താ​ണ് സ​ത്യം. അ​ത് മ​ല​യാ​ള സി​നി​മ​യി​ലെ എ​ക്കാ​ല​ത്തെ​യും വ​ലി​യ താ​രം മോ​ഹ​ൻ​ലാ​ൽ സാ​റി​ന്‍റെ മു​ന്നി​ൽ വെ​ച്ച് ത​ന്നെ പ​റ​യാ​ൻ ക​ഴി​ഞ്ഞ​തി​ൽ എ​നി​ക്ക് സ​ന്തോ​ഷ​മു​ണ്ട്.

2019-ലാ​ണ് ഞാ​ൻ ഈ ​സി​നി​മ​യു​മാ​യു​ള്ള യാ​ത്ര തു​ട​ങ്ങി​യ​ത്. തി​ര​ക്ക​ഥാ​കൃ​ത്ത് ഷാ​രി​സ് എ​ന്‍റെ അ​ടു​ത്ത് വ​ന്ന് ഒ​രു ക​ഥ പ​റ​ഞ്ഞു. അ​തി​ലെ ഒ​രു പ്ര​ത്യേ​ക മു​ഹൂ​ർ​ത്തം എ​ന്നെ വ​ല്ലാ​തെ ആ​ക​ർ​ഷി​ച്ചു. മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച രീ​തി​യി​ൽ സ്ക്രി​പ്റ്റ് എ​ഴു​തു​ന്ന ആ​ളാ​ണ് ഷാ​രി​സ്.

എ​ങ്കി​ലും ആ ​മു​ഹൂ​ർ​ത്തം എ​ന്നെ വ​ല്ലാ​തെ ഹോ​ൾ​ഡ് ചെ​യ്ത​പ്പോ​ൾ, 'ഇ​ത് ഞാ​ൻ എ​ഴു​തി​ക്കോ​ട്ടെ' എ​ന്ന് അ​ദ്ദേ​ഹ​ത്തോ​ട് അ​നു​വാ​ദം ചോ​ദി​ച്ചു. അ​ദ്ദേ​ഹം അ​ത് സ​മ്മ​തി​ച്ചു. ഞാ​ൻ എ​ഴു​തി​യ സ്ക്രി​പ്റ്റ് വാ​യി​ച്ചു കേ​ട്ട​പ്പോ​ൾ 'ഇ​ത് നി​ങ്ങ​ൾ ത​ന്നെ എ​ഴു​തി​യാ​ൽ മ​തി' എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

2019-ൽ ​തു​ട​ങ്ങി​യ ആ ​യാ​ത്ര പ​ല വ​ഴി​ക​ളി​ലൂ​ടെ പോ​യി. നി​വി​ൻ പോ​ളി​യു​ടെ വീ​ട്ടി​ലേ​ക്കും ആ ​വ​ഴി നീ​ണ്ടു. നി​വി​നെ​പ്പോ​ലെ​യു​ള്ള​വ​ർ ഒ​രു ഡി​സി​ഷ​ൻ എ​ടു​ക്കാ​ൻ വ​ലി​യ പാ​ടു​ള്ള​വ​രാ​ണ്. പി​ന്നീ​ട് ഞാ​ൻ മ​റ്റു സി​നി​മ​ക​ളി​ലേ​ക്ക് മാ​റി.

ഒ​ടു​വി​ൽ നി​വി​ൻ ത​ന്നെ​യാ​ണ് പ​റ​ഞ്ഞ​ത് ന​മു​ക്ക് ഈ ​സി​നി​മ ഉ​ട​നെ ചെ​യ്യാ​മെ​ന്ന്. 2019-ൽ ​എ​ഴു​തി​യ സ്ക്രി​പ്റ്റു​മാ​യി ഇ​ന്ന​ത്തെ തി​ര​ക്ക​ഥ​യ്ക്ക് ഒ​രു ബ​ന്ധ​വു​മി​ല്ല. നി​ര​വ​ധി ഡ്രാ​ഫ്റ്റു​ക​ളി​ലൂ​ടെ​യാ​ണ് ഇ​ത് ഇ​ന്ന​ത്തെ രൂ​പ​ത്തി​ലെ​ത്തി​യ​ത്. 

ഈ ​സി​നി​മ​യ്ക്ക് അ​തി​ഭീ​മ​മാ​യ ബ​ജ​റ്റാ​ണ് വ​രു​ന്ന​ത്. അ​തു​കൊ​ണ്ട് ത​ന്നെ ലാ​ഭ​മാ​യാ​ലും ന​ഷ്ട​മാ​യാ​ലും ഈ ​സി​നി​മ​യു​ടെ വി​ധി​യി​ൽ പ​കു​തി എ​ന്‍റേ​താ​യി​രി​ക്കു​മെ​ന്ന് ഞാ​ൻ തീ​രു​മാ​നി​ച്ചു. ബാ​ക്കി പ​കു​തി​ക്കാ​യി ഞാ​ൻ ഗോ​കു​ലം ഗോ​പാ​ല​കൃ​ഷ്ണ​നെ​യാ​ണ് സ​മീ​പി​ച്ച​ത്. 

ദൈ​വ​വി​ശ്വാ​സി​ക​ൾ പ​റ​യു​ന്ന​തു​പോ​ലെ ഓ​ട​ക്കു​ഴ​ലു​മാ​യി നി​ൽ​ക്കു​ന്ന കൃ​ഷ്ണ​നെ​പ്പോ​ലെ ഗോ​പാ​ലേ​ട്ട​ൻ കൂ​ടെ​നി​ന്നു. ക​ഥ കേ​ൾ​ക്കു​ന്ന​തി​ന് മു​മ്പ് ത​ന്നെ അ​ദ്ദേ​ഹം എ​നി​ക്ക് ന​ൽ​കി​യ വി​ശ്വാ​സ​വും സ്നേ​ഹ​വു​മാ​ണ് ഈ ​സി​നി​മ പൂ​ർ​ത്തി​യാ​ക്കാ​ൻ എ​നി​ക്ക് ക​രു​ത്താ​യ​ത്. അ​തു​പോ​ലെ കൃ​ഷ്ണ​മു​ർ​ത്തി​യും എ​നി​ക്ക് സ​ഹോ​ദ​ര​തു​ല്യ​നാ​യി കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.

ഒ​പ്പം ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ, ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ, വേ​ണു കു​ന്ന​പ്പ​ള്ളി എ​ന്നി​വ​രും സാ​മ്പ​ത്തി​ക​മാ​യി എ​ന്നെ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. പേ​ര് വെ​ളി​പ്പെ​ടു​ത്താ​ൻ ആ​ഗ്ര​ഹി​ക്കാ​ത്ത ഒ​രാ​ളും ഇ​തി​നു പി​ന്നി​ലു​ണ്ട്. അ​വ​രു​ടെ കൃ​ത്യ​സ​മ​യ​ത്തു​ള്ള സ​ഹാ​യം ഈ ​സി​നി​മ​യെ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​യി.

സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ അ​യ്യാ​യി​രം പേ​രെ വ​ച്ച് ഷൂ​ട്ട് ചെ​യ്യു​ക എ​ന്ന​തൊ​ക്കെ വ​ലി​യ ക​ട​മ്പ​യാ​യി​രു​ന്നു. ജ​യ​ച​ന്ദ്ര​ൻ, ബെ​ഹ​റ സാ​ർ തു​ട​ങ്ങി​യ​വ​രു​ടെ വ​ലി​യ സ​ഹാ​യം ആ ​സ​മ​യ​ത്തു​ണ്ടാ​യി.

സ്ക്രി​പ്റ്റി​ൽ എ​ന്നോ​ടൊ​പ്പം വ​ർ​ക്ക് ചെ​യ്ത ദേ​വ​ദ​ത്ത് ഷാ​ജി, മു​ഹ​മ്മ​ദ് ഷാ​ഫി, സ്റ്റെ​ഫി സേ​വ്യ​ർ എ​ന്നി​വ​രോ​ട് എ​നി​ക്ക് വ​ലി​യ ന​ന്ദി​യു​ണ്ട്. സ്റ്റെ​ഫി എ​നി​ക്ക് ഫാ​മി​ലി മെ​മ്പ​റെ​പ്പോ​ലെ​യാ​ണ്. ഇ​വ​രെ​ല്ലാം ന​ൽ​കി​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ഞാ​ൻ കേ​ട്ടി​ട്ടു​ണ്ട്. എ​ങ്കി​ലും ഈ ​സി​നി​മ​യു​ടെ എ​ഴു​ത്തി​ന്‍റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്വം എ​നി​ക്കാ​ണ്.

ഈ ​ട്രെ​യി​ല​ർ ലോ​ഞ്ച് ചെ​യ്ത മോ​ഹ​ൻ​ലാ​ൽ സാ​റി​നെ​ക്കു​റി​ച്ച് പ​റ​യു​ക​യാ​ണെ​ങ്കി​ൽ, അ​ദ്ദേ​ഹ​വു​മാ​യി എ​നി​ക്ക് അ​ഗാ​ധ​മാ​യ വ്യ​ക്തി​ബ​ന്ധ​മാ​ണു​ള്ള​ത്. ഈ ​സി​നി​മ​യു​ടെ ഓ​രോ ഘ​ട്ട​വും ഞാ​ൻ അ​ദ്ദേ​ഹ​വു​മാ​യി ച​ർ​ച്ച ചെ​യ്തി​ട്ടു​ണ്ട്. അ​ദ്ദേ​ഹം തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും ഇ​വി​ടെ എ​ത്തി​യ​ത് വ​ലി​യ സ​ന്തോ​ഷം ന​ൽ​കു​ന്നു.

നി​വി​നു​മാ​യി ആ​ദ്യ​മാ​യാ​ണ് വ​ർ​ക്ക് ചെ​യ്യു​ന്ന​ത്. വ​ള​രെ മ​ടി​യോ​ടെ​യാ​ണ് നി​വി​ൻ ഒ​രു സീ​ൻ ചെ​യ്യു​ന്ന​തെ​ന്ന് തോ​ന്നും, പ​ക്ഷേ ടേ​ക്കി​ൽ അ​യാ​ൾ​ക്കൊ​രു മാ​ജി​ക് ഉ​ണ്ട്. ലാ​ൽ സാ​റി​നെ​പ്പോ​ലെ മാ​ജി​ക് കാ​ണി​ക്കു​ന്ന ന​ട​ന്മാ​രെ​യാ​ണ് ന​മ്മ​ൾ ഗ്രേ​റ്റ് ആ​ക്ടേ​ഴ്സ് എ​ന്ന് വി​ളി​ക്കു​ന്ന​ത്. നി​വി​ൻ പോ​ളി​ക്കും ആ ​സ​ർ​ഗ​ശേ​ഷി​യു​ണ്ട്.

ടേ​ക്കു​ക​ളി​ൽ അ​യാ​ൾ കൊ​ണ്ടു​വ​രു​ന്ന ഒ​രു എ​ക്സ്ട്രാ സം​തിം​ഗ് ഉ​ണ്ട്. നി​വി​ൻ ഈ ​സി​നി​മ​യി​ൽ ഗം​ഭീ​ര​മാ​യി ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​ലെ മ​റ്റ് അ​ഭി​നേ​താ​ക്ക​ളാ​യ ബാ​ല​ച​ന്ദ്ര മേ​നോ​ൻ സാ​ർ, ഷ​റ​ഫു​ദ്ദീ​ൻ, ഹ​രി​ശ്രീ അ​ശോ​ക​ൻ, സാ​യി​കു​മാ​ർ, സ​വി​താ മേ​ഡം, നീ​തു, വി​ജ​യ് തു​ട​ങ്ങി എ​ല്ലാ​വ​രും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വെ​ച്ച​ത്. ആ​ൻ അ​ഗ​സ്റ്റി​ന്‍റെ ക​ഥാ​പാ​ത്രം ഈ ​സി​നി​മ​യ്ക്ക് വ​ലി​യൊ​രു വാ​ല്യൂ അ​ഡീ​ഷ​ൻ ന​ൽ​കു​ന്നു​ണ്ട്.

വ​ലി​യ മു​ത​ൽ​മു​ട​ക്കു​ള്ള സി​നി​മ​യാ​ണ്, അ​തി​ന്‍റെ 50 ശ​ത​മാ​നം എ​ന്‍റെ ബാ​ധ്യ​ത​യാ​ണ്.​ഞാ​ൻ നി​ല​നി​ൽ​ക്ക​ണോ വേ​ണ്ട​യോ എ​ന്നു തീ​രു​മാ​നി​ക്കു​ന്ന അ​ത്ര​യും നി​ർ​ണാ​യ​ക​മാ​യ സി​നി​മ​യാ​ണ്. അ​പ്പോ​ഴാ​ണ് ഞാ​ന​റി​യു​ന്ന​ത് ഇ​തൊ​രു പ്രൊ​പ്പ​ഗാ​ണ്ട സി​നി​മ​യാ​ണെ​ന്ന്.

ഇ​ത്ര​യ​ധി​കം കോ​ടി​ക​ൾ ക​ടം വാ​ങ്ങി ഒ​രു രാ​ഷ്ട്രീ​യ പ്രൊ​പ്പ​ഗാ​ണ്ട ന​ട​ത്താ​ൻ എ​നി​ക്ക് താ​ല്പ​ര്യ​മി​ല്ല. ഇ​ത് 100 ശ​ത​മാ​നം ഫി​ക്‌​ഷ​നാ​ണ്. പ​ക്ഷേ കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ൽ എ​നി​ക്ക് പ​റ​യാ​ൻ ആ​ഗ്ര​ഹ​മു​ള്ള ചി​ല കാ​ര്യ​ങ്ങ​ൾ ഇ​തി​ലു​ണ്ട്. ന​മ്മ​ൾ വ്യ​ക്തി​ത്വം ന​ഷ്ട​പ്പെ​ട്ട് 'പ്ര​തിഛാ​യ​ക​ൾ' മാ​ത്ര​മാ​യി മാ​റു​ക​യാ​ണ്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ന​മ്മു​ടെ അ​ബോ​ധ​മ​ന​സി​നെ കോ​ള​നൈ​സ് ചെ​യ്യു​ന്ന സൈ​ബ​ർ രാ​ഷ്ട്രീ​യ​ത്തെ​ക്കു​റി​ച്ചാ​ണ് ഈ ​സി​നി​മ സം​സാ​രി​ക്കു​ന്ന​ത്. അ​തോ​ടൊ​പ്പം ത​ന്നെ അ​ച്ഛ​നും മ​ക​നും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന്റെ ഒ​രു ഡ്രാ​മ​യും ഇ​തി​ലു​ണ്ട്.

എ​ന്‍റെ ക​ഷ്ട​പ്പാ​ടോ അ​ധ്വാ​ന​മോ ഒ​ന്നും കാ​ണി​ക​ൾ​ക്ക് വി​ഷ​യ​മ​ല്ല. അ​വ​ർ​ക്ക് സി​നി​മ ര​സി​പ്പി​ക്ക​ണം എ​ന്ന​തു​മാ​ത്ര​മാ​ണ് പ്ര​ധാ​നം. അ​തു​കൊ​ണ്ട് ഞാ​ൻ ഈ ​സി​നി​മ​യെ ഉ​പാ​ധി​ക​ളി​ല്ലാ​തെ നി​ങ്ങ​ളു​ടെ മു​ന്നി​ലേ​ക്ക് സ​മ​ർ​പ്പി​ക്കു​ന്നു. ലാ​ൽ സാ​ർ പ​റ​ഞ്ഞ​തു​പോ​ലെ, ഈ ​സി​നി​മ എ​ന്‍റെ ഹൃ​ദ​യ​ത്തോ​ട് വ​ള​രെ ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന ഒ​ന്നാ​ണ്. ഈ ​സി​നി​മ എ​ന്നെ ആ​ന​ന്ദി​പ്പി​ച്ച​തു​പോ​ലെ മ​റ്റൊ​ന്നും ആ​ന​ന്ദി​പ്പി​ച്ചി​ട്ടി​ല്ല, എ​ന്നെ ദുഃ​ഖി​പ്പി​ച്ച​തു​പോ​ലെ മ​റ്റൊ​ന്നും ദുഃ​ഖി​പ്പി​ച്ചി​ട്ടു​മി​ല്ല.

ആ​ന​ന്ദ​വും ദുഃ​ഖ​വും ചേ​രു​ന്ന​താ​ണ് ജീ​വി​ത​മെ​ങ്കി​ൽ എ​ന്‍റെ ക​രി​യ​റി​ലെ എ​ന്‍റെ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട സി​നി​മ​യാ​ണ് ‘പ്ര​തിഛാ​യ’. ഈ ​സി​നി​മ എ​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും നി​ർ​ണാ​യ​ക​മാ​യ കാ​ര്യ​ങ്ങ​ൾ സം​ഭ​വി​പ്പി​ച്ച സി​നി​മ​യാ​ണ്. ഈ ​സി​നി​മ​യ്ക്കു മു​മ്പും ശേ​ഷ​വും ഉ​ള്ള ഞാ​ൻ ര​ണ്ട് വ്യ​ത്യ​സ്ത വ്യ​ക്തി​ക​ളാ​ണ്. സി​നി​മ ഇ​നി നി​ങ്ങ​ളു​ടേ​താ​ണ്. ന​ന്ദി, സ്നേ​ഹം.

Latest News

Up