നടന് ബൈജു ഏഴുപുന്ന സംവിധായകനാകുന്ന കൂടോത്രം സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. ചിത്രം ഫെബ്രുവരി 12-ന് തിയറ്ററുകളിലെത്തും.
ഇടുക്കിയുടെ മനോഹരമായ ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം ഭയത്തിന്റെയും കൗതുകത്തിന്റെയും നിഴല്‍ വീഴ്ത്തുന്നതാകമെന്നാണ് സൂചന. ഹൊറര്‍, മിസ്റ്ററി, ഫാമിലി ഡ്രാമ എന്നീ മൂന്ന് ജോണറുകൾ കൂട്ടിയിണക്കിയാണ് സിനിമ എത്തുന്നത്.
സന്തോഷ് ഇടുക്കി ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. സാന്‍ജോ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്.