x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ടു​ക്കി​യു​ടെ മ​ല​നി​ര​ക​ളി​ല്‍ ഒ​ളി​പ്പി​ച്ച നി​ഗൂ​ഢ​ത; ബൈ​ജു ഏ​ഴു​പു​ന്ന​യു​ടെ കൂ​ടോ​ത്രം ഫ​സ്റ്റ് ലു​ക്ക്


Published: January 27, 2026 03:42 PM IST | Updated: January 27, 2026 03:42 PM IST

ന​ട​ന്‍ ബൈ​ജു ഏ​ഴു​പു​ന്ന സം​വി​ധാ​യ​ക​നാ​കു​ന്ന കൂ​ടോ​ത്രം സി​നി​മ​യു​ടെ ഫ​സ്റ്റ് ലു​ക്ക് പു​റ​ത്ത്. കു​ടും​ബ​സ​മേ​തം പൊ​ട്ടി​യ മു​ട്ട​ത്തോ​ടി​നു​ള്ളി​ല്‍ നി​ല്‍​ക്കു​ന്ന നി​ഗൂ​ഢ​ത​യു​ണ​ര്‍​ത്തു​ന്ന പോ​സ്റ്റ​ര്‍ ആ​ണ് പു​റ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

മ​ഞ്ജു വാ​ര്യ​ര്‍, ജോ​മോ​ന്‍ ടി. ​ജോ​ണ്‍, ജിം​ഷി ഖാ​ലി​ദ്, ഷൈ​ജു ഖാ​ലി​ദ്, സു​ജി​ത് വാ​സു​ദേ​വ്, ആ​ന​ന്ദ് സി. ​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ഫ​സ്റ്റ് ലു​ക്ക് പു​റ​ത്തി​റ​ക്കി​യ​ത്.

മ​മ്മൂ​ട്ടി​യും മോ​ഹ​ന്‍​ലാ​ലും ചേ​ര്‍​ന്നാ​യി​രു​ന്നു കൂ​ടോ​ത്രം അ​നൗ​ണ്‍​സ് ചെ​യ്ത​ത്. ഇ​ടു​ക്കി​യു​ടെ മ​നോ​ഹ​ര​മാ​യ ഗ്രാ​മീ​ണ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഒ​രു​ങ്ങു​ന്ന ചി​ത്രം ഭ​യ​ത്തി​ന്‍റെ​യും കൗ​തു​ക​ത്തി​ന്‍റെ​യും നി​ഴ​ല്‍ വീ​ഴ്ത്തു​ന്ന​താ​കും എ​ന്നാ​ണ് ഫ​സ്റ്റ് ലു​ക്ക് ന​ല്‍​കു​ന്ന സൂ​ച​ന. ഹൊ​റ​ര്‍, മി​സ്റ്റ​റി, ഫാ​മി​ലി ഡ്രാ​മ എ​ന്നീ മൂ​ന്ന് ഴോ​ണ​റു​ക​ളെ കൂ​ട്ടി​യി​ണ​ക്കി​യാ​ണ് സി​നി​മ എ​ത്തു​ന്ന​ത്.

സ​ന്തോ​ഷ് ഇ​ടു​ക്കി ആ​ണ് ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത്. സാ​ന്‍​ജോ പ്രൊ​ഡ​ക്ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.
സ​ലിം കു​മാ​ര്‍, ഡി​നോ​യ് പൗ​ലോ​സ്, ശ്രീ​നാ​ഥ് മ​ക​ന്തി, അ​ല​ന്‍​സി​യ​ര്‍, ജോ​യ് മാ​ത്യു, ശ്രീ​ജി​ത്ത് ര​വി, റേ​ച്ച​ല്‍ ഡേ​വി​ഡ്, ദി​യ, വീ​ണ നാ​യ​ര്‍ എ​ന്നി​വ​രാ​ണ് സി​നി​മ​യി​ല്‍ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ല്‍ എ​ത്തു​ന്ന​ത്.

ഗോ​പി സു​ന്ദ​റാ​ണ് സം​ഗീ​തം. ജി​സ്ബി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍, ഷി​ജി ജ​യ​ദേ​വ​ന്‍ എ​ന്നി​വ​ര്‍ ഛായാ​ഗ്ര​ഹ​ണ​വും ഗ്രെ​യ്സ​ണ്‍ എ.​സി.​എ എ​ഡി​റ്റിം​ഗും നി​ര്‍​വ​ഹി​ച്ച ചി​ത്ര​ത്തി​ന്‍റെ മി​ക്‌​സിം​ഗ് കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന​ത് എം.​ആ​ര്‍. രാ​ജ​കൃ​ഷ്ണ​ന്‍ ആ​ണ്. ആ​ക്ഷ​ന്‍ - ഫി​നി​ക്‌​സ് പ്ര​ഭു, ബ്രാ​ന്‍​ഡിം​ഗ് - ടി​ക്‌​സ്പീ​ക്ക്. സി​നി​മ ഫെ​ബ്രു​വ​രി ര​ണ്ടാം വാ​ര​ത്തോ​ടെ തി​യേ​റ്റ​റു​ക​ളി​ല്‍ എ​ത്തും.

Tags : koodothram baiju ezhupunna first look

Recent News

Up