ദൈവദാസന് സെബാസ്റ്റ്യന്‍ പ്രസന്റേഷന്
അനുസ്മരണം
രാവിലെ 5.30ന് ആഘോഷമായ ദിവ്യബലി - ഫാ. സെബാസ്റ്റ്യന്‍ ജോണ്‍ വലിയവീട്ടില്‍. 6.45നു പ്രഭാത പ്രാര്‍ഥന, ആഘോഷമായ ദിവ്യബലി - ഫാ. ലോറന്‍സ് പൊള്ളയില്. വചനപ്രഘോഷണം-ഫാ. ജോര്‍ജ് ഇരട്ടപുളിക്കല്‍. ഒമ്പതിനു ആഘോഷമായ ദിവ്യബലി, വചനപ്രഘോഷണം-ഫാ. ജോസ് ലാഡ് കോയില്‍പ്പറമ്പില്‍. 11ന് ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലി - കോട്ടപ്പുറം രൂപത മെത്രാന് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
വൈകുന്നേരം മൂന്നിന് ആഘോഷമായ ദിവ്യബലി, വചനപ്രഘോഷണം-ഫാ. അഗസ്റ്റിന് മുള്ളൂര്‍. അഞ്ചിനു ജപമാല, നൊവേന, ലിറ്റനി. ആറിന് ആഘോഷമായ ദിവ്യബലി-ഫാ. ഇമ്മാനുവല്‍ പൊള്ളയില്. വചനപ്രഘോഷണം-റവ.ഡോ.ആന്റണിറ്റോ പോള്‍. രാത്രി എട്ടിന് ആഘോഷമായ ദിവ്യബലി, വചനപ്രഘോഷണം-ഫാ. ഡാര്വിന് മൈക്കിള്‍. ഒമ്പതിന് ആഘോഷമായ ദിവ്യബലി, വചനപ്രഘോഷണം-ഫാ. ബിപിന്‍ ജോര്‍ജ് തറേപറമ്പില്‍. 10ന് ആഘോഷമായ ദിവ്യബലി, വചനപ്രഘോഷണം-ഫാ. പോള്‍ നടുവിലതയ്യില്.
നാളെ: കൃതജ്ഞതാദിനം
രാവിലെ 5.30ന് ആഘോഷമായ ദിവ്യബലി-ഫാ. തോമസ് രാജു. 6.45ന് പ്രഭാത പ്രാര്‍ഥന, ആഘോഷമായ ദിവ്യബലി-ഫാ. ടോമി ചമ്പക്കാട്ട്. വചനപ്രഘോഷണം-ഫാ. സെബാസ്റ്റ്യന്‍ പള്ളിപ്പറമ്പില്‍. ഒമ്പതിന് ആഘോഷമായ ദിവ്യബലി-ഫാ. ജോഷി കോണത്ത്. വചനപ്രഘോഷണം-ഫാ. സെബാസ്റ്റ്യന്‍ കുറ്റിവീട്ടില്‍. 11ന് ആഘോഷമായ ദിവ്യബലി-ഫാ. സേവ്യര്‍ ചിറമേല്‍. വചനപ്രഘോഷണം-ഫാ. ജോഷി ജോസഫ് താളിയശേരില്.
വൈകുന്നേരം മൂന്നിന് ആഘോഷമായ തിരുനാള്‍ സമൂഹബലി - കൊച്ചി രൂപത മുന്‍ ബിഷപ് ഡോ. ജോസഫ് കരിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. 4.30ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം-ഫാ. സെബാസ്റ്റ്യന്‍ വലിയവീട്ടില്‍. ഏഴിന് ആഘോഷമായ ദിവ്യബലി-റവ.ഡോ. ജോസഫ് വലിയവീട്ടില്‍. രാത്രി ഒമ്പതിന് ആഘോഷമായ ദിവ്യബലി-ഫാ. ജെല്‍ഷിന്‍ ജോസഫ് തറേപ്പറമ്പില്‍. 10.30ന് കൃതജ്ഞതാ സമൂഹദിവ്യബലി -റവ. ഡോ. യേശുദാസ് കാട്ടുങ്കല്‍ത്തയ്യില്‍, ഫാ. ജീസന്‍ ജോസ് ചിറ്റാന്തറ, ഫാ. ടിനു തോമസ് പടവുപുരയ്ക്കല്‍. വചനപ്രഘോഷണം-ഫാ. ജോസഫ് അല്‍ഫോന്‍സ് കൊല്ലാപറമ്പില്‍. 12ന് തിരുസ്വരൂപ വന്ദനം, തിരുസ്വരൂപ നട അടയ്ക്കല്‍. തുടര്‍ന്ന് ദൈവത്തിന് കൃതജ്ഞതാ സ്ത്രോതഗീതം ആലാപനവും കൊടിയിറക്കല്‍ ശുശ്രൂഷയും.
എട്ടാം പെരുന്നാള്‍ നാളെ
ചേര്‍ത്തല: അർത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയില്‍ നാളെ എട്ടാം പെരുനാള് ആഘോഷിക്കും. വിശുദ്ധ സെബസ്ത്യാനോസിന്റെ 380-ാമത് മകരം പെരുന്നാള്‍ ആഘോഷം എട്ടാം പെരുന്നാളോടെ സമാപിക്കും. രാവിലെ 5.30നും 6.45നും ഒമ്പതിനും 11നും ദിവ്യബലി. വൈകുന്നേരം മൂന്നിന് ആഘോഷമായ തിരുനാള്‍ സമൂഹബലിക്ക് കൊച്ചി രൂപത മുന്‍ ബിഷപ് ഡോ.ജോസഫ് കരിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
വൈകുന്നേരം 4.30ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം. വിശുദ്ധ സെബസ്ത്യാനോസിന്റെ രൂപം വഹിച്ചു കടലോരം വരെ പോയി മടങ്ങുന്ന പ്രദക്ഷിണത്തില്‍ പതിനായിരങ്ങള്‍ പങ്കെടുക്കും. രാത്രി 12 ന് തിരുനട അടയ്ക്കുന്നതോടെ ഈ വര്‍ഷത്തെ തിരുനാളിനു സമാപനമാകും.