തിരുവനന്തപുരം: ലൈഫ് ഗാർഡുമാരെ സർക്കാർ ജീവനക്കാരായി അംഗീകരിച്ച് സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരള ലൈഫ് ഗാർഡ് എംപ്ലോയീസ് യൂണിയൻ (ഐഎൻടിയുസി) സെക്രട്ടറിയേറ്റിനു മുന്നിൽ ആരംഭിച്ച സമരം കെപിസിസി മുൻ പ്രസിഡന്റ് കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു.
നൂറിലേറെ പേരുടെ ജീവൻ രക്ഷിച്ച മുതിർന്ന ലൈഫ് ഗാർഡുമാരെ മുൻ മന്ത്രി വി.എസ്. ശിവകുമാർ ആദരിച്ചു. ലൈഫ്ഗാർഡ് എംപ്ലോയീസ് യൂണിയൻ പ്രസിഡന്റും ഐഎൻടിയുസി ജില്ലാ പ്രസിഡന്റുമായ വി.ആർ.പ്രതാപൻ അധ്യക്ഷനായി. ജെബിമേത്തർ എംപി, വി.ജെ. ജോസഫ്, അഡ്വ. അനിൽ ബോസ്, റോജിൻഗോമസ്, സുന്ദരേശൻ, ബാബുജി, കെ.എം. അബ്ദുൽ സലാം, ജലിൻ ജയരാജ്, പി. ബിജു, പ്രഹ്ലാദൻ, എം.എസ്. താജുദീൻ, എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.എം ജാഫർഖാൻ എന്നിവർ പ്രസംഗിച്ചു.