Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bdjs

ബി​ഡി​ജെ​എ​സ് മു​ന്ന​ണി മാ​റ്റ​ത്തെ കു​റി​ച്ച് ചി​ന്തി​ക്ക​ണം; എ​ൻ​ഡി​എ​യ്ക്കൊ​പ്പം ന​ട​ന്നി​ട്ട് എ​ന്തു​കി​ട്ടി​യെ​ന്ന് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ

ആ​ല​പ്പു​ഴ: ബി​ഡി​ജെ​എ​സ് മു​ന്ന​ണി മാ​റ്റ​ത്തെ കു​റി​ച്ച് ചി​ന്തി​ക്ക​ണ​മെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. പ​ത്തു​വ​ർ​ഷം എ​ൻ​ഡി​എ​യ്ക്കൊ​പ്പം ന​ട​ന്നി​ട്ട് എ​ന്തു​കി​ട്ടി​യെ​ന്ന് ബി​ഡി​ജെ​എ​സ് ആ​ലോ​ചി​ക്ക​ണ​മെ​ന്ന് വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

ബി​ഡി​ജെ​എ​സ് ഇ​ട​ത് പ​ക്ഷ​ത്തേ​ക്ക് പോ​ക​ണം എ​ന്ന് അ​ഭി​പ്രാ​യം ഉ​ള്ള​വ​ർ ഉ​ണ്ടെ​ന്നും വെ​ള്ളാ​പ്പ​ള്ളി ആ​ല​പ്പു​ഴ​യി​ൽ പ​റ​ഞ്ഞു. 300ഓ​ളം സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ച്ചി​ട്ടും ഇ​ത്ത​വ​ണ​ത്തെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ഞ്ച് സീ​റ്റി​ൽ മാ​ത്ര​മാ​ണ് ബി​ഡി​ജെ​എ​സ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് വി​ജ​യി​ക്കാ​നാ​യ​ത്.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ‌പ​രാ​ജ​യ​ത്തി​ന് പി​ന്നാ​ലെ മു​ന്ന​ണി മാ​റ്റ ച​ർ​ച്ച​ക​ൾ ബി​ഡി​ജെ​എ​സി​ൽ സ​ജീ​വ​മാ​ണെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ​ക്കി​ട​യി​ലാ​ണ് വെ​ള്ളാ​പ്പ​ള്ളി​യു​ടെ പ്ര​സം​ഗം ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. ബി​ജെ​പി​യു​ടെ നി​സ​ഹ​ക​ര​ണ​മാ​ണ് ദ​യ​നീ​യ പ​രാ​ജ​യ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പാ​ർ​ട്ടി​യു​ടെ വി​ല​യി​രു​ത്ത​ൽ

 

 

Kerala

തി​രു​വ​ന​ന്ത​പു​ര​ത്തി​ന് പി​ന്നാ​ലെ കോ​ട്ട​യ​ത്തും എ​ൻ​ഡി​എ​യി​ൽ പൊ​ട്ടി​ത്തെ​റി; ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കാ​ൻ ബി​ഡി​ജെ​എ​സ്

കോ​ട്ട​യം: തി​രു​വ​ന​ന്ത​പു​ര​ത്തി​ന് പി​ന്നാ​ലെ കോ​ട്ട​യ​ത്തും എ​ൻ​ഡി​എ​യി​ൽ പൊ​ട്ടി​ത്തെ​റി. ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ബി​ഡി​ജെ​എ​സ്. പ​ള്ളി​ക്ക​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ലെ സീ​റ്റ് ത​ര്‍​ക്ക​മാ​ണ് കാ​ര​ണം.

ക​ഴി​ഞ്ഞ​ത​വ​ണ എ​ന്‍​ഡി​എ വി​ജ​യി​ച്ച പ​ഞ്ചാ​യ​ത്ത് ആ​ണ് പ​ള്ളി​ക്ക​ത്തോ​ട്. ബി​ഡി​ജെ​എ​സ് മെ​മ്പ​റു​ടെ പി​ന്‍​ബ​ല​ത്തി​ല്‍ ആ​യി​രു​ന്നു പ​ഞ്ചാ​യ​ത്ത് ഭ​ര​ണം. ബി​ഡി​ജെ​എ​സി​ന് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​വും ഉ​ണ്ടാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ത​വ​ണ ര​ണ്ട് സീ​റ്റു​ക​ളാ​ണ് ബി​ഡി​ജെ​എ​സി​ന് ന​ല്‍​കി​യ​ത്. ഒ​രു സീ​റ്റി​ല്‍ വി​ജ​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​ത്ത​വ​ണ സീ​റ്റു​ക​ള്‍ വ​ര്‍​ദ്ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ നാ​ല് സീ​റ്റു​ക​ളും ബ്ലോ​ക്കി​ലേ​ക്ക് ഒ​രു സീ​റ്റു​മാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്.

എ​ന്നാ​ല്‍ ഈ ​സീ​റ്റു​ക​ളി​ലൊ​ന്നും ത​ങ്ങ​ളോ​ട് ചോ​ദി​ക്കാ​തെ ബി​ജെ​പി സ്വ​ന്തം നി​ല​ക്ക് സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച് പ്ര​ച​ര​ണം ആ​രം​ഭി​ച്ചെ​ന്നാ​ണ് ബി​ഡി​ജെ​എ​സി​ന്‍റെ പ​രാ​തി.

ഇ​ത്ത​വ​ണ പ​ള്ളി​ക്ക​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ല്‍ അ​ഞ്ച് സീ​റ്റി​ല്‍ ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കാ​നാ​ണ് ബി​ഡി​ജെ​എ​സ് ആ​ലോ​ച​ന. സീ​റ്റ് ന​ല്‍​കാ​ത്ത പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ എ​ല്ലാം ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കു​മെ​ന്നും ബി​ഡി​ജെ​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്റ് സു​രേ​ഷ് ഇ​ട്ടി​ക്കു​ന്നേ​ല്‍ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തും ബി​ഡി​ജെ​എ​സ് ബി​ജെ​പി​ക്കെ​തി​രെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കോ​ർ​പ​റേ​ഷ​നി​ൽ ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കു​മെ​ന്നും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Latest News

Up