തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് തിരുവനന്തപുരം കോർപ്പറേഷനിൽ രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയുമായി എൻഡിഎ. ബിഡിജെഎസിന് മൂന്ന് സീറ്റുകളാണ് തിരുവനന്തപുരം കോർപ്പറേഷനിൽ നൽകിയിരിക്കുന്നത്.
20 സീറ്റുകളാണ് ബിഡിജെഎസ് തിരുവനന്തപുരം കോർപ്പറേഷനിൽ ആവശ്യപ്പെട്ടത്. 31 വാർഡുകളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നന്ദൻകോട്, മുട്ടട, കേശവദാസപുരം വാർഡുകളിലാണ് ബിഡിജെഎസ് മത്സരിക്കുക.
ഓരോ സീറ്റുകളിൽ ശിവസേനയും കെകെസിയും മത്സരിക്കും. എന്നാൽ വിഴിഞ്ഞം ഉൾപ്പെടെ മൂന്ന് വാർഡുകളിൽ സ്ഥാനാർഥി തീരുമാനമായില്ല. ആദ്യഘട്ടത്തിൽ ബിജെപി 67 സീറ്റുകളിൽ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയിരുന്നു.
Tags : bdjs bjp nda trivandrum thushar vellappally