Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Best Police Station

‌ഇ​രി​ട്ടി​ കേ​ര​ള​ത്തി​ലെ മി​ക​ച്ച പോ​ലീ​സ് സ്റ്റേ​ഷ​ൻ

ഇ​​​രി​​​ട്ടി: കേ​​​ന്ദ്ര അ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പ് ന​​​ട​​​ത്തി​​​യ സ​​​ർ​​​വേ​​​യി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ മി​​​ക​​​ച്ച പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നാ​​​യി ഇ​​​രി​​​ട്ടി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

ന​​​വം​​​ബ​​​റി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ കേ​​​ന്ദ്ര അ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പി​​​ൽനി​​​ന്നു​​​ള്ള മൂ​​​ന്നം​​​ഗ സം​​​ഘം നേ​​​രി​​​ട്ടെ​​​ത്തി ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളു​​​ടെ​​​യും സ​​​ർ​​​വേ​​​ക​​​ളു​​​ടെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു കേ​​​ര​​​ള​​​ത്തി​​​ൽ 564 പോ​​​ലീ​​​സ് സ്‌​​​റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ മി​​​ക​​​ച്ച പോ​​​ലീ​​​സ് സ്‌​​​റ്റേ​​​ഷ​​​നാ​​​യി ഇ​​​രി​​​ട്ടി​​​യെ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യു​​​ടെ അ​​​ടു​​​ത്ത ക്രൈം ​​​കോ​​​ൺ​​​ഫ​​​റ​​​ൻ​​​സി​​​ൽ ഇ​​​രി​​​ട്ടി എ​​​സ്എ​​​ച്ച്ഒ പു​​​ര​​​സ്കാ​​​രം ഏ​​​റ്റു​​​വാ​​​ങ്ങും. 2025ലെ ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളാ​​​ണു പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​നാ​​​യി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.

പ്ര​​​ധാ​​​ന​​​മാ​​​യും പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളു​​​ടെ ആ​​​ഭ്യ​​​ന്ത​​​ര പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ വി​​​ല​​​യി​​​രു​​​ത്തി​​​യാ​​​ണ് കേ​​​ന്ദ്ര സം​​​ഘം പു​​​ര​​​സ്കാ​​​രം നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​തെ​​​ന്ന് ഇ​​​രി​​​ട്ടി ഡി​​​വൈ​​​എ​​​സ്‌​​​പി പി.​​​കെ. ധ​​​ന​​​ഞ്ജ​​​യ​​​ബാ​​​ബു അ​​​റി​​​യി​​​ച്ചു.

Latest News

Up