ഇരിട്ടി: കേന്ദ്ര അഭ്യന്തര വകുപ്പ് നടത്തിയ സർവേയിൽ സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനായി ഇരിട്ടി തെരഞ്ഞെടുക്കപ്പെട്ടു.
നവംബറിൽ കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ കേന്ദ്ര അഭ്യന്തര വകുപ്പിൽനിന്നുള്ള മൂന്നംഗ സംഘം നേരിട്ടെത്തി നടത്തിയ പരിശോധനകളുടെയും സർവേകളുടെയും അടിസ്ഥാനത്തിലാണു കേരളത്തിൽ 564 പോലീസ് സ്റ്റേഷനുകളിൽ മികച്ച പോലീസ് സ്റ്റേഷനായി ഇരിട്ടിയെ പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാന പോലീസ് മേധാവിയുടെ അടുത്ത ക്രൈം കോൺഫറൻസിൽ ഇരിട്ടി എസ്എച്ച്ഒ പുരസ്കാരം ഏറ്റുവാങ്ങും. 2025ലെ പ്രവർത്തനങ്ങളാണു പുരസ്കാരത്തിനായി പരിഗണിച്ചത്.
പ്രധാനമായും പോലീസ് സ്റ്റേഷനുകളുടെ ആഭ്യന്തര പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് കേന്ദ്ര സംഘം പുരസ്കാരം നിശ്ചയിക്കുന്നതെന്ന് ഇരിട്ടി ഡിവൈഎസ്പി പി.കെ. ധനഞ്ജയബാബു അറിയിച്ചു.
Tags : Iritti best police station Kerala Central Home Department