Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bihar Ministry

ഉ​പ​മു​ഖ്യ​മ​ന്ത്രി പ​ദ​വി ആ​വ​ശ്യ​പ്പെ​ടി​ല്ല; പാ​ർ​ട്ടി​ക്ക് അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ല​ഭി​ച്ചു: കേ​ന്ദ്ര​മ​ന്ത്രി ചി​രാ​ഗ് പാ​സ്വാ​ൻ

പാ​റ്റ്ന: ബി​ഹാ​റി​ൽ പു​തു​താ​യി അ​ധി​കാ​ര​മേ​റ്റ നി​തീ​ഷ് കു​മാ​ർ മ​ന്ത്രി​സ​ഭ​യി​ൽ ഉ​പ​മു​ഖ്യ​മ​ന്ത്രി പ​ദ​വി ആ​വ‍​ശ്യ​പ്പെ​ടി​ല്ലെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി​യും എ​ൽ​ജെ​പി-​രാം​വി​ലാ​സ് പാ​ർ​ട്ടി​യു​ടെ അ​ധ്യ​ക്ഷ​നു​മാ​യ ചി​രാ​ഗ് പാ​സ്വാ​ൻ. ത​ന്‍റെ പാ​ർ​ട്ടി​ക്ക് അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ല​ഭി​ച്ചു​വെ​ന്നും കൂ​ടു​ത​ൽ ആ​ഗ്ര​ഹ​ങ്ങ​ൾ ഇ​ല്ലെ​ന്നും ചി​രാ​ഗ് പ​റ​ഞ്ഞു.

"ഞ​ങ്ങ​ളു​ടെ പാ​ർ​ട്ടി​ക്ക് ര​ണ്ട് മ​ന്ത്രി​മാ​രെ ല​ഭി​ച്ചു. അ​ത് ത​ന്നെ വ​ലി​യ കാ​ര്യ​മാ​ണ്. എ​ൻ​ഡി​എ സ​ഖ്യ​ത്തി​ൽ ഞ​ങ്ങ​ൾ സ​ന്തു​ഷ്ട​രാ​ണ്. ബി​ജെ​പി​യും ജെ​ഡി-​യു​വും തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ അ​ർ​ഹ​മാ​യ സീ​റ്റു​ക​ൾ ന​ൽ​കി​യി​രു​ന്നു. ഇ​തൊ​ക്കെ മ​തി.'-​ചി​രാ​ഗ് പ​റ​ഞ്ഞു.

"ജ​ന​ങ്ങ​ൾ ഞ​ങ്ങ​ൾ​ക്കൊ​പ്പം നി​ന്നു. 29 മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ച്ച എ​ൽ​ജെ​പി​ക്ക് 19 ഇ​ട​ങ്ങ​ളി​ലും വി​ജ​യി​ക്കാ​ൻ സാ​ധി​ച്ചു. പാ​ർ​ട്ടി​ക്ക് സ്വാ​ധീ​ന​മി​ല്ലാ​ത്ത മ​ണ്ഡ​ല​ങ്ങ​ളും ഇ​തി​ലു​ണ്ട്. ഇ​നി ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കും. അ​ത് മാ​ത്ര​മാ​ണ് ല​ക്ഷ്യം.'-​ചി​രാ​ഗ് കൂ​ട്ടി​ച്ചേ​ർ​ത്തു.

സ​ഞ്ജ​യ് സിം​ഗ്, സ​ഞ്ജ‍​യ് പാ​സ്വാ​ൻ എ​ന്നി​വ​രാ​ണ് എ​ൽ​ജെ​യി​ൽ നി​ന്ന് മ​ന്ത്രി​മാ​രാ​യ​ത്. വ്യാ​ഴാ​ഴ്ച​യാ​ണ് നി​തീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ന്ത്രി​സ​ഭ അ​ധി​കാ​ര​മേ​റ്റ​ത്.

 

Latest News

Up