Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Career

ക​ര, വ്യോ​മ സേ​ന​ക​ളി​ൽ അ​ഗ്നി​വീ​ർ

അ​ഗ്നി​പ​ഥ് പ​ദ്ധ​തി വ​ഴി ക​ര​സേ​ന​യി​ൽ അ​ഗ്നി​വീ​ർ ആ​കാ​ൻ അ​വ​സ​രം. അ​ഗ്നി വീ​ർ ജ​ന​റ​ൽ ഡ്യൂ​ട്ടി, അ​ഗ്നി​വീ​ർ ടെ​ക്നി​ക്ക​ൽ, അ​ഗ്നി​വീ​ർ ട്രേ​ഡ്‌​സ്‌​മാ​ൻ (10-ാം ക്ലാ​സ്, എ​ട്ടാം ക്ലാ​സ് പാ​സ്), അ​ഗ്നി​വീ​ർ ക്ലാ​ർ​ക്ക്/​സ്റ്റോ​ർ കീ​പ്പ​ർ ടെ​ക്നി​ക്ക​ൽ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്. ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഏ​പ്രി​ൽ ഒ​ന്നു വ​രെ.

അ​വി​വാ​ഹി​ത​രാ​യ പു​രു​ഷ​ന്മാ​ർ​ക്കാ​ണ് അ​വ​സ​രം. നാ​ലു വ​ർ​ഷ​ത്തേ​ക്കാ​ണു നി​യ​മ​നം. ഓ​ൺ​ലൈ​ൻ പൊ​തു എ​ഴു​ത്തു​പ​രീ​ക്ഷ (സി​ഇ​ഇ) ജൂ​ണി​ൽ തു​ട​ങ്ങും. തു​ട​ർ​ന്നു റാ​ലി​യും കാ​യി​ക​ക്ഷ​മ​താ പ​രീ​ക്ഷ​യും വൈ​ദ്യ​പ​രി​ശോ​ധ​ന​യും ന​ട​ത്തും.

അ​പേ​ക്ഷ​ക​ർ www.joinindianarmy.nic.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ലോ​ഗി​ൻ ചെ​യ്ത് പ്രൊ​ഫൈ​ൽ ഉ​ണ്ടാ​ക്ക​ണം. കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട് ആ​ർ​മി റി​ക്രൂ​ട്ട്മെ​ന്‍റ് ഓ​ഫീ​സു​ക​ൾ​ക്കു കീ​ഴി​ലാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്. തീ​യ​തി​ക​ളും വേ​ദി​യും പി​ന്നീ​ടു പ്ര​ഖ്യാ​പി​ക്കും.

ത​സ്‌​തി​ക​യും യോ​ഗ്യ​ത​യും

=അ​ഗ്നി​വീ​ർ ജ​ന​റ​ൽ ഡ്യൂ​ട്ടി: 45 % മാ​ർ​ക്കോ​ടെ പ​ത്താം ക്ലാ​സ് ജ​യം. ഓ​രോ വി​ഷ​യ​ത്തി​നും 33 % മാ​ർ​ക്ക് വേ​ണം.

=അ​ഗ്നി​വീ​ർ ടെ​ക്നി​ക്ക​ൽ: 50 % മാ​ർ​ക്കോ​ടെ ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്‌​സ്, ഇം​ഗ്ലീ​ഷ് എ​ന്നീ വി​ഷ​യ​ങ്ങ​ള​ട​ങ്ങി​യ സ​യ​ൻ​സ് പ്ല​സ് ടു ​ജ​യം. ഓ​രോ വി​ഷ​യ​ത്തി​നും 40 % മാ​ർ​ക്ക് വേ​ണം.

അ​ല്ലെ​ങ്കി​ൽ എ​ൻ​ഐ​ഒ​എ​സ് ഉ​ൾ​പ്പെ​ടെ സെ​ൻ​ട്ര​ൽ/​സ്റ്റേ​റ്റ് ബോ​ർ​ഡു​ക​ളി​ൽ​നി​ന്നു ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്‌​സ്, ഇം​ഗ്ലീ​ഷ് എ​ന്നീ വി​ഷ​യ​ങ്ങ​ള​ട​ങ്ങി​യ സ​യ​ൻ​സ് പ്ല​സ് ടു ​ജ​യ​വും ഒ​രു വ​ർ​ഷ​ത്തെ ഐ​ടി​ഐ കോ​ഴ്‌​സും (എ​ൻ​എ​സ്ക്യൂ​എ​ഫ് ലെ​വ​ൽ നാ​ലോ അ​തി​ല​ധി​ക​മോ വേ​ണം).

അ​ല്ലെ​ങ്കി​ൽ 50 % മാ​ർ​ക്കോ​ടെ സ​യ​ൻ​സ്, മാ‌​ത്സ്‌, ഇം​ഗ്ലീ​ഷ് എ​ന്നീ വി​ഷ​യ​ങ്ങ​ള​ട​ങ്ങി​യ പ​ത്താം ക്ലാ​സ് ജ​യ​വും (ഓ​രോ വി​ഷ​യ​ത്തി​നും 40 % മാ​ർ​ക്ക് വേ​ണം) ഇ​നി​പ്പ​റ​യു​ന്ന വി​ഷ​യ​ങ്ങ​ളി​ൽ ഐ​ടി​ഐ ക​ളി​ൽ​നി​ന്നു ര​ണ്ടു വ​ർ​ഷ​ത്തെ ടെ​ക് പ​രി​ശീ​ല​നം അ​ല്ലെ​ങ്കി​ൽ 2/3 വ​ർ​ഷ ഡി​പ്ലോ​മ.

വി​ഷ​യ​ങ്ങ​ൾ:

മെ​ക്കാ​നി​ക് മോ​ട്ട​ർ വെ​ഹി​ക്കി​ൾ, മെ​ക്കാ​നി​ക് ഡീ​സ​ൽ, ഇ​ല​ക്‌​ട്രോ‌​ണി​ക് മെ​ക്കാ​നി​ക്, ടെ​ക്നീ​ഷ​ൻ പ​വ​ർ ഇ​ല‌​ക്‌​ട്രോ​ണി​ക് സി​സ്റ്റം​സ്, ഇ​ല​ക്‌​ട്രീ​ഷ​ൻ, ഫി​റ്റ​ർ, ഇ​ൻ​സ്ട്ര​മെ​ന്‍റ് മെ​ക്കാ​നി​ക്, ഡ്രാ​ഫ്റ്റ്സ്‌​മാ​ൻ (എ​ല്ലാ ത​ര​വും), സ​ർ​വേ​യ​ർ, ജി​യോ ഇ​ൻ​ഫ​ർ​മാ​റ്റി​ക്‌​സ് അ​സി​സ്റ്റ​ന്‍റ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ടെ​ക്നോ​ള​ജി സി​സ്റ്റ‌ം മെ​യി​ന്‍റ​ന​ൻ​സ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി, മെ​ക്കാ​നി​ക് കം ​ഓ​പ്പ​റേ​റ്റ​ർ ഇ​ല​ക‌്ട്രി​ക് ക​മ്യൂ​ണി​ക്കേ​ഷ​ൻ സി​സ്റ്റം, വെ​സ​ൽ നാ​വി​ഗേ​റ്റ​ർ, മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ്. ഇ​ല​ക്‌​ട്രി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ്, ഇ​ല​ക്‌​ട്രോ​ണി​ക്സ‌് എ​ൻ​ജി​നി​യ​റിം​ഗ്, ഓ​ട്ട​മൊ​ബൈ​ൽ എ​ൻ​ജി​നി​യ​റിം​ഗ്, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/​കം​പ്യൂ​ട്ട​ർ എ​ൻ​ജി​നി​യ​റിം​ഗ്, ഇ​ൻ​സ്ട്ര​മെ​ന്‍റേ​ഷ​ൻ ടെ​ക്നോ​ള​ജി.

=അ​ഗ്നി​വീ​ർ ക്ലാ​ർ​ക്ക്/​സ്റ്റോ​ർ കീ​പ്പ​ർ ടെ​ക്നി​ക്ക​ൽ: 60 % മാ​ർ​ക്കോ​ടെ പ്ല​സ് ടു ​ജ​യം. ഓ​രോ വി​ഷ​യ​ത്തി​നും 50 % മാ​ർ​ക്ക് വേ​ണം.

=അ​ഗ്നി​വീ​ർ ട്രേ​ഡ്‌​സ്‌​മാ​ൻ (പ​ത്താം ക്ലാ​സ്): പ​ത്താം ക്ലാ​സ് ജ​യം. ഓ​രോ വി​ഷ​യ​ത്തി​നും 33% മാ​ർ​ക്ക് വേ​ണം.

=അ​ഗ്നി​വീ​ർ ട്രേ​ഡ്‌​സ്‌​മാ​ൻ (എ​ട്ടാം ക്ലാ​സ്): എ​ട്ടാം ക്ലാ​സ് ജ​യം. ഓ​രോ വി​ഷ​യ​ത്തി​നും 33 % മാ​ർ​ക്ക് വേ​ണം.

പ്രാ​യ​പ​രി​ധി: എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കും 17 ¹/2 -22. 2005 ജൂ​ലൈ ഒ​ന്നി​നും 2009 ജൂ​ലൈ ഒ​ന്നി​നു​മി​ട​യി​ൽ (ര​ണ്ടു തീ​യ​തി​യും ഉ​ൾ​പ്പെ​ടെ) ജ​നി​ച്ച​വ​രാ​ക​ണം.

ശാ​രീ​രി​ക​യോ​ഗ്യ​ത:

ക​ര​സേ​നാ വെ​ബ്സൈ​റ്റി​ൽ ന​ൽ​കി​യി​ട്ടു​ള്ള നി​ർ​ദി​ഷ്‌​ട മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചു​ള്ള ശാ​രീ​രി​ക​ക്ഷ​മ​ത ഉ​ണ്ടാ​യി​രി​ക്ക​ണം.

അ​ഗ്നി​വീ​ർ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് യോ​ഗ്യ​ത അ​ടി​സ്ഥാ​ന​മാ​ക്കി ഏ​തെ​ങ്കി​ലും ര​ണ്ടു വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. ഇ​വ​ർ ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളു​ടെ​യും ഫോ​മു​ക​ൾ വെ​വ്വേ​റെ പൂ​രി​പ്പി​ച്ച്, ര​ണ്ട് പൊ​തു പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ​ക്ക് ഹാ​ജ​രാ​ക​ണം.

അ​പേ​ക്ഷാ ഘ​ട്ട​ത്തി​ൽ ത​ന്നെ ഉ​ദ്യോ​ഗാ​ർ​ഥി വി​ഭാ​ഗ​ങ്ങ​ളു​ടെ മു​ൻ​ഗ​ണ​ന രേ​ഖ​പ്പെ​ടു​ത്ത​ണം. പ​ത്താം ക്ലാ​സ്, 12 ക്ലാ​സ് ബോ​ർ​ഡ് പ​രീ​ക്ഷ​ക​ളി​ൽ പ​ങ്കെ​ടു​ത്തു ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും മ​റ്റു യോ​ഗ്യ​ത​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ട്.

ആ​നു​കൂ​ല്യ​ങ്ങ​ൾ: നാ​ലു വ​ർ​ഷം യ​ഥാ​ക്ര​മം 30,000, 33,000, 36,500, 40,000 രൂ​പ​യാ​ണു ശ​മ്പ​ളം. പു​റ​മേ, സേ​ന​യി​ലെ സ്‌​ഥി​ര​നി​യ​മ​ന​ക്കാ​ർ​ക്കു സ​മാ​ന​മാ​യ റി​സ്ക്‌ അ​ല​വ​ൻ​സ്, യൂ​ണി​ഫോം, യാ​ത്രാ അ​ല​വ​ൻ​സു​ക​ൾ തു​ട​ങ്ങി​യ​വ​യും ല​ഭി​ക്കും.

സേ​വാ​നി​ധി: ശ​മ്പ​ള​ത്തി​ന്‍റെ 30 % സേ​വാ​നി​ധി ഫ​ണ്ടി​ലേ​ക്കാ​ണ്. ഇ​തി​നു തു​ല്യ​മാ​യ തു​ക (5.02 ല​ക്ഷം രൂ​പ) കേ​ന്ദ്ര സ​ർ​ക്കാ​രും അ​ട​യ്ക്കും. 4 വ​ർ​ഷ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്കു പ​ലി​ശ കൂ​ടാ​തെ 10.04 ല​ക്ഷം രൂ​പ​യു​ടെ സേ​വാ​നി​ധി (നി​കു​തി​ര​ഹി​തം) ല​ഭി​ക്കും.

റി​ക്രൂ​ട്ട്മെ​ന്‍റ്: വി​വി​ധ ആ​ർ​മി റി​ക്രൂ​ട്ട്മെ​ന്‍റ് ഓ​ഫീ​സു​ക​ളാ​ണ് (എ​ആ​ർ​ഒ) റി​ക്രൂ​ട്ട്മെ​ന്‍റ് റാ​ലി സം​ഘ​ടി​പ്പി​ക്കു​ക. 1.6 കി​ലോ​മീ​റ്റ​ർ ഓ​ട്ടം, ബീം ​പു​ള്ള​പ്, 9 അ​ടി ഡി​ച്ച്, സി​ഗ്സാ​ഗ് ബാ​ല​ൻ​സ് എ​ന്നി​വ​യാ​ണു കാ​യി​ക​ക്ഷ​മ​താ​പ​രീ​ക്ഷ​യ്ക്കു​ള്ള​ത്.

ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ: www. joinindianarmy.nic.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം. 250 രൂ​പ പ​രീ​ക്ഷാ​ഫീ​സു​ണ്ട്. ഓ​ൺ​ലൈ​നി​ലൂ​ടെ ഫീ​സ് അ​ട​യ്ക്കാം.

ഓ​ൺ​ലൈ​ൻ അ​പേ​ക്ഷാ​ഫോം പേ​യ്മെ​ന്‍റ് ഗേ​റ്റ്‌​വേ​യു​മാ​യി ചേ​ർ​ത്തി​രി​ക്കും.

CAREER DEEPIKA

CDS: 453 ഒ​ഴി​വ്
കം​ബൈ​ൻ​ഡ് ഡി​ഫ​ൻ​സ് സ​ർ​വീ​സ​സ് പ​രീ​ക്ഷ​യ്ക്ക് യൂ​ണി​യ​ൻ പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മി​ഷ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സ്ത്രീ​ക​ൾ​ക്കു​ള്ള നോ​ൺ ടെ​ക്‌​നി​ക്ക​ൽ ഷോ​ർ​ട്ട് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ കോ​ഴ്‌​സ് ഉ​ൾ​പ്പെ​ടെ വി​വി​ധ സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളി​ൽ 453 ഒ​ഴി​വു​ണ്ട്. ജൂ​ൺ 17 വ​രെ ഓ​ൺ​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം. സെ​പ്റ്റം​ബ​ർ 14 നാ​ണു പ​രീ​ക്ഷ.

കോ​ഴ്‌​സ്, ഒ​ഴി​വ്, പ്രാ​യം, യോ​ഗ്യ​ത:

ഇ​ന്ത്യ​ൻ മി​ലി​റ്റ​റി അ​ക്കാ​ദ​മി, ഡെ​റാ​ഡൂ​ൺ 161-ാം കോ​ഴ്സ് (100 ഒ​ഴി​വ്-​എ​ൻ​സി​സി സി ​സ​ർ​ട്ടി​ഫി​ക്ക​റ്റ് (ആ​ർ​മി വിം​ഗ്) ഉ​ള്ള​വ​ർ​ക്കു നീ​ക്കി​വ​ച്ച 13 ഒ​ഴി​വ് ഉ​ൾ​പ്പെ​ടെ): അ​വി​വാ​ഹി​ത​രാ​യ പു​രു​ഷ​ൻ​മാ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. 2002 ജൂ​ലൈ ര​ണ്ടി​നു മു​ന്പും 2007 ജൂ​ലൈ ഒ​ന്നി​നു​ശേ​ഷ​വും ജ​നി​ച്ച​വ​രാ​ക​രു​ത്. യോ​ഗ്യ​ത: ബി​രു​ദം/​ത​ത്തു​ല്യം.

നേ​വ​ൽ അ​ക്കാ​ദ​മി, ഏ​ഴി​മ​ല: എ​ക്സി​ക്യൂ​ട്ടീ​വ്-​ജ​ന​റ​ൽ സ​ർ​വീ​സ്/​ഹൈ​ഡ്രോ (26 ഒ​ഴി​വ്-​നേ​വ​ൽ വിം​ഗി​ലെ എ​ൻ​സി​സി സി ​സ​ർ​ട്ടി​ഫി​ക്ക​റ്റു​കാ​ർ​ക്കു​ള്ള 6 ഒ​ഴി​വ് ഉ​ൾ​പ്പെ​ടെ): അ​വി​വാ​ഹി​ത​രാ​യ പു​രു​ഷ​ൻ​മാ​ർ​ക്കാ​ണ് അ​വ​സ​രം. 2002 ജൂ​ലൈ ര​ണ്ടി​നു മു​ൻ​പും 2007 ജൂ​ലൈ ഒ​ന്നി​നു ശേ​ഷ​വും ജ​നി​ച്ച​വ​രാ​ക​രു​ത്. യോ​ഗ്യ​ത: എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദം.

എ​യ​ർ ഫോ​ഴ്‌​സ് അ​ക്കാ​ദ​മി, ഹൈ​ദ​രാ​ബാ​ദ്: 220 (എ​ഫ് (പി) ​കോ​ഴ്‌​സ്-​പ്രീ​ഫ്ലൈ​യിം​ഗ് (32 ഒ​ഴി​വ്-​എ​ൻ​സി​സി സി ​സ​ർ​ട്ടി​ഫി​ക്ക​റ്റ് (എ​യ​ർ വിം​ഗ്) ഉ​ള്ള​വ​ർ​ക്കാ​യി നീ​ക്കി​വ​ച്ച 3 ഒ​ഴി​വ് ഉ​ൾ​പ്പെ​ടെ): പ്രാ​യം: 20-24 (2002 ജൂ​ലൈ ര​ണ്ടി​നു മു​ന്പും 2006 ജൂ​ലൈ ഒ​ന്നി​നു ശേ​ഷ​വും ജ​നി​ച്ച​വ​രാ​ക​രു​ത്). കൊ​മേ​ഴ്സ്യ​ൽ പൈ​ല​റ്റ് ലൈ​സ​ൻ​സ് ഉ​ള്ള​വ​ർ​ക്ക് 26 വ​യ​സു​വ​രെ​യാ​കാം. 25ൽ ​താ​ഴെ പ്രാ​യ​മു​ള്ള അ​പേ​ക്ഷ​ക​ർ അ​വി​വാ​ഹി​ത​രാ​യി​രി​ക്ക​ണം.

യോ​ഗ്യ​ത: ബി​രു​ദം (പ്ല​സ് ടു​വി​നു ഫി​സി​ക്സും മാ​ത്‌​സും പ​ഠി​ച്ച​വ​രാ​ക​ണം) അ​ല്ലെ​ങ്കി​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദം. ഈ ​മൂ​ന്നു കോ​ഴ്സു​ക​ളും 2026 ജൂ​ലൈ​യി​ൽ തു​ട​ങ്ങും. ഓ​ഫീ​സേ​ഴ്‌​സ് ട്രെ​യി​നിം​ഗ് അ​ക്കാ​ദ​മി, ചെ​ന്നെെ-​പു​രു​ഷ​ൻ​മാ​ർ​ക്കു​ള്ള 124-ാം എ​സ്എ​സ്‌​സി കോ​ഴ്സ‌് (276 ഒ​ഴി​വ്): അ​വി​വാ​ഹി​ത​രാ​യ പു​രു​ഷ​ൻ​മാ​ർ​ക്കാ​ണ് അ​വ​സ​രം. 2001 ജൂ​ലൈ ര​ണ്ടി​നു മു​ൻ​പും 2007 ജൂ​ലൈ ഒ​ന്നി​നു​ശേ​ഷ​വും ജ​നി​ച്ച​വ​രാ​ക​രു​ത്. യോ​ഗ്യ​ത: ബി​രു​ദം/​ത​ത്തു​ല്യം.

ഓ​ഫീ​സേ​ഴ്‌​സ് ട്രെ​യി​നിം​ഗ് അ​ക്കാ​ദ​മി, ചെ​ന്നൈ-124-ാം എ​സ്‌​എ​സ്‌​സി (വി​മ​ൻ) (നോ​ൺ ടെ​ക്നി​ക്ക​ൽ) കോ​ഴ്‌​സ് (19 ഒ​ഴി​വ്): അ​വി​വാ​ഹി​ത​രാ​യ സ്ത്രീ​ക​ൾ അ​പേ​ക്ഷി​ക്കു​ക. 2001 ജൂ​ലൈ ര​ണ്ടി​നു മു​ൻ​പും 2007 ജൂ​ലൈ ഒ​ന്നി​നു ശേ​ഷ​വും ജ​നി​ച്ച​വ​രാ​ക​രു​ത്. ബാ​ധ്യ​ത​ക​ളി​ല്ലാ​ത്ത വി​ധ​വ​ക​ൾ​ക്കും വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്തി​യ​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത: ബി​രു​ദം/​ത​ത്തു​ല്യം.

ഓ​ഫീ​സേ​ഴ്സ് ട്രെ​യി​നിം​ഗ് അ​ക്കാ​ദ​മി​യി​ലെ ര​ണ്ടു കോ​ഴ്സും 2026 ഒ​ക്‌​ടോ​ബ​റി​ൽ തു​ട​ങ്ങും. ഓ​ഫീ​സേ​ഴ്സ് ട്രെ​യി​നിം​ഗ് അ​ക്കാ​ദ​മി​യി​ലെ ഷോ​ർ​ട്ട് സ​ർ​വീ​സ് ക​മ്മീ​ഷ​നി​ലേ​ക്കു മാ​ത്ര​മേ സ്ത്രീ​ക​ളെ പ​രി​ഗ​ണി​ക്കൂ. അ​വ​സാ​ന​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളെ​യും പ​രി​ഗ​ണി​ക്കും.

ഇ​ന്ത്യ​ൻ മി​ലി​റ്റ​റി അ​ക്കാ​ദ​മി​യി​ലേ​ക്കും നേ​വ​ൽ അ​ക്കാ​ദ​മി​യി​ലേ​ക്കും അ​പേ​ക്ഷി​ക്കു​ന്ന അ​വ​സാ​ന​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ 2026 ജൂ​ലൈ ഒ​ന്നി​നു മു​ൻ​പും എ​യ​ർ ഫോ​ഴ്‌​സ് അ​ക്കാ​ദ​മി​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ 2026 മേ​യ് 13നു ​മു​ൻ​പും ഓ​ഫീ​സേ​ഴ്സ‌് ട്രെ​യി​നിം​ഗ് അ​ക്കാ​ദ​മി​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ 2026 ഒ​ക്‌​ടോ​ബ​ർ ഒ​ന്നി​നു മു​ൻ​പും യോ​ഗ്യ​താ രേ​ഖ സ​മ​ർ​പ്പി​ക്ക​ണം.

പ​രീ​ക്ഷാ​കേ​ന്ദ്രം: സെ​പ്റ്റം​ബ​ർ 14നു ​ന​ട​ത്തു​ന്ന എ​ഴു​ത്തു​പ​രീ​ക്ഷ​യ്ക്കു കൊ​ച്ചി​യി​ലും തി​രു​വ​ന​ന്ത​പു​ര​ത്തും കോ​ഴി​ക്കോ​ട്ടും കേ​ന്ദ്ര​മു​ണ്ട്. അ​പേ​ക്ഷാ​ഫീ​സ്: 200 രൂ​പ. ഓ​ൺ​ലൈ​നാ​യി ഫീ​സ് അ​ട​യ്ക്കാം. സ്ത്രീ​ക​ൾ​ക്കും പ​ട്ടി​ക​വി​ഭാ​ഗ​ക്കാ​ർ​ക്കും ഫീ​സി​ല്ല.

നി​ശ്ചി​ത ശാ​രീ​രി​ക യോ​ഗ്യ​ത​യു​ള്ള​വ​രാ​യി​രി​ക്ക​ണം അ​പേ​ക്ഷ​ക​ർ. www.upsconline.nic.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. ശാ​രീ​രി​ക യോ​ഗ്യ​ത​ക​ളും സി​ല​ബ​സും അ​ട​ക്ക​മു​ള്ള വി​ജ്‌​ഞാ​പ​നം www.upsc.gov. in എ​ന്ന സൈ​റ്റി​ൽ.

Latest News

Up