നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റിൽ (നബാർഡ്) ഡെവലപ്മെന്റ് അസിസ്റ്റന്റ് ഗ്രൂപ്പ് ബി/ഡെവലപ്മെന്റ് അസിസ്റ്റന്റ് (ഹിന്ദി) തസ്തികകളിൽ 162 ഒഴിവ്. കേരളത്തിൽ 3 ഒഴിവ്. ഓൺലൈൻ അപേക്ഷ ഫെബ്രുവരി 3 വരെ. ഓൺലൈൻ പ്രിലിമിനറി പരീക്ഷ ഫെബ്രുവരി 21ന്. ഏപ്രിൽ 12ന് ഓൺലൈൻ മെയിൻ പരീക്ഷ നടത്തും.
യോഗ്യത: ഡെവലപ്മെന്റ് അസിസ്റ്റന്റ്: ഏതെങ്കിലും വിഷയത്തിൽ 50% മാർക്കോടെ ബിരുദം. ഡെവലപ്മെന്റ് അസിസ്റ്റന്റ് (ഹിന്ദി): ഹിന്ദി/ഇംഗ്ലീഷ് ഐച്ഛിക വിഷയമായെടുത്ത് 50% മാർക്കോടെ ബിരുദം.
പ്രായം: 21-35. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ്.
അപേക്ഷാഫീസ്: 550 രൂപ. ഓൺലൈനിലൂടെ ഫീസ് അടയ്ക്കാം. അർഹർക്ക് ഇളവ്. യോഗ്യത ഉൾപ്പെടെ വിശദമായ വിവരങ്ങൾക്ക്: www.nabard.org