Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chat

എ​ന്‍റ് ടു ​എ​ന്‍റ് എ​ന്‍​ക്രി​പ്ഷ​നു​മാ​യി അ​ര​ട്ടൈ​യും

ഇ​ന്ത്യ​ന്‍ മെ​സേ​ജിം​ഗ് ആ​പ്ലി​ക്കേ​ഷ​നാ​യ അ​ര​ട്ടൈ​യും എ​ന്‍റ് ടു ​എ​ന്‍റ് എ​ന്‍​ക്രി​പ്ഷ​ന്‍ അ​വ​ത​രി​പ്പി​ച്ചു. വാ​ട്സ്ആ​പ്പ്, സി​ഗ്‌​ന​ല്‍, ടെ​ല​ഗ്രാം പോ​ലു​ള്ള ആ​പ്പു​ക​ളി​ല്‍ സ​മാ​ന​മാ​യ എ​ന്‍റ് ടു ​എ​ന്‍റ് എ​ന്‍​ക്രി​പ്ഷ​നാ​ണ് അ​ര​ട്ടൈ​യും ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ആ​ന്‍​ഡ്രോ​യി​ഡി​ലെ വി1.33.6 ​വേ​ര്‍​ഷ​ന്‍, ഐ​ഒ​എ​സി​ലെ വി 1.17.23, ​ഡെ​സ്‌​ക്ടോ​പ്പി​ലെ വി 1.0.7 ​എ​ന്നി​വ​യി​ലാ​ണ് പു​തി​യ ഫീ​ച്ച​ര്‍ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വ്യ​ക്തി​ഗ​ത ചാ​റ്റു​ക​ളി​ല്‍ നേ​ര​ത്തെ എ​ന്‍​ക്രി​പ്ഷ​ന്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ഈ ​പ്രൈ​വ​സി അ​പ്ഡേ​റ്റി​ലൂ​ടെ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സ്വ​കാ​ര്യ സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ക്കു​ന്ന​യാ​ള്‍​ക്കും സ്വീ​ക​ര്‍​ത്താ​വി​നു​മ​ല്ലാ​തെ ക​മ്പ​നി​ക്കോ മ​റ്റാ​ര്‍​ക്കെ​ങ്കി​ലു​മോ കാ​ണാ​ന്‍ സാ​ധി​ക്കി​ല്ല. അ​പ​ഡേ​റ്റി​ല്‍ ആ​പ്പി​ല്‍ ചാ​റ്റ് വി​ന്‍​ഡോ​യ്ക്ക് മു​ക​ളി​ല്‍ ഒ​രു ചെ​റി​യ ഷീ​ല്‍​ഡ് ഐ​ക്ക​ണ്‍ കാ​ണാ​നാ​വും.

എന്‍റ് ടു ​എ​ന്‍റ് എ​ന്‍​ക്രി​പ്ഷ​നു​ള്ള പു​തി​യ അ​പ്ഡേ​റ്റ് ചെ​യ്യാ​ത്ത​വ​ര്‍​ക്ക് മൂ​ന്ന് ദി​വ​സം മാ​ത്ര​മാ​ണ് ഇ​ള​വ് ന​ല്‍​കു​ക. ഈ ​കാ​ല​യ​ള​വ് ക​ഴി​ഞ്ഞാ​ല്‍ എ​ന്‍​ക്രി​പ്ഷ​ന്‍ ആ​ക്ടി​വേ​റ്റ് ചെ​യ്യാ​ത്ത ആ​പ്പു​ക​ളി​ല്‍ മു​ന്ന​റി​യി​പ്പു​ക​ള്‍ കാ​ണി​ക്കും.

72 മ​ണി​ക്കൂ​റി​ന് ശേ​ഷം അ​പ്ഡേ​റ്റ് നി​ര്‍​ബ​ന്ധി​ത​മാ​ക്കും. അ​തി​ന് ശേ​ഷം എ​ല്ലാ​വ​രേ​യും ഓ​ട്ടോ​മാ​റ്റി​ക്കാ​യി പു​തി​യ പ​തി​പ്പി​ലേ​ക്ക് മൈ​ഗ്രേ​റ്റ് ചെ​യ്യും. നി​ല​വി​ല്‍ വ്യ​ക്തി​ഗ​ത ചാ​റ്റു​ക​ള്‍​ക്ക് മാ​ത്ര​മാ​ണ് എ​ന്‍​ക്രി​പ്ഷ​ന്‍ അ​വ​ത​രി​പ്പി​ച്ച​ത്. അ​ര​ട്ടൈ ആ​പ്പി​ലെ ഗ്രൂ​പ്പ് ചാ​റ്റു​ക​ളി​ല്‍ എ​ന്‍റ് ടു ​എ​ന്‍റ് എ​ന്‍​ക്രി​പ്ഷ​ന്‍ ഉ​ണ്ടാ​വി​ല്ല.

Latest News

Up