ഇന്ത്യന്‍ മെസേജിംഗ് ആപ്ലിക്കേഷനായ അരട്ടൈയും എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ അവതരിപ്പിച്ചു. വാട്സ്ആപ്പ്, സിഗ്നല്‍, ടെലഗ്രാം പോലുള്ള ആപ്പുകളില്‍ സമാനമായ എന്റ് ടു എന്റ് എന്‍ക്രിപ്ഷനാണ് അരട്ടൈയും ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ആന്‍ഡ്രോയിഡിലെ വി1.33.6 വേര്‍ഷന്‍, ഐഒഎസിലെ വി 1.17.23, ഡെസ്ക്ടോപ്പിലെ വി 1.0.7 എന്നിവയിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. വ്യക്തിഗത ചാറ്റുകളില്‍ നേരത്തെ എന്‍ക്രിപ്ഷന്‍ ഉണ്ടായിരുന്നില്ല.
ഈ പ്രൈവസി അപ്ഡേറ്റിലൂടെ ഉപഭോക്താക്കളുടെ സ്വകാര്യ സന്ദേശങ്ങള്‍ അയക്കുന്നയാള്‍ക്കും സ്വീകര്‍ത്താവിനുമല്ലാതെ കമ്പനിക്കോ മറ്റാര്‍ക്കെങ്കിലുമോ കാണാന്‍ സാധിക്കില്ല. അപഡേറ്റില്‍ ആപ്പില്‍ ചാറ്റ് വിന്‍ഡോയ്ക്ക് മുകളില്‍ ഒരു ചെറിയ ഷീല്‍ഡ് ഐക്കണ്‍ കാണാനാവും.
എന്റ് ടു എന്റ് എന്‍ക്രിപ്ഷനുള്ള പുതിയ അപ്ഡേറ്റ് ചെയ്യാത്തവര്‍ക്ക് മൂന്ന് ദിവസം മാത്രമാണ് ഇളവ് നല്‍കുക. ഈ കാലയളവ് കഴിഞ്ഞാല്‍ എന്‍ക്രിപ്ഷന്‍ ആക്ടിവേറ്റ് ചെയ്യാത്ത ആപ്പുകളില്‍ മുന്നറിയിപ്പുകള്‍ കാണിക്കും.
72 മണിക്കൂറിന് ശേഷം അപ്ഡേറ്റ് നിര്‍ബന്ധിതമാക്കും. അതിന് ശേഷം എല്ലാവരേയും ഓട്ടോമാറ്റിക്കായി പുതിയ പതിപ്പിലേക്ക് മൈഗ്രേറ്റ് ചെയ്യും. നിലവില്‍ വ്യക്തിഗത ചാറ്റുകള്‍ക്ക് മാത്രമാണ് എന്‍ക്രിപ്ഷന്‍ അവതരിപ്പിച്ചത്. അരട്ടൈ ആപ്പിലെ ഗ്രൂപ്പ് ചാറ്റുകളില്‍ എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ ഉണ്ടാവില്ല.
Tags : arattai end-to-end encryption chat