ഐക്യുഒഒ 15 ഇന്ത്യയില്‍ പുറത്തിറക്കി. ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിന്ഒഎസിലാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.
അഞ്ച് വര്‍ഷത്തെ ഒഎസ് അപ്ഡേറ്റും എഴ് വര്‍ഷത്തെ സുരക്ഷ അപഡേറ്റും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
പ്രത്യേകതകള്‍
ലെജന്‍ഡ്, ആല്‍ഫ ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിലാണ് ഫോണ്‍ എത്തുന്നത്. 12 ജിബി റാം+256 ജിബി സ്റ്റോറേജ് വേരിയന്റിന് 72,999 രൂപയും 16 ജിബി റാം+512 ജിബി വേരിയന്റിന് 79,999 രൂപയുമാണ് വില.
ആമസോണില്‍ 7,000 രൂപയുടെ ബാങ്ക് ഓഫറും 1,000 രൂപയുടെ കൂപ്പണ്‍ കിഴിവുമാണ് ഫോണ്‍ സ്വന്തമാക്കാം. പ്രീ ബുക്കിംഗ് ആരംഭിച്ച ഫോണിന്റെ വില്പന ഡിസംബര്‍ ഒന്നു മുതല്‍ ആരംഭിക്കും.
Tags : iQOO iQOO 15 specifications features