ഗൂഗിളിന്റെ പുതിയ നാനോ ബനാന പ്രോ പരിഹരിച്ച ഹോം വര്‍ക്ക് സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചയാകുന്നു. ഉപയോക്താവിന്റെ അതേ കൈയക്ഷരത്തില്‍ തന്നെ കൃത്യമായി വായിക്കാനും ചിത്രങ്ങള്‍ ജനറേറ്റ് ചെയ്യാനും നാനോ ബനാനയ്ക്ക് കഴിയുമെന്ന് കാണിച്ച് ഒരു ഉപയോക്താവ് സമൂഹമാധ്യമത്തില്‍ കുറിപ്പിടുകയുണ്ടായി.
ഉപയോക്താവ് നല്കിയ ഗണിത പ്രശ്നം പരിഹരിച്ച് അയാളുടെ അതേ കൈയക്ഷരത്തില്‍ തന്നെ നാനോ ബനാന നല്‍കുകയും ചെയ്തു. നാനോ ബനാന പ്രോയുടെ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും മികച്ച ഇമേജ് ജനറേഷന് എഐ ആണിത് എന്ന അടിക്കുറിപ്പോടെയാണ് പങ്കുവച്ചത്.
ചിത്രം വിശകലനം ചെയ്യുകയും തന്റെ കൈയക്ഷരത്തില്‍ തന്നെ ഫലം സൃഷ്ടിക്കുകയും ചെയ്ത രീതി പ്രതീക്ഷകള്‍ക്ക് അപ്പുറമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മെച്ചപ്പെടുത്തിയ യുക്തിബോധവും തത്സമയ വിവരങ്ങളും ഉപയോഗിച്ച് കൂടുതല്‍ കൃത്യതയുള്ളതും സന്ദര്‍ഭോചിതവുമായ പ്രതികരണങ്ങള്‍ നല്കാന് ഈ ടൂള്‍ പരിശീലനം നേടിയിട്ടുണ്ട്.
ഗൂഗിള്‍ എഐ സ്റ്റുഡിയോ, വെര്‍ട്ടെക്സ് എഐ തുടങ്ങിയവയിലും നാനോ ബനാന പ്രോ സംയോജിപ്പിച്ചിട്ടുണ്ട്. നാനോ ബനാന എന്നത് ഗൂഗിളിന്റെ ജെമിനി എഐയിലെ ഇമേജ് ജനറേഷന് ടൂളാണ്.
ടെക്സ്റ്റ് പ്രോംപ്റ്റുകള്‍ ഉപയോഗിച്ച് ഉയര്‍ന്ന നിലവാരമുള്ള ചിത്രങ്ങള്‍ സൃഷ്ടിക്കാനും നിലവിലുള്ള ഫോട്ടോകള്‍ എഡിറ്റ് ചെയ്യാനും ഇത് സഹായിക്കുന്നു.
സെല്‍ഫി മിനിയേച്ചര്‍ ഫിഗറുകളാക്കി മാറ്റുന്നത് മുതല്‍ പഴയ ഫോട്ടോകള്‍ റീസ്റ്റോര്‍ ചെയ്യുന്നത് വരെ ഈ ടൂള്‍ ക്രിയേറ്റീവ് ലോകത്ത് വിപ്ലവം സൃഷ്ടിച്ചിരുന്നു.
Tags : Nano Banana Pro Google Home Work