Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chavakkad

തൃ​ശൂ​രി​ൽ യു​വാ​വി​ന് പോ​ലീ​സി​ന്‍റെ ക്രൂ​ര മ​ർ​ദ​ന​മെ​ന്ന് പ​രാ​തി

മ​ല​പ്പു​റം: തൃ​ശൂ​രി​ൽ 18കാ​ര​ന് പോ​ലീ​സി​ന്‍റെ ക്രൂ​ര മ​ർ​ദ​ന​മെ​ന്ന് പ​രാ​തി. മ​ല​പ്പു​റം പാ​ല​പെ​ട്ടി സ്വ​ദേ​ശി അ​ന​സി​ന് ആ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. അ​ന​സി​നെ പ​രി​ക്കു​ക​ളോ​ടെ പൊ​ന്നാ​നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

എ​ട​ക്ക​ഴി​യൂ​ർ നേ​ർ​ച്ച കാ​ണാ​ൻ എ​ത്തി​യ ത​ന്നെ ചാ​വ​ക്കാ​ട് പോ​ലീ​സ് ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്നാ​ണ് അ​ന​സി​ന്‍റെ പ​രാ​തി. നേ​ര്‍​ച്ച​ക്കി​ടെ ഇ​രു​വി​ഭാ​ഗം ആ​ളു​ക​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​ത്.

പി​ന്നാ​ലെ സം​ഘ​ർ​ഷ സ്ഥ​ല​ത്ത് പോ​ലീ​സ് ലാ​ത്തി​വീ​ശി. ഇ​തോ​ടെ ആ​ളു​ക​ൾ ചി​ത​റി​യോ​ടി. ഇ​തി​നി​ട​യി​ൽ ത​ന്നെ​യും മ​റ്റൊ​രാ​ളെ​യും പോ​ലീ​സ് ചാ​വ​ക്കാ​ട് സ്റ്റേ​ഷ​നി​ലെ​ക്ക് കൊ​ണ്ടു​പോ​യെ​ന്നും അ​വി​ടെ വെ​ച്ച് ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചെ​ന്നു​മാ​ണ് അ​ന​സ് പ​റ​യു​ന്ന​ത്.

പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് കൈ​യ്ക്കും കാ​ലി​നും ക​ഴു​ത്തി​നും അ​ടി​ച്ചു. മ​ർ​ദ​ന വി​വ​രം പു​റ​ത്ത് പ​റ​യ​രു​തെ​ന്ന് പോ​ലീ​സ് ഭീ​ഷ​ണി​പെ​ടു​ത്തി​യെ​ന്നും അ​ന​സ് ആ​രോ​പി​ക്കു​ന്നു. എ​ന്നാ​ൽ, അ​ന​സി​നെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യി​ട്ടി​ല്ലെ​ന്നാ​ണ് ചാ​വ​ക്കാ​ട് പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം.

Latest News

Up