Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cheated

Idukki

ഇ​ടു​ക്കി​യെ വീ​ണ്ടും ക​ബ​ളി​പ്പി​ക്കു​ന്നു: ബി​ജോ മാ​ണി

ക​ട്ട​പ്പ​ന: ഉ​പാ​ധി​ര​ഹി​ത പ​ട്ട​യം ന​ൽ​കു​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ഇ​പ്പോ​ൾ "​കോ​ട​തി വി​ധി​ക്ക് വി​ധേ​യം’ എ​ന്ന സീ​ല​ടി​ച്ച പ​ട്ട​യ​മാ​ണ് ന​ൽ​കാ​ൻ പോ​കു​ന്ന​തെ​ന്ന് ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജോ മാ​ണി ആ​രോ​പി​ച്ചു. ഈ ​പ​ട്ട​യ​ത്തി​നു ക​ടാ​ലാ​സി​ന്‍റെ വി​ലപോ​ലും ഉ​ണ്ടാ​കി​ല്ല. കോ​ട​തി വി​ധി​ക്കു വി​ധേ​യ​മാ​യ പ​ട്ട​യം ഈ​ടു​വ​യ്ക്കാ​നോ ക്ര​യ​വി​ക്ര​യം ര​ജി​സ്റ്റ​ർ ചെ​യ്യാ​നോ സാ​ധി​ക്കി​ല്ല. ഇ​ത് ഇ​ടു​ക്കി​ക്കാ​രെ വീ​ണ്ടും വി​ഡ്ഢി​ക​ളാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു മു​ൻ​പ് ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ട്ട​യ​മേ​ള​യി​ലാ​ണ് സീ​ല​ടി​ച്ച പ​ട്ട​യം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് റ​വ​ന്യു മ​ന്ത്രി​യും മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നും പ​ങ്കെ​ടു​ത്ത ഉ​ന്ന​ത​തല യോ​ഗ​ത്തി​ന്‍റേ​താ​ണ് ഇ​ടു​ക്കി​യി​ലെ ക​ർ​ഷ​ക​രെ വി​ഡ്ഢി​ക​ളാ​ക്കു​ന്ന തീ​രു​മാ​ന​മെ​ടു​ത്ത​ത്. യോ​ഗ​ത്തി​ന്‍റെ മി​നി​റ്റ്സ് പ​രി​ശോ​ധി​ച്ചാ​ൽ ഇ​ത് വ്യ​ക്ത​മാ​ണ്. ഭാ​വി​യി​ൽ പ​ട്ട​യം ല​ഭി​ക്കു​ന്ന​തി​നുപോ​ലും ഇ​ത് ഗു​രു​ത​ര​മാ​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കും.

കേ​സ് ന​ട​ത്തി​പ്പി​ൽ സ​ർ​ക്കാ​രി​നു വീ​ഴ്ച​

21,5720 ഏ​ക്ക​ർ സി​എ​ച്ച്ആ​ർ ഭൂ​മി റി​സ​ർ​വ് വ​ന​മാ​ണെ​ന്നും ഇ​വി​ടെ വ്യാ​പ​ക​മാ​യ കൈ​യേ​റ്റ​മാ​ണെ​ന്നും ഇ​തൊ​ഴി​പ്പി​ച്ച് ഈ ​ഭൂ​മി റി​സ​ർ​വ് വ​ന​മാ​യി സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് 2002ൽ ​ഒ​രു ക​പ​ട പ​രി​സ്ഥി​തി സം​ഘ​ട​ന സു​പ്രീം കോ​ട​തി​യി​ൽ കേ​സ് ന​ൽ​കി​യി​രു​ന്നു.

ഈ ​കേ​സ് പ​രി​ഗ​ണ​ന​യി​ലി​രി​ക്കെ ഇ​തേ കോ​ട​തി ത​ന്നെ​യാ​ണ് 2009ൽ ​സി​എ​ച്ച്ആ​റി​ൽ ഉ​ൾ​പ്പെ​ട്ട 20,300 ഹെ​ക്ട​ർ ഭൂ​മി​ക്ക് പ​ട്ട​യം ന​ൽ​കാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്. ഒ​ന്ന​ര വ​ർ​ഷം​മു​ൻ​പ് പ​ട്ട​യ​വി​ല​ക്ക് ഉ​ണ്ടാ​യ സ​മ​യ​ത്ത് 2009ലെ ​ഈ അ​നു​മ​തി​യു​ടെ കാ​ര്യം സ​ർ​ക്കാ​ർ കോ​ട​തി​യെ ബോ​ധ്യ​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ൽ സി​എ​ച്ച്ആ​റി​ൽ പ​ട്ട​യം ന​ൽ​കു​ന്ന​തി​നെ കോ​ട​തി വി​ല​ക്കി​ല്ലാ​യി​രു​ന്നു. ഇ​പ്പോ​ഴും കോ​ട​തി​യു​ടെ വി​ല​ക്ക് നീ​ക്കാ​ൻ ഒ​രു ന​ട​പ​ടി​യും സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചി​ട്ടി​ല്ല.

സി​എ​ച്ച്ആ​റി​ന്‍റെ ആ​കെ വി​സ്തൃ​തി, ഇ​വി​ടെ ന​ൽ​കി​യ പ​ട്ട​യ​ങ്ങ​ളു​ടെ എ​ണ്ണം, പ​ട്ട​യം ന​ൽ​കി​യ ഭൂ​മി​യു​ടെ അ​ള​വ് എ​ന്നി​വ സം​ബ​ന്ധി​ച്ച് കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​ൻ കോ​ട​തി നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഒ​രു വ​ർ​ഷം മു​ന്പ് സി​എ​ച്ച്ആ​റി​ന്‍റെ പ​രി​ധി​യി​ലു​ള്ള വി​ല്ലേ​ജു​ക​ളി​ൽനി​ന്ന് ഈ ​വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തു​വ​രെ ഈ ​വി​വ​ര​ങ്ങ​ൾ കോ​ട​തി​യി​ൽ ന​ൽ​കി​യി​ട്ടി​ല്ല. ഇ​ങ്ങ​നെ കേ​സ് ന​ട​ത്തി​പ്പി​ൽ സ​ർ​ക്കാ​ർ വ​രു​ത്തി​യ ​വീ​ഴ്ച​ക​ളാ​ണ് സി​എ​ച്ച്ആ​ർ കേ​സി​ൽ പ​ട്ട​യ​വി​ല​ക്കി​ന് കാ​ര​ണ​മാ​യ​ത്.

 1964 റൂ​ൾ അ​നു​സ​രി​ച്ചു​ള്ള പ​ട്ട​യ വി​ത​ര​ണം ഹൈക്കോ​ട​തി​യും വി​ല​ക്കി

സി​എ​ച്ച്ആ​ർ കേ​സി​ൽ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച അ​തേ സം​ഘ​ട​ന ത​ന്നെ​യാ​ണ് 2010ൽ ​പ​ട്ട​യം ന​ൽ​കു​ന്ന​തി​നെ​തി​രേ ഹൈ​ക്കോ​ട​തി​യി​ലും കേ​സ് ന​ൽ​കി​യ​ത്. മൂ​ന്നാ​റി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള സ​ർ​ക്കാ​ർ ഭൂ​മി കൈ​യേ​റി​യു​ള്ള അ​ന​ധി​കൃ​ത നി​ർ​മാ​ണം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു കേ​സ്. ഈ ​കേ​സി​ൽ കൈ​യേ​റ്റ ഭൂ​മി​ക്ക് സ​ർ​ക്കാ​ർ പ​ട്ട​യം ന​ൽ​കി​യെ​ന്ന പ​രി​സ്ഥി​തി സം​ഘ​ട​ന​യു​ടെ വാ​ദ​മാ​ണ് പ​ട്ട​യ വി​ല​ക്കി​ന് കാ​ര​ണ​മാ​യ​ത്.

കൈ​യേ​റ്റ​വും കു​ടി​യേ​റ്റ​വും ര​ണ്ടാ​ണെ​ന്നും കു​ടി​യേ​റ്റ ഭൂ​മി​ക്കാ​ണ് സ​ർ​ക്കാ​ർ പ​ട്ട​യം ന​ൽ​കു​ന്ന​തെ​ന്നും കൈ​യേ​റ്റ ഭൂ​മി​യു​ടെ പ​ട്ട​യം കൈ​യേ​റ്റ​ക്കാ​ർ വ്യാ​ജ​മാ​യി നി​ർ​മി​ച്ച​താ​ണെ​ന്നും ഇ​വ​രു​ടെ പ​ട്ടി​ക സ​ർ​ക്കാ​രി​ന്‍റെ കൈ​വ​ശ​മു​ണ്ട​ന്നും ഇ​ത്ത​രം പ​ട്ട​യ​ങ്ങ​ൾ റ​ദ്ദ് ചെ​യ്തി​ട്ടു​ണ്ടെ​ന്നും ഇ​തു കൂ​ടാ​തെ കൈ​വ​ശ​ഭൂ​മി​ക്ക് പ​ട്ട​യം ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി ക്ര​മ​വും സ​ർ​ക്കാ​ർ കോ​ട​തി​യെ ധ​രി​പ്പി​ക്കാ​തി​രു​ന്ന​താ​ണ് ഹൈ​ക്കോ​ട​തി പ​ട്ട​യ വി​ത​ര​ണം ത​ട​യാ​ൻ കാ​ര​ണം.

1-1-1971 ന് ​മു​ൻ​പ് അ​പേ​ക്ഷ​ക​രു​ടെ​യോ /പൂ​ർ​വി​ക​രു​ടെ​യോ കൈ​വ​ശ​മു​ള്ള ഭൂ​മി​ക്കാ​ണ് പ​ട്ട​യം ന​ൽ​കു​ന്ന​തെ​ന്നും ലാ​ൻ​ഡ് റ​ജി​സ്റ്റ​റി​ൽ ഇ​വ​രു​ടെ പേ​ര് ഉ​ണ്ടാ​ക​ണ​മെ​ന്നും സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി മ​ഹ​സ​ർ ത​യാ​റാ​ക്കി ഇ​വ ലാ​ൻ​ഡ് അ​സൈൻ​മെ​ന്‍റ് ക​മ്മി​റ്റി​ക്ക് സ​മ​ർ​പ്പി​ക്കു​ക​യും ഈ ​ക​മ്മ​റ്റി അം​ഗീ​കാ​രം ന​ൽ​കി​യ അ​പേ​ക്ഷ​ക​ർ​ക്ക് മാ​ത്ര​മേ 1964 റൂ​ൾ പ്ര​കാ​രം പ​ട്ട​യം ന​ൽ​കി​യി​ട്ടു​ള്ളൂ​വെ​ന്നു​മു​ള്ള കാ​ര്യം സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ മ​റ​ച്ചു വ​ച്ചു. ഫ​ല​ത്തി​ൽ പ​ട്ട​യ​വി​ല​ക്കി​ന് കാ​ര​ണ​മാ​യ ര​ണ്ട് കോ​ട​തി ഉ​ത്ത​ര​വു​ക​ളും സ​ർ​ക്കാ​ർ ചോ​ദി​ച്ച് വാ​ങ്ങി​യ​താ​ണ്.

ജി​ല്ല​യി​ൽ അ​ർ​ഹ​രാ​യ മു​ഴു​വ​നാ​ളു​ക​ൾ​ക്കും ഉ​പാ​ധി​ര​ഹി​ത പ​ട്ട​യം ന​ൽ​കു​മെ​ന്ന് പ​റ​ഞ്ഞാ​ണ് ഇ​ട​തുസ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യ​ത്. 10 വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും പ​ട്ട​യ​വി​ത​ര​ണം ന​ട​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. പ​ക​രം, ജി​ല്ല​യി​ലെ പ​ട്ട​യവി​ത​ര​ണം സ​ങ്കീ​ർ​ണ​മാ​യ നി​യ​മക്കു​രു​ക്കി​ലാ​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ചെ​യ്ത​ത്. പ​ട്ട​യവി​ത​ര​ണ​ത്തി​ന് ത​ട​സ​മാ​യി​ട്ടു​ള്ള പ്ര​ശ്ന​ങ്ങ​ളൊ​ന്നും പ​രി​ഹ​രി​ച്ചി​ട്ടി​ല്ല.

ക​ല്ലാ​ർ​കു​ട്ടി, പൊന്മു​ടി, ചെ​ങ്കു​ളം 10 ചെ​യി​ൻ മേ​ഖ​ല​യി​ലും കാ​ഞ്ചി​യാ​ർ, അ​യ്യ​പ്പ​ൻ​കോ​വി​ൽ, ഉ​പ്പു​ത​റ വി​ല്ലേ​ജി​ലെ മൂ​ന്നു ചെ​യി​ൻ മേ​ഖ​ല​യി​ലും പ​ട്ട​യം ന​ൽ​കു​ന്ന​തി​ന് വൈ​ദ്യു​തി വ​കു​പ്പി​ൽനി​ന്ന് അ​നു​മ​തി ആ​വ​ശ്യ​മാ​ണ്. ഈ ​അ​നു​മ​തി വാ​ങ്ങാ​തെ​യാ​ണ് ഇ​വി​ട​ങ്ങ​ളി​ൽ പ​ട്ട​യം ന​ൽ​കു​മെ​ന്ന് സ​ർ​ക്കാ​ർ പ​റ​യു​ന്ന​ത്. വ​നംവ​കു​പ്പു​മാ​യി ത​ർ​ക്ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​വ പ​രി​ഹ​രി​ക്കാ​നും ന​ട​പ​ടി​യി​ല്ല.

 ലാ​ൻ​ഡ് റ​ജി​സ്റ്റ​റി​ലെ പി​ഴ​വുമൂ​ലം പ​ട്ട​യം ന​ൽ​കാ​ൻ ക​ഴി​യാ​ത്ത തോ​പ്രാം​കു​ടി, പ​ച്ച​ടി മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ളും പ​രി​ഹ​രി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. ഉ​പാ​ധിര​ഹി​ത പ​ട്ട​യം ന​ൽ​കു​മെ​ന്ന് പ​റ​ഞ്ഞ് അ​ധി​കാ​ര​ത്തി​ൽ വ​ന്ന​വ​ർ മ​ല​യോ​ര​ജ​ന​ത​യെ കോ​ട​തി വി​ധി​ക്ക് വി​ട്ടു​കൊ​ടു​ക്കു​ക​യാ​ണ് ചെ​യ്ത​തെ​ന്നും സ​ർ​ക്കാ​രി​ന്‍റെ ഈ ​വ​ഞ്ച​ന ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​യു​മെ​ന്നും ബി​ജോ മാ​ണി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് ക​ട്ട​പ്പ​ന മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​ജു ച​ക്കും​മൂ​ട്ടി​ലും പ​ങ്കെ​ടു​ത്തു.

Latest News

Up