Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Color

Sunday Special

രോഗം കലരാത്ത നിറക്കൂട്ട്

രോ​ഗകാരണമാകുന്ന രാ​സ​ക്കൂ​ട്ടു​ക​ൾ​ക്ക് വി​ട. റ​ബ​ർപാ​ൽ കൊ​ണ്ടൊ​രു പ്ര​കൃ​തിസൗ​ഹൃ​ദ വി​പ്ല​വം... തൃ​ശൂ​ർ സ്വ​ദേ​ശി ജോ​സ​ഫ് ലി​ജോ​യും ഇ​ടു​ക്കി സ്വ​ദേ​ശി മി​ഥു​ൻ പു​ല്ലു​മേ​ട്ടി​ലും പെ​യി​ന്‍റ് വി​പ​ണി​യി​ൽ പു​തി​യ ച​രി​ത്രം കു​റി​ക്കുക​യാ​ണ്. കേരളത്തെ കളർഫുൾ ആക്കുന്ന ആ ​വി​ജ​യ​ഗാ​ഥ...

"ന​മു​ക്കൊ​രു പാ​ഷ​ൻ ഉ​ണ്ടെ​ങ്കി​ൽ അ​തി​ന്‍റെ പി​ന്നാ​ലെ പോ​കു​ക. ഇ​ന്ന് എല്ലാ മേ​ഖ​ല​ക​ളി​ലും ബി​സി​ന​സ് സാ​ധ്യ​ത​ക​ളു​ണ്ട്. ആ ​സാ​ധ്യ​ത​ക​ൾ ശ​രി​യാ​യി പ്ര​യോ​ജ​ന പ്പെ​ടു​ത്ത​ണ​മെ​ന്നുമാ​ത്രം...​'. വീ​ട് എ​ന്ന സ്വ​പ്ന​ത്തി​ന് പ്ര​കൃ​തി​യു​ടെ നി​റ​ച്ചാ​ർ​ത്തേ​കു​ന്ന "കേ​ര​ള പെ​യി​ന്‍റ്സി’​ന്‍റെ സാ​ര​ഥി​ക​ളി ലൊ​രാ​ളാ​യ ജോ​സ​ഫ് ലി​ജോ​യു​ടെ ഈ ​വാ​ക്കു​ക​ളി​ൽ ഒ​രു സം​രം​ഭ​ക​ന്‍റെ ആ​ത്മ​വി​ശ്വാ​സം മാ​ത്ര​മ​ല്ല, സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​തകൂ​ടി​യു​ണ്ട്.

ര​ണ്ടു വ​ർ​ഷംമു​മ്പ് കൊ​ച്ചി​യി​ലെ ഓ​ർ​ഗാ​നി​ക് ഫെ​ർ​ട്ടി​ലൈ​സ​ർ ക​മ്പ​നി​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗം രാ​ജി​വ​ച്ച് തൃ​ശൂ​ർ സ്വ​ദേ​ശി ജോ​സ​ഫ് ലി​ജോ​യും, സു​ഹൃ​ത്തും സ​ഹ​പ്ര​വ​ർ​ത്ത​കനു​മാ​യ ഇ​ടു​ക്കി സ്വ​ദേ​ശി മി​ഥു​ൻ പു​ല്ലു​മേ​ട്ടി​ലും ഒ​രു പു​തി​യ ല​ക്ഷ്യ​ത്തി​ലേ​ക്ക് ഇ​റ​ങ്ങി​ത്തി​രി​ച്ചു. ആ ​യാ​ത്ര ഇ​ന്ന് എ​ത്തി​നി​ൽ​ക്കു​ന്ന​ത് "കേ​ര​ള പെ​യി​ന്‍റ്സ്’ എ​ന്ന വ​ലി​യ വി​ജ​യ​ത്തി​ലാ​ണ്. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കാ​ത്ത ഓ​ർ​ഗാ​നി​ക് പെ​യി​ന്‍റു​ക​ളും, റ​ബർപാ​ൽ അ​ധി​ഷ്ഠി​ത​മാ​യ "കേ​ര​ള പെ​യി​ന്‍റ് ഭ​ദ്രം’ എ​ന്ന നൂ​ത​ന ഉത്പ​ന്ന​വും ഇ​ന്ന് വി​പ​ണി​യി​ൽ ത​രം​ഗ​മാ​ണ്.

വ​ഴി​ത്തി​രി​വാ​യ​ത് "വാ​ന​പ്ര​സ്ഥം

ജൈ​വകൃ​ഷി മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ജോ​സ​ഫ് ലി​ജോ​യും മി​ഥു​നും മഹാത്മാഗാന്ധി സർവകലാശാലയിലെ ഓ​ർ​ഗാ​നി​ക് ഫാ​മിം​ഗ് കോ​ഴ്സി​ൽ ചേ​ർ​ന്ന​താ​ണ് ജീ​വി​ത​ത്തി​ൽ വ​ഴി​ത്തി​രി​വാ​യ​ത്. പ്ര​മു​ഖ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ കെ.​വി. ദ​യാ​ൽ ഡി​സൈ​ൻ ചെ​യ്ത ആ ​കോ​ഴ്സി​ൽ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും ക​ർ​ഷ​ക​രു​മ​ട​ക്കം 30 പേ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. അ​തി​ലെ യു​വാ​ക്ക​ൾ ജോ​സ​ഫ് ലി​ജോ​യും മി​ഥു​നു​മാ​യി​രു​ന്നു. പ​ഠി​ച്ചി​റ​ങ്ങി​യ​വ​ർ "വാ​ന​പ്ര​സ്ഥം’ എ​ന്ന പേ​രി​ൽ ഒ​രു കൂ​ട്ടാ​യ്മ രൂ​പീ​ക​രി​ച്ചു.

തൃ​പ്പൂ​ണി​ത്തു​റ​യി​ൽ ഇ​വ​ർ തു​ട​ങ്ങി​യ "ആ​ന​ന്ദ കേ​ന്ദ്രം’ എ​ന്ന സൗ​ജ​ന്യ ക്ലി​നി​ക്കി​ൽ എത്തു​ന്ന​വ​രി​ല​ധി​ക​വും ക​ര​ൾ രോ​ഗി​ക​ളാ​യി​രു​ന്നു. ഇ​തി​ൽ പെ​യി​ന്‍റിംഗ് തൊ​ഴി​ൽ ചെ​യ്തി​രു​ന്ന​വ​ർ മാ​ര​ക​മാ​യ ക​ര​ൾ രോ​ഗ​ങ്ങ​ൾ​ക്ക് അ​ടി​മ​യാ​കു​ന്ന​ത് ഇ​രു​വ​രെ​യും ഇ​രു​ത്തി ചി​ന്തി​പ്പി​ച്ചു. പോ​ളി​ഷിം​ഗി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന മെ​ലാ​മി​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​സ​വ​സ്തു​ക്ക​ൾ ശ്വ​സി​ക്കു​ന്ന​താ​ണ് ഇ​വ​രെ രോ​ഗി​ക​ളാ​ക്കു​ന്ന​ത് എ​ന്ന തി​രി​ച്ച​റി​വി​ൽ നി​ന്നാ​ണ് "ഓ​ർ​ഗാ​നി​ക് പെ​യി​ന്‍റ്' എ​ന്ന ആ​

"തീ​ർ​ഥ​'യി​ൽനി​ന്ന് സ്വി​സ് ടെ​ക്നോ​ള​ജിയി​ലേ​ക്ക്

കേ​ര​ള​ത്തി​ലെ മി​ക്ക ജ​ല സ്രോ​ത​സു​ക​ളി​ലും അ​സി​ഡി​റ്റി​യും ഇ​രു​മ്പി​ന്‍റെ അം​ശ​വും വെ​ള്ളം ഉ​പ​യോ​ഗശൂ​ന്യ​മാ​ക്കി മാ​റ്റുന്നതിനു പ​രി​ഹാ​ര​മാ​യി പ്ര​കൃ​തി​ദ​ത്ത​മാ​യി ല​ഭി​ക്കു​ന്ന ക​ട​ൽ ക​ക്ക​ക​ൾ ശു​ദ്ധീ​ക​രി​ച്ച് തീ​ർ​ഥ എ​ന്ന ഉ​ല്പന്നം നി​ർ​മിച്ച​തി​ലൂ​ടെ​യാ​ണ് പ്ര​കൃ​തി​യു​ടെ വ​ഴി​യി​ലൂ​ടെ​യു​ള്ള ഉ​ല്പന്ന​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​ലേ​ക്ക് ഇ​വ​ർ ക​ട​ക്കു​ന്ന​ത്. വെ​ള്ള​ത്തി​ന്‍റെ പിഎ​ച്ച് മൂ​ല്യം ക്ര​മീ​ക​രി​ക്കാ​ൻ തീ​ർ​ഥ എ​ന്ന പ്ര​കൃ​തി​ദ​ത്ത ഉ​ല്പന്നം കേ​ര​ളം ഏ​റ്റെ​ടു​ത്തുതു​ട​ങ്ങി​.

അതിനു പി​ന്നാ​ലെ​യാ​ണ് കേ​ര​ള പെ​യി​ന്‍റ്സി​ലേ​ക്ക് ഇ​വ​രു​ടെ ക​ട​ന്നു​വ​ര​വ്. ഇ​ന്ത്യ​യി​ൽ സാ​ധാ​ര​ണ​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ജ​ർ​മ​ൻ ടെ​ക്നോ​ള​ജി​യി​ൽനി​ന്ന് മാ​റി, സ്വി​റ്റ്സ​ർ​ല​ൻ​ഡ് ടെ​ക്നോ​ള​ജി​യാ​ണ് ഇ​വ​ർ സ്വീ​ക​രി​ച്ച​ത്. അ​യ്യാ​യി​രം കോ​ടി രൂ​പ​യു​ടെ പെ​യി​ന്‍റ് വി​പ​ണി​യി​ലേ​ക്ക് ഇ​റ​ങ്ങു​മ്പോ​ൾ ഇ​വ​ർ​ക്ക് ഒ​രു ല​ക്ഷ്യ​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ- "ആ​രോ​ഗ്യ​ത്തി​നു ഹാ​നി​ക​രമാ​കാ​ത്ത ഉ​ല്പന്നം’.

മ​ണ​മി​ല്ലാ​ത്ത​തും കു​റ​ഞ്ഞ അ​ള​വി​ൽ കൂ​ടു​ത​ൽ ഭാ​ഗം ക​വ​ർ ചെ​യ്യു​ന്ന​തു​മാ​യ ഈ ​പെ​യി​ന്‍റ് ചു​രു​ങ്ങി​യ കാ​ലംകൊ​ണ്ട് ജ​ന​പ്രി​യ​മാ​യി. തൃ​ശൂ​ർ ചാ​ല​ക്കു​ടി​യി​ലെ ഒ​രു ചെ​റി​യ മു​റി​യി​ൽ തു​ട​ങ്ങി​യ സം​രം​ഭം ഇ​ന്ന് ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, തെ​ല​ങ്കാ​ന, ആ​ന്ധ്ര എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ച്ചുക​ഴി​ഞ്ഞു.

റ​ബർപാ​ലി​ൽ വി​രി​ഞ്ഞ "ഭ​ദ്രം'

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽവ​ന്ന ഒ​രു പ​രി​ഹാ​സ​ച്ചു​വ​യു​ള്ള ക​മ​ന്‍റാ​ണ് ഇ​വ​രെ റ​ബർ പാ​ലി​ലേ​ക്ക് എ​ത്തി​ച്ച​ത്. "കെ​മി​ക്ക​ൽ ചേ​ർ​ക്കാ​തെ പിന്നെ പാ​ലൊഴിച്ചാണോ പെ​യി​ന്‍റ് ഉ​ണ്ടാ​ക്കു​ന്ന​ത്?’ എന്നായിരുന്നു ആ പരിഹാസം.

ഈ ചോ​ദ്യ​ത്തെ ഗൗ​ര​വ​മാ​യെ​ടു​ത്ത ഇ​വ​ർ കോ​ട്ട​യ​ത്തെ റ​ബർ റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ​യെ സ​മീ​പി​ച്ചു. ഒ​ന്ന​ര വ​ർ​ഷ​ത്തെ പ​രീ​ക്ഷ​ണങ്ങ​ൾ​ക്കൊ​ടു​വി​ൽ റ​ബർപാ​ൽ ചേ​ർ​ത്ത "കേ​ര​ള പെ​യി​ന്‍റ് ഭ​ദ്രം’ പി​റ​ന്നു. കഴിഞ്ഞ ഡി​സം​ബ​ർ 23ന് ​മ​ന്ത്രി വി.​എൻ. വാ​സ​വ​നാ​ണ് ഈ ​സാ​ങ്കേ​തി​ക​വി​ദ്യ കൈ​മാ​റി​യ​ത്.

ലാ​ഭ​ത്തേ​ക്കാ​ളു​പ​രി പ്ര​കൃ​തി​യു​ടെ​യും മ​നു​ഷ്യ​ന്‍റെ​യും ആ​രോ​ഗ്യം മു​ൻ​നി​ർ​ത്തി​യു​ള്ള ഈ ​യു​വാ​ക്ക​ളു​ടെ പ്ര​വ​ർ​ത്ത​നം പു​തി​യ കാ​ല​ത്തെ ബി​സി​ന​സ് മാ​തൃ​ക​യാ​ണ്.

കു​റ​ഞ്ഞ അ​ള​വി​ൽ കൂ​ടു​ത​ൽ നി​റ​ച്ചാ​ർ​ത്ത്

സാ​മ്പ​ത്തി​ക ലാ​ഭ​വും ഗു​ണ​മേ​ന്മ​യും ഒ​രേ​പോ​ലെ ആ​ഗ്ര​ഹി​ക്കു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കേ​ര​ള പെ​യി​ന്‍റ്സ് ഒ​രു വ​ലി​യ ആ​ശ്വാ​സ​മാ​ണ്. മ​റ്റ് പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളെ അ​പേ​ക്ഷി​ച്ച് 40 ശ​ത​മാ​നം വ​രെ കൂ​ടു​ത​ൽ ക​വ​റേ​ജ് കേ​ര​ള പെ​യി​ന്‍റ്സ് ഉ​റ​പ്പു​ന​ൽ​കു​ന്നു. അ​താ​യ​ത്, കു​റ​ഞ്ഞ അ​ള​വ് പെ​യി​ന്‍റ് ഉ​പ​യോ​ഗി​ച്ച് കൂ​ടു​ത​ൽ വി​സ്തൃ​തി​യി​ലു​ള്ള ഭി​ത്തി​ക​ൾ മ​നോ​ഹ​ര​മാ​ക്കാം. ഇ​ത് പെ​യി​ന്‍റിം​ഗി​നാ​യി നീ​ക്കി​വയ്ക്കു​ന്ന ബ​ജ​റ്റി​ൽ വ​ലി​യൊ​രു തു​ക ലാ​ഭി​ക്കാ​ൻ ഉ​പ​ഭോ​ക്താ​ക്ക​ളെ സ​ഹാ​യി​ക്കും.

ഗു​ണ​നി​ല​വാ​ര​ത്തി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ പോ​ക്ക​റ്റുചോ​രാ​ത്ത വി​ധ​ത്തി​ലാ​ണ് ഇ​തി​ന്‍റെ നി​ർ​മാണ രീ​തി.

നേ​രി​ട്ടു​ള്ള വി​പ​ണ​നം; കു​റ​ഞ്ഞ വി​ല​യും

കൃ​ത്യ​മാ​യ മാ​ർ​ഗനി​ർ​ദേശ​വും ഇ​ട​നി​ല​ക്കാ​രി​ല്ലാ​ത്ത വി​പ​ണ​ന ശൈ​ലി​യുമാണ് കേ​ര​ള പെ​യി​ന്‍റ്സി​ന്‍റെ വി​ജ​യ​ര​ഹ​സ്യം. ക​മ്പ​നി​യു​ടെ നേ​രി​ട്ടു​ള്ള ഫാ​ക്ട​റി ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലൂ​ടെ​യും എ​ക്സ്ക്ലൂ​സീ​വ് ഷോ​റൂ​മു​ക​ളി​ലൂ​ടെ​യും മാ​ത്ര​മാ​ണ് ഉ​ല്പന്ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഇ​തു​വ​ഴി ക​മ്മീ​ഷ​ൻ ഇ​ന​ത്തി​ൽ വ​രു​ന്ന അ​ധി​കച്ചെ​ല​വു​ക​ൾ ഒ​ഴി​വാ​ക്കി കു​റ​ഞ്ഞനി​ര​ക്കി​ൽ ഉ​പ​ഭോ​ക്താ​വി​ന് പെ​യി​ന്‍റ് ല​ഭ്യ​മാ​ക്കാ​ൻ സാ​ധി​ക്കും. ഓ​രോ ഔ​ട്ട്‌​ലെ​റ്റി​ലും വി​ദ​ഗ്ധ​രാ​യ മാ​നേ​ജ​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ണ്. വീ​ടി​ന്‍റെ പ​ഴ​ക്കം, ഭി​ത്തി​യു​ടെ പ്ര​ത്യേ​ക​ത​ക​ൾ എ​ന്നി​വ മ​ന​സി​ലാ​ക്കി ഏ​ത് ഉ​ല്പന്ന​മാ​ണ് അ​നു​യോ​ജ്യമെ​ന്ന് അ​വ​ർ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് നി​ർ​ദേശം ന​ൽ​കു​ന്നു.

കേ​ര​ള​ത്തി​ലെ ഏ​തു മു​ക്കി​ലും മൂ​ല​യി​ലും ത​ങ്ങ​ളു​ടെ സാ​ന്നി​ധ്യം അ​റി​യി​ക്കാ​ൻ "ഹോം ​ഡെ​ലി​വ​റി' സം​വി​ധാ​ന​വും ക​മ്പ​നി ഒ​രു​ക്കി​യി​ട്ടു​ണ്ട്. ദൂ​ര​പ​രി​ധി​യോ സ്ഥ​ല​പ​രി​മി​തി​യോ നോ​ക്കാ​തെ ഉ​പ​ഭോ​ക്താ​വി​ന്‍റെ വീ​ട്ടു​പ​ടി​ക്ക​ൽ നേ​രി​ട്ട് പെ​യി​ന്‍റ് എ​ത്തി​ക്കു​ന്ന​തി​ലൂ​ടെ നി​ർ​മാ​ണമേ​ഖ​ല​യി​ലെ വ​ലി​യൊ​രു പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടി​നാ​ണ് ഇ​വ​ർ പ​രി​ഹാ​രം ക​ണ്ടി​രി​ക്കു​ന്ന​ത്.

വെ​റു​മൊ​രു ബി​സി​ന​സ് എ​ന്ന​തി​ലു​പ​രി, പ്ര​കൃ​തി​യും മ​നു​ഷ്യ​നും ത​മ്മി​ലു​ള്ള ഇ​ഴ​യ​ടു​പ്പം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന ഏ​ഴു സു​പ്ര​ധാ​ന ത​ത്വ​ങ്ങ​ളി​ലൂ​ന്നി​യാ​ണ് കേ​ര​ള പെ​യി​ന്‍റ്സ് മു​ന്നോ​ട്ടുപോ​കു​ന്ന​ത്. Naturality (സ്വാ​ഭാ​വി​ക​ത), Diversity (വൈ​വി​ധ്യം), Resettability (പു​നഃ​ക്ര​മീ​ക​ര​ണം), Productivity (ഉ​ല്പാദ​ന​ക്ഷ​മ​ത), Responsibility (ഉ​ത്ത​ര​വാ​ദി​ത്വം), Mentality (മ​നോ​ഭാ​വം), Activity (പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത) എ​ന്നീ "സ​സ്റ്റൈ​ന​ബി​ലി​റ്റി മോ​ഡ​ൽ' ഓ​രോ ഉ​ല്പന്ന​ത്തി​ലും പ്ര​തി​ഫ​ലി​ക്കു​ന്നു.

കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലും ക​മ്പ​നി​യു​ടെ ഫാ​ക്ട​റി ഔ​ട്ട്‌​ലെ​റ്റു​ക​ൾ ഈ ​ത​ത്വ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

കേ​വ​ലം ഉ​ല്പന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ഇ​ട​ങ്ങ​ളാ​യ​ല്ല, മ​റി​ച്ച് പ​രി​സ്ഥി​തിബോ​ധ​മു​ള്ള ഒ​രു ജ​ന​ത​യെ വാ​ർ​ത്തെ​ടു​ക്കാ​നു​ള്ള വി​ജ്ഞാ​നകേ​ന്ദ്ര​ങ്ങ​ളാ​യി​ട്ടാ​ണ് ഈ ​ഔ​ട്ട്‌​ലെ​റ്റു​ക​ളെ ഇ​വ​ർ കാ​ണു​ന്ന​ത്. ലാ​ഭ​ക്ക​ണ്ണു​ക​ളോ​ടെ വി​പ​ണി​യെ കാ​ണു​ന്ന ആ​ധു​നി​കകാ​ല​ത്ത് പ്ര​കൃ​തി​യു​ടെ​യും മ​നു​ഷ്യ​ന്‍റെയും ക്ഷേ​മ​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ഈ ​യു​വാ​ക്ക​ളു​ടെ സം​രം​ഭം വ​രും​ത​ല​മു​റ​യ്ക്ക് ഒരു നിറപ്പകിട്ടുള്ള പാഠമാണ്.

പ്ര​ശ്ന​മാ​ണോ പെ​യി​ന്‍റ്?

പെ​യി​ന്‍റു​ക​ളി​ൽ സാ​ധാ​ര​ണ​യാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്ന വൊ​ളാ​റ്റൈ​ൽ ഓ​ർ​ഗാ​നി​ക് കോ​ന്പൗ​ണ്ടു​ക​ൾ, ലെ​ഡ്, മെ​ർ​ക്കു​റി തു​ട​ങ്ങി വി​വി​ധ രാ​സ​വ​സ്തു​ക്ക​ൾ ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കാ​റു​ണ്ട്. പ​ല​പ്പോ​ഴും ഇ​ത് അ​റി​യാ​തെ​പോ​കാ​റു​ണ്ടെ​ന്നു​മാ​ത്രം. പെ​യി​ന്‍റിം​ഗ് ജോ​ലി ചെ​യ്യു​ന്ന​വ​രി​ൽ ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ൾ വി​ര​ൽ​ചൂ​ണ്ടു​ന്ന​ത് ഇ​ങ്ങ​നെ:

പെ​യി​ന്‍റു​ക​ളു​ടെ ഗ​ന്ധം മൂ​ക്ക്, തൊ​ണ്ട, ക​ണ്ണു​ക​ൾ എ​ന്നി​വ​യ്ക്ക് അ​സ്വ​സ്ഥ​ത​യും തു​ട​ർ​ച്ച​യാ​യ ചു​മ​യും ശ്വാ​സം​മു​ട്ട​ലും ഉ​ണ്ടാ​ക്കാം. രൂ​ക്ഷ​ഗ​ന്ധം ത​ല​വേ​ദ​ന, ത​ല​ക​റ​ക്കം, ഓ​ക്കാ​നം എ​ന്നി​വ​യ്ക്കും കാ​ര​ണ​മാ​കാം.

പെ​യി​ന്‍റിം​ഗ് ജോ​ലി ഒ​ട്ടേ​റെ വ​ർ​ഷ​ങ്ങ​ളാ​യി ചെ​യ്യു​ന്ന​വ​ർ​ക്ക് ശ്വാ​സ​കോ​ശ അ​ർ​ബു​ദം ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത 40 ശ​ത​മാ​നം വ​രെ കൂ​ടു​ത​ലാ​ണ്. ആ​മാ​ശ​യം, ക​ര​ൾ, മൂ​ത്ര​സ​ഞ്ചി എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ർ​ബു​ദ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കാം. ആ​സ്ത്‌മ, ബ്രോ​ങ്കൈ​റ്റി​സ് തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ​ക്കും ഓ​ർ​മ​ക്കു​റ​വി​നും പെ​യി​ന്‍റു​ക​ളി​ലെ രാ​സ​വ​സ്തു​ക്ക​ൾ കാ​ര​ണ​മാ​കും. വൃ​ക്ക​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ​യും ബാ​ധി​ക്കാം.

ദോ​ഷ​ക​ര​മാ​യ രാ​സ​വ​സ്തു​ക്ക​ൾ അ​ട​ങ്ങി​യ പെ​യി​ന്‍റു​ക​ൾ ഒ​ഴി​വാ​ക്കു​ക, പെ​യി​ന്‍റിം​ഗ് വേ​ള​യി​ൽ മ​തി​യാ​യ വാ​യു​സ​ഞ്ചാ​രം ഉ​റ​പ്പാ​ക്കു​ക എ​ന്നീ കാ​ര്യ​ങ്ങ​ളാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ എ​ടു​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ൽ.

Latest News

Up