Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Corruption In Road Tarring

Malappuram

റോ​ഡ് ടാ​റിം​ഗിൽ അ​ഴി​മ​തി ആ​രോ​പ​ണം: പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​വൃ​ത്തി ത​ട​ഞ്ഞു

നി​ല​ന്പൂ​ർ: പാ​ത്തി​പ്പാ​റ-​ഏ​നാ​ന്തി റോ​ഡ് ടാ​റിം​ഗ് പ്ര​വൃ​ത്തി​യി​ൽ അ​ശാ​സ്ത്രീ​യ​ത​യും അ​ഴി​മ​തി​യും ആ​രോ​പി​ച്ച് പ്ര​വൃ​ത്തി നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. റീ ​ടാ​റിം​ഗ് ക​ഴി​ഞ്ഞ് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ കൈ​കൊ​ണ്ട് ചി​ക​ഞ്ഞ​പ്പോ​ൾ ടാ​ർ ചെ​യ്ത ഭാ​ഗ​ങ്ങ​ൾ അ​ട​ർ​ന്നു​പോ​ന്ന​തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​ത്.

മ​ണ്ണി​ട്ട് അ​തി​ന് മു​ക​ളി​ൽ അ​ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ ടാ​റിം​ഗ് ന​ട​ത്തി​യ​താ​ണ് ടാ​റിം​ഗ് പൊ​ളി​യാ​ൻ കാ​ര​ണ​മെ​ന്ന് ആ​രോ​പി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ൾ രം​ഗ​ത്തെ​ത്തി. റീ ​ടാ​റിം​ഗ് പ്ര​വൃ​ത്തി​യി​ലെ അ​ശാ​സ്ത്രീ​യ​ത ചൂ​ണ്ടി​ക്കാ​ട്ടി ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​ത്. എ​സ്റ്റി​മേ​റ്റ് പ്ര​കാ​രം റോ​ഡ് റീ ​ടാ​റിം​ഗ് പ്ര​വൃ​ത്തി ന​ട​ത്ത​ണ​മെ​ന്നും അ​ശാ​സ്ത്രീ​യ നി​ർ​മാ​ണം അ​നു​വ​ദി​ക്കി​ല്ലെ​ന്നും നാ​ട്ടു​കാ​ർ വ്യ​ക്ത​മാ​ക്കി.

ഇ​തോ​ടെ ക​രാ​റു​കാ​ര​ൻ പ്ര​വൃ​ത്തി നി​ർ​ത്തി​വ​ച്ചു. പാ​ത്തി​പ്പാ​റ- ഏ​നാ​ന്തി ഭാ​ഗ​ത്തെ റോ​ഡ് ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് റീ ​ടാ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ദീ​ർ​ഘ നാ​ള​ത്തെ ആ​വ​ശ്യ​ത്തെ തു​ട​ർ​ന്നാ​ണ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി തു​ട​ങ്ങി​യ​ത്.

എ​ന്നാ​ൽ തു​ട​ക്ക​ത്തി​ൽ ത​ന്നെ പ്ര​തി​ഷേ​ധ​മു​യ​രു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ളാ​യ ബാ​വ പെ​രും​പ​ന​ച്ചി, മു​സ്ത​ഫ ഗ​നി പു​ലി​ക്കു​ന്നേ​ൽ, നൗ​ഷാ​ദ്, അ​ഷ​റ​ഫ്, കി​രാ​ദാ​സ്, മു​നീ​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

Latest News

Up