Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Criticized

ന്യൂ​യോ​ർ​ക്ക് ആ​ർ​ച്ച്ബി​ഷ​പ്പി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണ​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തില്ല; മേ​യ​ർ മംദാനിക്കെതിരേ വിമർശനം

ന്യൂ​​​​യോ​​​​ർ​​​​ക്ക് : ന്യൂ​​​​യോ​​​​ർ​​​​ക്ക് അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ പു​​​​തി​​​​യ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ്പാ​​​​യി റൊ​​​​ണാ​​​​ൾ​​​​ഡ് ഹി​​​​ക്സ് ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റ ച​​​​ട​​​​ങ്ങി​​​​ൽ​​​​നി​​​​ന്ന് സി​​​​റ്റി മേ​​​​യ​​​​ർ സൊ​​​​ഹ്‌​​​​റാ​​​​ൻ മം​​​​ദാ​​​​നി വി​​​​ട്ടു​​​​നി​​​​ന്ന​​​​ത് വി​​​​വാ​​​​ദ​​​​മാ​​​​കു​​​​ന്നു.

ക​​​​ഴി​​​​ഞ്ഞ​ ദി​​​വ​​​സം സെ​​​​ന്‍റ് പാ​​​​ട്രി​​​​ക്സ് ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ൽ ന​​​​ട​​​​ന്ന ച​​​​രി​​​​ത്ര​​​​പ്ര​​​​ധാ​​​​ന​​​​മാ​​​​യ ച​​​​ട​​​​ങ്ങി​​​​ൽ​​​​നി​​​​ന്നാ​​​​ണ് മേ​​​​യ​​​​ർ വി​​​​ട്ടു​​​​നി​​​​ന്ന​​​​ത്. പ​​​​തി​​​​റ്റാ​​​​ണ്ടു​​​​ക​​​​ളാ​​​​യി മേ​​​​യ​​​​ർ​​​​മാ​​​​ർ പാ​​​​ലി​​​​ച്ചു​​​​പോ​​​​ന്നി​​​​രു​​​​ന്ന ന​​​​ഗ​​​​ര​​​​ത്തി​​​​ലെ സു​​​​പ്ര​​​​ധാ​​​​ന പാ​​​​ര​​​​മ്പ​​​​ര്യ​​​​മാ​​​​ണ് ഇ​​​​തോ​​​​ടെ ലം​​​​ഘി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ന​​​​ഗ​​​​ര​​​​ത്തി​​​​ന്‍റെ ഐ​​​​ക്യ​​​​ത്തി​​​​നും മ​​​​ത​​​​സൗ​​​​ഹാ​​​​ർ​​​​ദ​​​​ത്തി​​​​നും വേ​​​​ണ്ടി നി​​​​ല​​​​കൊ​​​​ള്ളേ​​​​ണ്ട മേ​​​​യ​​​​റു​​​​ടെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നു​​​​ണ്ടാ​​​​യ ഈ ​​​​ന​​​​ട​​​​പ​​​​ടി തെ​​​​റ്റാ​​​​യ സ​​​​ന്ദേ​​​​ശ​​​​മാ​​​​ണു ന​​​​ൽ​​​​കു​​​​ന്ന​​​​തെ​​​​ന്നും മു​​​​ന്പ് പ​​​​ല​​​​രും പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചി​​​​രു​​​​ന്ന ആ​​​​ശ​​​​ങ്ക​​​​ക​​​​ൾ ശ​​​​രി​​​​വ​​​​യ്ക്കു​​​​ന്ന​​​​താ​​​​ണ് മേ​​​​യ​​​​റു​​​​ടെ ഈ ​​​​ബ​​​​ഹി​​​​ഷ്ക​​​​ര​​​​ണ​​​​മെ​​​​ന്നും വി​​​​മ​​​​ർ​​​​ശ​​​​ക​​​​ർ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു.

സെ​​​ന്‍റ് പാ​​​ട്രി​​​ക്സ് ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ ന​​​ട​​​ന്ന അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ 11-ാമ​​​ത്തെ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പി​​​ന്‍റെ സ്ഥാ​​​നാ​​​രോ​​​ഹ​​​ണ ച​​​ട​​​ങ്ങി​​​ൽ​​​നി​​​ന്ന് വി​​​ട്ടു​​​നി​​​ന്ന​​​തോ​​​ടെ, ഏ​​​ക​​​ദേ​​​ശം നൂ​​​റു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ആ ​​​ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ത്ത ആ​​​ദ്യ ന്യൂ​​​യോ​​​ർ​​​ക്ക് മേ​​​യ​​​റാ​​​യി മാം​​​ദാ​​​നി മാ​​​റി. മു​​​ഴു​​​വ​​​ൻ ന​​​ഗ​​​ര​​​ത്തി​​​ന്‍റെ​​​യും നേ​​​താ​​​വെ​​​ന്ന നി​​​ല​​​യി​​​ൽ ന്യൂ​​​യോ​​​ർ​​​ക്കി​​​ലെ മ​​​ത-​​​സാം​​​സ്‌​​​കാ​​​രി​​​ക മേ​​​ഖ​​​ല​​​ക​​​ളി​​​ലെ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ മേ​​​യ​​​ർ സ​​​ന്നി​​​ഹി​​​ത​​​നാ​​​കേ​​​ണ്ട​​​താ​​​ണ്. അ​​​തി​​​ൽ​​​നി​​​ന്നാ​​​ണ് മാം​​​ദാ​​​നി വി​​​ട്ടു​​​നി​​​ന്ന​​​ത്.

മേ​​​യ​​​റു​​​ടെ ന​​​ട​​​പ​​​ടി​​​യെ പ്ര​​​മു​​​ഖ ദി​​​ന​​​പ​​​ത്ര​​​മാ​​​യ ന്യൂ​​​യോ​​​ർ​​​ക്ക് ഡെ​​​യി​​​ലി ന്യൂ​​​സ് മു​​​ഖ​​​പ്ര​​​സം​​​ഗ​​​ത്തി​​​ലൂ​​​ടെ വി​​​മ​​​ർ​​​ശി​​​ച്ചു. പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി ന്യൂ​​​യോ​​​ർ​​​ക്ക് മേ​​​യ​​​ർ​​​മാ​​​ർ ഇ​​​ത്ത​​​രം ച​​​ട​​​ങ്ങു​​​ക​​​ളി​​​ൽ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ പ​​​ത്രം, സെ​​​ന്‍റ് പാ​​​ട്രി​​​ക്സി​​​ലെ ച​​​ട​​​ങ്ങി​​​ൽ​​​നി​​​ന്ന് വി​​​ട്ടു​​​നി​​​ന്ന​​​തോ​​​ടെ മം​​​ദാ​​​നി ആ ​​​പാ​​​ര​​​മ്പ​​​ര്യം ലം​​​ഘി​​​ച്ചി​​​രി​​​ക്കു​​​ന്നു​​​വെ​​​ന്നും വി​​​മ​​​ർ​​​ശി​​​ച്ചു.

ഒ​​​രു പു​​​തി​​​യ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പി​​​ന്‍റെ സ്ഥാ​​​നാ​​​രോ​​​ഹ​​​ണം ന്യൂ​​​യോ​​​ർ​​​ക്ക് ക​​​ത്തോ​​​ലി​​​ക്ക​​​ർ​​​ക്കു മാ​​​ത്ര​​​മ​​​ല്ല, ന​​​ഗ​​​ര​​​ത്തി​​​നും രാ​​​ജ്യ​​​ത്തി​​​നും ത​​​ന്നെ പ്രാ​​​ധാ​​​ന്യ​​​മു​​​ള്ള സം​​​ഭ​​​വ​​​മാ​​​ണെ​​​ന്ന് പ​​​ത്രം വി​​​ല​​​യി​​​രു​​​ത്തി. ന്യൂ​​​യോ​​​ർ​​​ക്ക് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പി​​​നെ ‘അ​​​മേ​​​രി​​​ക്ക​​​ൻ സ​​​ഭ​​​യു​​​ടെ യ​​​ഥാ​​​ർ​​​ഥ നേ​​​താ​​​വ്’ എ​​​ന്ന​​​ നി​​​ല​​​യി​​​ലാ​​​ണു കാ​​​ണു​​​ന്ന​​​തെ​​​ന്നും പ​​​ത്രം ഓ​​​ർ​​​മി​​​പ്പി​​​ച്ചു.

17 വ​​​ർ​​​ഷ​​​ത്തെ ശു​​​ശ്രൂ​​​ഷ​​​യ്ക്കു​​​ശേ​​​ഷം വി​​​ര​​​മി​​​ച്ച ക​​​ർ​​​ദി​​​നാ​​​ൾ തി​​​മോ​​​ത്തി ഡോ​​​ള​​​നു പ​​​ക​​​രം ബി​​​ഷ​​​പ് റൊ​​​ണാ​​​ൾ​​​ഡ് ഹി​​​ക്സി​​​നെ ന്യൂ​​​യോ​​​ർ​​​ക്കി​​​ന്‍റെ പു​​​തി​​​യ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പാ​​​യി ക​​​ഴി​​​ഞ്ഞ ഡി​​​സം​​​ബ​​​ർ 18നാ​​​ണ് ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ നി​​​യ​​​മി​​​ച്ച​​​ത്. അ​​​തി​​​നു​​​ശേ​​​ഷം സ്ഥാ​​​നാ​​​രോ​​​ഹ​​​ണ ച​​​ട​​​ങ്ങി​​​ന് ഏ​​​ക​​​ദേ​​​ശം 50 ദി​​​വ​​​സ​​​ത്തെ സ​​​മ​​​യ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ആ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ മേ​​​യ​​​റാ​​​യ മം​​​ദാ​​​നി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പു​​​മാ​​​യി ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ന​​​ട​​​ത്തേ​​​ണ്ട​​​താ​​​യി​​​രു​​​ന്നു​​​വെ​​​ന്നും പ​​​ത്രം കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

ന്യൂ​​​യോ​​​ർ​​​ക്ക് മു​​​ൻ മേ​​​യ​​​ർ എ​​​റി​​​ക് ആ​​​ഡം​​​സും വി​​​ഷ​​​യ​​​ത്തി​​​ൽ പ്ര​​​തി​​​ക​​​രി​​​ച്ചു. ന്യൂ​​​യോ​​​ർ​​​ക്ക് ന​​​ഗ​​​ര​​​ത്തി​​​ന്‍റെ അ​​​ടി​​​ത്ത​​​റ ന​​​മ്മു​​​ടെ മ​​​ത​​​സ​​​മൂ​​​ഹ​​​ങ്ങ​​​ളാ​​​ണെ​​​ന്നും ന​​​ഗ​​​ര​​​ത്തി​​​നാ​​​യു​​​ള്ള ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യു​​​ടെ ദൈ​​​നം​​​ദി​​​ന സേ​​​വ​​​നം അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ൽ കു​​​റി​​​ച്ചു. പു​​​തി​​​യ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പി​​​ന് ഊ​​​ഷ്മ​​​ള​​​മാ​​​യ സ്വാ​​​ഗ​​​ത​​​വും അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു.

ക​​​​ഴി​​​​ഞ്ഞ ന​​​​വം​​​​ബ​​​​റി​​​​ൽ ന​​​​ട​​​​ന്ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ റി​​​​പ്പ​​​​ബ്ലി​​​​ക്ക​​​​ൻ സ്ഥാ​​​​നാ​​​​ർ​​​​ഥി ക​​​​ർ​​​​ട്ടി​​​​സ് സ്ലി​​​​വ​​​​യെ​​​​യും സ്വ​​​​ത​​​​ന്ത്ര സ്ഥാ​​​​നാ​​​​ർ​​​​ഥി ആ​​​​ൻ​​​​ഡ്രൂ ക്യു​​​​മോ​​​​യെ​​​​യും പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ണ് സൊ​​​​ഹ്റാ​​​​ൻ മം​​​​ദാ​​​​നി ന്യൂ​​​​യോ​​​​ർ​​​​ക്കി​​​​ലെ ആ​​​​ദ്യ മു​​​​സ്‌​​​​ലിം മേ​​​​യ​​​​റാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ചാ​​​​ര​​​​ണ വേ​​​​ള​​​​യി​​​​ൽ​​​​ത്ത​​​​ന്നെ ഇ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ചി​​​​ല തീ​​​​വ്ര നി​​​​ല​​​​പാ​​​​ടു​​​​ക​​​​ൾ ച​​​​ർ​​​​ച്ച​​​​യാ​​​​യി​​​​രു​​​​ന്നു. ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ്പി​​​​ന്‍റെ സ്ഥാ​​​​നാ​​​​രോ​​​​ഹ​​​​ണ ച​​​​ട​​​​ങ്ങി​​​​ൽ​​​​നി​​​​ന്ന് വി​​​​ട്ടു​​​​നി​​​​ന്ന​​​​തോ​​​​ടെ മം​​​​ദാ​​​​നി​​​​ക്കെ​​​​തി​​​​രേ വി​​​​വി​​​​ധ കോ​​​​ണു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് പ്ര​​​​തി​​​​ഷേ​​​​ധം ശ​​​​ക്ത​​​​മാ​​​​കു​​​​ക​​​​യാ​​​​ണ്.

Latest News

Up