Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Declare

‘ഫ്രാൻസിസ് അസീസി വർഷം’ പ്രഖ്യാപിച്ച് മാർപാപ്പ

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ര​​​ണ്ടാം ക്രി​​​സ്തു​​​വാ​​​യി അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന വി​​​ശു​​​ദ്ധ ഫ്രാ​​​ൻ​​​സി​​​സ് അ​​​സീ​​​സി​​​യു​​​ടെ 800-ാം മ​​​ര​​​ണ​​​വാ​​​ർ​​​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ വി​​​ശു​​​ദ്ധ ഫ്രാ​​​ൻ​​​സി​​​സ് അ​​​സീ​​​സി വ​​​ർ​​​ഷം പ്ര​​​ഖ്യാ​​​പി​​​ച്ചു. ഈ​​​വ​​​ർ​​​ഷം ജ​​​നു​​​വ​​​രി 10 മു​​​ത​​​ൽ അ​​​ടു​​​ത്ത വ​​​ർ​​​ഷം ജ​​​നു​​​വ​​​രി പ​​​ത്തു​​​വ​​​രെ​​​യാ​​​ണു വ​​​ർ​​​ഷാ​​​ച​​​ര​​​ണം. ​​​

കൃ​​​പ​​​യു​​​ടെ ഈ വർഷത്തി​​​ൽ വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്ക് പൂ​​​ർ​​​ണ ദ​​​ണ്ഡ​​​വി​​​മോ​​​ച​​​നം നേ​​​ടാ​​​നു​​​ള്ള അ​​​വ​​​സ​​​രം ല​​​ഭി​​​ക്കു​​​മെ​​​ന്ന് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് വ​​​ത്തി​​​ക്കാ​​​നി​​​ലെ അ​​​പ്പൊസ്ത​​​ലി​​​ക് പെ​​​നി​​​റ്റെ​​​ൻ​​​ഷ്യ​​​റി പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ക​​​ല്പ​​​ന​​​യി​​​ൽ പ​​​റ​​​യു​​​ന്നു.

ലോ​​​ക​​​ത്തി​​​ലെ​​​വി​​​ടെ​​​യു​​​മു​​​ള്ള ഏ​​​തെ​​​ങ്കി​​​ലും ഫ്രാ​​​ൻ​​​സി​​​സ്ക​​​ൻ ക​​​ൺ​​​വ​​​ഞ്ച്വെ​​​ൽ ആശ്രമ പ​​​ള്ളി​​​യി​​​ലോ വി​​​ശു​​​ദ്ധ ഫ്രാ​​​ൻ​​​സി​​​സി​​​ന് സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന പള്ളിയി​​​ലോ തീ​​​ർ​​​ഥാ​​​ട​​​നം ന​​​ട​​​ത്തി കൂ​​​ദാ​​​ശ​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചും മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ നിയോഗങ്ങ​​​ൾ​​​ക്കാ​​​യു​​​ള്ള പ്രാ​​​ർ​​​ഥ​​​ന ന​​​ട​​​ത്തി​​​യു​​​മാ​​​ണ് പൂ​​​ർ​​​ണ ദ​​​ണ്ഡ​​​വി​​​മോ​​​ച​​​നം നേ​​​ടാ​​​നാ​​​കു​​​ക.

വൃ​​​ദ്ധ​​​ർ​​​ക്കും രോ​​​ഗി​​​ക​​​ൾ​​​ക്കും വീ​​​ടി​​​നു പു​​​റ​​​ത്തേ​​​ക്കു​​​ പോ​​​കാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​വ​​​ർ​​​ക്കും ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളി​​​ൽ ആ​​​ത്മീ​​​യ​​​മാ​​​യി പ​​​ങ്കു​​​ചേ​​​ർ​​​ന്നും ദ​​​ണ്ഡ​​​വി​​​മോ​​​ച​​​നം നേ​​​ടാം.

ഫെ​​​ബ്രു​​​വ​​​രി 22 മു​​​ത​​​ൽ മാ​​​ർ​​​ച്ച് 22 വ​​​രെ അ​​​സീ​​​സി​​​യി​​​ലെ ബ​​​സി​​​ലി​​​ക്ക​​​യി​​​ലു​​​ള്ള വി​​​ശു​​​ദ്ധ​​​ന്‍റെ ഭൗ​​​തി​​​ക​​​ദേ​​​ഹാ​​​വ​​​ശി​​​ഷ്‌​​​ട​​​ങ്ങ​​​ൾ പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി പ്ര​​​തി​​​ഷ്ഠി​​​ക്കും. 1226 ഒ​ക്‌​ടോ​ബ​ർ മൂ​ന്നി​ന് ഇ​റ്റ​ലി​യി​ലെ അ​സീ​സി​യി​ലാ​ണ് ഫ്രാ​ൻ​സി​സ് അ​ന്ത​രി​ച്ച​ത്.

Latest News

Up