പനാജി: എഐഎഫ്എഫ് സൂപ്പർ കപ്പിലെ ചെന്നൈയിൻ എഫ്സി-ഡെംപോ എസ്സി മത്സരം സമനിലയിൽ പിരിഞ്ഞു. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
ബാംബോലിമിലെ ജിഎംസി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഡെംപോ താരം ശുഭം റാവത്താണ് ആദ്യം ഗോൾ നേടിയത്. മത്സരത്തിന്റെ 25-ാം മിനിറ്റിലാണ് താരം ഗോൾ കണ്ടെത്തിയത്.
എന്നാൽ 29-ാം മിനിറ്റിൽ ചെന്നൈയിൻ ഒപ്പമെത്തി. ഗോൾ കീപ്പർ സാമിക് മിത്രയാണ് ചെന്നൈയിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
മത്സരം സമനിലയായതോടെ ഡെംപോയ്ക്ക് മൂന്ന് പോയിന്റും ചെന്നൈയിന് ഒരു പോയിന്റും ആയി.