x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ഐ​എ​ഫ്എ​ഫ് സൂ​പ്പ​ർ ക​പ്പ്: ചെ​ന്നൈ​യി​ൻ എ​ഫ്സി-​ഡെം​പോ എ​സ്‌​സി മ​ത്സ​രം സ​മ​നി​ല​യി​ൽ


Published: October 31, 2025 11:59 PM IST | Updated: October 31, 2025 11:59 PM IST

പ​നാ​ജി: എ​ഐ​എ​ഫ്എ​ഫ് സൂ​പ്പ​ർ ക​പ്പി​ലെ ചെ​ന്നൈ​യി​ൻ എ​ഫ്സി-​ഡെം​പോ എ​സ്‌​സി മ​ത്സ​രം സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി.

ബാം​ബോ​ലി​മി​ലെ ജി​എം​സി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഡെം​പോ താ​രം ശു​ഭം റാ​വ​ത്താ​ണ് ആ​ദ്യം ഗോ​ൾ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ 25-ാം മി​നി​റ്റി​ലാ​ണ് താ​രം ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

എ​ന്നാ​ൽ 29-ാം മി​നി​റ്റി​ൽ ചെ​ന്നൈ​യി​ൻ ഒ​പ്പ​മെ​ത്തി. ഗോ​ൾ കീ​പ്പ​ർ സാ​മി​ക് മി​ത്ര​യാ​ണ് ചെ​ന്നൈ​യി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

മ​ത്സ​രം സ​മ​നി​ല​യാ​യ​തോ​ടെ ഡെം​പോ​യ്ക്ക് മൂ​ന്ന് പോ​യി​ന്‍റും ചെ​ന്നൈ​യി​ന് ഒ​രു പോ​യി​ന്‍റും ആ​യി.

Tags : aiff super cup dempo vs chennaiyin fc draw

Recent News

Up