Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dismembered

പെ​ൺ​സു​ഹൃ​ത്തി​നെ​ച്ചൊ​ല്ലി ത​ർ​ക്കം: സു​ഹൃ​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി ക​ഷ്ണ​ങ്ങ​ളാ​ക്കി

ഗാ​ന്ധി​ന​ഗ​ർ: ഗു​ജ​റാ​ത്തി​ൽ സു​ഹൃ​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി ക​ഷ്ണ​ങ്ങ​ളാ​ക്കി കു​ഴ​ൽ​ക്കി​ണ​റി​ലെ​റി​ഞ്ഞു. പെ​ൺ​സു​ഹൃ​ത്തി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ന​ഖ​ത്രാ​ന സ്വ​ദേ​ശി ര​മേ​ഷ് മ​ഹേ​ശ്വ​രി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​ൽ ഇ​യാ​ളു​ടെ സു​ഹൃ​ത്ത് കി​ഷോ​റി​നെ (19) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ന​ഖ​ത്രാ​ന​യി​ലെ ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള ര​മേ​ഷി​നെ ഡി​സം​ബ​ർ ര​ണ്ട് മു​ത​ൽ കാ​ണാ​നി​ല്ലാ​യി​രു​ന്നു. തു​ട​ർ​ന്ന് ര​മേ​ഷി​ന്‍റെ സ​ഹോ​ദ​ര​ൻ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ കി​ഷോ​റി​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. ഇ​യാ​ളു​ടെ സം​സാ​ര​ത്തി​ൽ സം​ശ​യം തോ​ന്നി വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് കൊ​ല​പാ​ത​ക വി​വ​രം പു​റ​ത്തു​വ​ന്ന​ത്.

പെ​ൺ​സു​ഹൃ​ത്തി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​ന് പി​ന്നാ​ലെ​യാ​ണ് കൊ​ല​പാ​ത​ക​മെ​ന്നും കി​ഷോ​ർ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു. വി​വാ​ഹി​ത​യാ​യ യു​വ​തി​യു​മാ​യി ഏ​താ​നും നാ​ളു​ക​ളാ​യി ര​മേ​ഷ് അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. ഇ​തേ യു​വ​തി​ക്ക് കി​ഷോ​ർ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ സ​ന്ദേ​ശം അ​യ​യ്ക്കു​ക​യും താ​നു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

എ​ന്നാ​ൽ ഇ​ക്കാ​ര്യം യു​വ​തി ര​മേ​ഷി​നെ അ​റി​യി​ച്ച​തോ​ടെ കി​ഷോ​റും ര​മേ​ഷും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി. ഇ​തി​നി​ട​യി​ലാ​ണ് കി​ഷോ​ർ ര​മേ​ഷി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

Latest News

Up