Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Distributed

Thrissur

റി​ലീ​ഫ് വി​ത​ര​ണം ചെ​യ്തു

വ​ട​ക്കാ​ഞ്ചേ​രി:​ വി​ശു​ദ്ധ റ​ംസാ​നോ​ട​നു​ബ​ന്ധി​ച്ച് ഖ​ത്ത​ർ പ്ര​വാ​സി കൂ​ട്ടാ​യ്മ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മു​ള്ളൂ​ർ​ക്ക​ര റേഞ്ച് മ​ഹ​ല്ല് -മ​ദ്റ​സ​ക​ളി​ൽ സേ​വ​നം ചെ​യ്യു​ന്ന 150 പേ​ർ​ക്കു​ള്ള പ​ന്ത്ര​ണ്ടാ​മ​ത് റി​ലീ​ഫ് വി​ത​ര​ണ​വും മ​ജ്‌ലി​സു​ന്നൂ​ർ ആ​ത്മീ​യ സം​ഗ​മ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും പാ​ണ​ക്കാ​ട് സ​യ്യി​ദ് ഹ​മീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ നി​ർ​വഹി​ച്ചു. സ​യ്യി​ദ് ന​വീ​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ അ​ജ്മീ​ർ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.

റി​ലീ​ഫ് ക​മ്മി​റ്റി മു​ഖ്യ​ര​ക്ഷാ​ധി​കാ​രി സ​യ്യി​ദ് എം. ​പി കു​ഞ്ഞി​ക്കോ​യ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ മു​ള്ളൂ​ർ​ക്ക​ര റേഞ്ച് റി​ലീ​ഫ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ.​കെ ഇ​സ്മ​യി​ൽ, പ്ര​സി​ഡ​ന്‍റ് എ. ​അ​ഷ​റ​ഫ്, സ​യ്യി​ദ് മു​ഹ​മ്മ​ദ് അ​സ്ഹ​ർ, സ​യ്യി​ദ് അ​ബ്ദു​ൽ വാ​ജി​ദ് , കെ.​ഐ.​സി പ്ര​സി​ഡ​ന്‍റ് എ.​വി അ​ബൂ​ബ​ക്ക​ർ, അ​ബ്ദു​ൽ അ​സീ​സ്, സൈ​ത​ല​വി ഉ​സ്താ​ദ്, ഹ​ക്കീം ബാ​ഖ​വി, ഹാ​ജി കെ. ​എം ഉ​മ​ർ, പി.​എ ശി​ഹാ​ബു​ദ്ദീ​ൻ, പി. ​എ​സ് ഖ​മ​റു​ദ്ദീ​ൻ മു​സ്‌​ലി​യാ​ർ, പി.​കെ മൂ​സ, ഖ​ത്ത​ർ പ്ര​വാ​സി കൂ​ട്ടാ​യ്മ കോ​ഓർഡി​നേ​റ്റ​ർ കെ.​എം. അ​ലി, കെ.​എ ഹം​സ​ക്കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Up