Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Embezzling

Kottayam

പിടിയിലായത് വാഹന പരിശോധനയ്ക്കിടെ വ്യാ​ജ​രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കി 75 ല​ക്ഷം ത​ട്ടി​; യുവാവ് പി​ടി​യി​ല്‍

പേ​രൂ​ര്‍​ക്ക​ട: ബാ​ങ്കി​ല്‍ വ്യാ​ജ​രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കി 75 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​യാ​ളെ മ്യൂ​സി​യം പോ​ലീ​സ് പി​ടി​കൂ​ടി.

തി​രു​മ​ല വി​ജ​യ​മോ​ഹി​നി മി​ല്ലി​നു സ​മീ​പം നീ​രാ​ചേ​രി ലെ​യി​ന്‍ ഹൗ​സ് ന​മ്പ​ര്‍ 187 (ജി) ​യി​ല്‍ വാ​ട​ക​യ്ക്കു താ​മ​സി​ച്ചു​വ​ന്ന അ​നു​രാ​ജ് (36) ആ​ണ് പി​ടി​യി​ലാ​യ​ത്.
2020-ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ്ര​മാ​ണം, തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ള്‍ തു​ട​ങ്ങി​യ​വ ഹാ​ജ​രാ​ക്കി എ​സ്ബി​ഐ ആ​ല്‍​ത്ത​റ ശാ​ഖ​യി​ല്‍ നി​ന്നാ​ണ് ഇ​യാ​ള്‍ പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. അ​ഞ്ചാ​റു​മാ​സം തി​രി​ച്ച​ട​വി​ല്‍ മു​ട​ക്കം ഉ​ണ്ടാ​യി​രു​ന്നി​ല്ല. പി​ന്നീ​ട് പ​ണം ബാ​ങ്കി​ല്‍ അ​ട​യ്ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണ​മു​ണ്ടാ​യ​ത്.

കോ​വി​ഡ് കാ​ല​മാ​യി​രു​ന്ന​തി​നാ​ല്‍ പ​രാ​തി ന​ല്‍​കു​ന്ന​തി​നും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നും വൈ​കു​ക​യാ​യി​രു​ന്നു. ബാ​ങ്ക് അ​ധി​കൃ​ത​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ അ​നു​രാ​ജ് ഹാ​ജ​രാ​ക്കി​യ പ്ര​മാ​ണ​ത്തി​ലെ സ​ര്‍​വേ​ന​മ്പ​ര്‍ വ്യാ​ജ​മാ​ണെ​ന്നു ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ന്ന​തി​നി​ടെ മ്യൂ​സി​യം സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ന​ട​ന്ന വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ ഇ​യാ​ള്‍ പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു.

ഇ​യാ​ള്‍ ഓ​ടി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​ല്‍​നി​ന്ന് ഒ​രു​ഗ്രാം എം​ഡി​എം​എ​യും പോ​ലീ​സ് ക​ണ്ടെ​ത്തു​ന്നു. ഇ​തി​നും ഇ​യാ​ള്‍​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു.

Latest News

Up