Kerala
കോഴിക്കോട്: ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിൽ നാലു പോലീസുകാർക്കെതിരെ നടപടി.
സംഭവസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന നാലു പോലീസുകാരെ സ്ഥലം മാറ്റി. സ്പെഷൽ ബ്രാഞ്ച് എസിപിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർക്ക് വീഴ്ച സംഭവിച്ചുവെന്നാണ് സ്പെഷൻ ബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്.
ഇക്കഴിഞ്ഞ ഡിസംബര്‍ 29നാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് രക്ഷപ്പെട്ടത്. വിനീഷിനെ ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല. വിനീഷിനെ കുറിച്ച് യാതൊരു സൂചനയും അന്വേഷണ സംഘത്തിന് കിട്ടിയിട്ടില്ല.
വിനീഷിനായി ലുക്ക്ഔട്ട് സര്ക്കുലര്പുറത്തിറക്കിയിരുന്നു. നേരത്തെ വിനീഷില്‍ നിന്നും ഭീഷണിയുള്ളതിനാല്‍ ദൃശ്യയുടെ കുടുംബം ആശങ്കയിലാണ്. ചായ കുടിക്കാൻ നൽകിയ സ്റ്റീൽ ഗ്ലാസ് ഉപയോഗിച്ച് ടൈൽ ഇളക്കി നീക്കി ഭിത്തി തുരന്നാണ് വിനീഷ് രക്ഷപെട്ടത്.
Kerala
മലപ്പുറം: പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് രക്ഷപ്പെട്ടു. വിചാരണ തടവുകാരനായ പ്രതി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നാണ് രക്ഷപ്പെട്ടത്. തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ശുചിമുറിയുടെ ചുമര് തുരന്ന് പിന്നീട് ചുറ്റുമതില്‍ ചാടി പുറത്തുകടക്കുകയായിരുന്നു. പ്രതിക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്.
വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് 2021 ജൂണിലായിരുന്നു എൽഎൽബി വിദ്യാർഥിനിയായിരുന്ന 21കാരി ദൃശ്യയെ വിനീഷ് കൊലപ്പെടുത്തിയത്. കേസില്‍ അറസ്റ്റിലായ വിനീഷ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആയിരുന്നു. പിന്നീട് മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഡിസംബര്‍ 10ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇയാൾ 2022ലും മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. പിന്നീട് കർണാടകയിലെ ധർമസ്ഥലയിൽ വച്ച് നാട്ടുകാർ ഇയാളെ പിടികൂടി പോലീസിൽ ഏല്പിക്കുകയായിരുന്നു. നേരത്തെ ജയിലിൽ ആത്മഹത്യാശ്രമവും പ്രതി നടത്തിയിരുന്നു.
Kerala
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടു. അടിയന്തര ലാൻഡിംഗ് നടത്തിയ വിമാനത്തിന്റെ ടയറുകൾ പൊട്ടി.
ജിദ്ദയിൽ നിന്നു കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനം ലാൻഡിംഗ് ഗിയറിലെ തകരാറിനെ തുടർന്നാണ് കൊച്ചിയിൽ അടിയന്തിരമായി ഇറക്കിയത്. വിമാനത്തിലുണ്ടായിരുന്ന 160 യാത്രക്കാരും സുരക്ഷിതരാണെന്ന് സിയാൽ അധികൃതർ അറിയിച്ചു.
Kerala
ഷിംല: ഹിമാചല്‍പ്രദേശിൽ വിനോദസഞ്ചാരികളുമായി പോവുകയായിരുന്ന വാഹനം അപകടത്തില്‍പെട്ടു.
യാത്രക്കാര്‍ കയറിയ വാന്‍ മലഞ്ചെരുവില്‍ നിന്നും താഴേക്ക് ഉരുണ്ടുനീങ്ങുകയായിരുന്നു. വാഹനത്തിനുള്ളില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ അതിസാഹസികമായി പുറത്തേക്ക് ചാടി രക്ഷപ്പെട്ടു.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. താഴേക്ക് ഉരുണ്ട് നീങ്ങിയ വാന്‍ ഒരു മരത്തില്‍ ഇടിച്ച് നിന്നതിനാല്‍ കൊക്കയിലേക്ക് വീണില്ല.
വാഹനത്തില്‍നിന്ന് പുറത്തേക്ക് ചാടിയ രണ്ട് സ്ത്രീകള്‍ക്ക് താഴ്ചയിലേക്ക് വീണ് പരിക്കേറ്റു. സ്ഥലത്തുണ്ടായിരുന്ന മറ്റ് വിനോദസഞ്ചാരികളും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വാഹനത്തിലെ മുഴുവന്‍ യാത്രക്കാരും സ്ത്രീകളായിരുന്നു.
Kerala
കോഴിക്കോട്: പെരുംതേനീച്ചയുടെ ആക്രമണത്തിൽ നിന്നും രക്ഷപെടാൻ ബൈക്ക് യാത്രികൻ കിണറ്റിൽ ചാടി. മാമ്പറ്റ ചേരികലോട് ആണ് സംഭവം.
ചാത്തമംഗലം വേങ്ങേരി മഠം പടിഞ്ഞാറേ തൊടികയിൽ ഷാജുവാണ് കിണറിലേക്ക് എടുത്തു ചാടിയത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. ബൈക്കിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഇയാളെ പെരുംതേനീച്ച ആക്രമിക്കുകയായിരുന്നു.
കുത്തേറ്റ ഉടനെ ഷാജു രക്ഷപ്പെടാനായി തൊട്ടടുത്ത വീട്ടിലെ കിണറിലേക്ക് എടുത്തു ചാടുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം മുക്കം അഗ്നി രക്ഷാ സേനയെ അറിയിച്ചു.
മുക്കത്തു നിന്നു ഫയർ സ്റ്റേഷൻ ഓഫീസർ എം.എ. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിലുള്ള അഗ്നി രക്ഷാ സേന സ്ഥലത്തെത്തി ഷാജുവിനെ റെസ്ക്യു നെറ്റ് ഉപയോഗിച്ചു രക്ഷപ്പെടുത്തി.