ഈറോഡ്: തമിഴ്നാട് ഭരിക്കുന്ന ഡിഎംകെ സർക്കാർ ദുഷ്ടശക്തിയെന്ന് നടനും ടിവികെ നേതാവുമായ വിജയ്. അന്തരിച്ച എഡിഎംകെ നേതാക്കളായ എംജിആർ, ജയലളിത എന്നിവർ പലപ്പോഴായി ഉപയോഗിച്ചിട്ടുള്ള പദമാണിത്.
27 പേരുടെ മരണത്തിൽ കലാശിച്ച കരൂർ ദുരന്തത്തിനുശേഷം ആദ്യമായാണ് വിജയ് തമിഴ്നാട്ടിൽ ഇത്തരമൊരു പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നത്.
“എന്റെ പാർട്ടിയായ തമിഴക വെട്രി കഴകം ശുദ്ധമായ ശക്തിയാണ്. വൃത്തികെട്ട രാഷ്ട്രീയത്തിലോ തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങളിലോ ഞാൻ ഏർപ്പെടില്ല. സബ്സിഡികളെ എതിർക്കുന്നില്ലെങ്കിലും അവയെ സൗജന്യങ്ങളെന്നു വിളിക്കുന്നതിനോട് എതിർപ്പുണ്ട്.
മഹാനായ പെരിയാറിന്റെ പേരിൽ കൊള്ളയടിക്കാൻ ഇറങ്ങിയവരാണ് നമ്മുടെ ശത്രുക്കൾ. രാഷ്ട്രീയ ശത്രു ഡിഎംകെയും പ്രത്യയശാസ്ത്രപരമായ ശത്രു ബിജെപിയുമാണ്’’- വിജയ് കൂട്ടിച്ചേർത്തു.