മൂന്നാര്‍: ജില്ലയിലെ സിപിഎം നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രനെ വരവല്ക്കാനൊരുങ്ങി സംസ്ഥാന ബിജെപി നേതൃത്വം.
രാജേന്ദ്രന്റെ ബിജെപി പ്രവേശനം സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി ചര്‍ച്ചനടത്തി കാര്യങ്ങൾ കൂടുതല്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് എസ്. രാജേന്ദ്രനും ബിജെപി നേതൃത്വവും നല്കുന്ന സൂചന.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി മുന്‍ എംഎല്‍എ, ബിജെപിയിൽ ചേക്കേറുമെന്ന അഭ്യുഹങ്ങള്‍ ഉള്ളതാണ്. ഒരു മാസത്തിനകം ഇതുസംബന്ധിച്ച തീരുമാനം ഔദ്യോഗികമായി അറിയിക്കുമെന്നാണ് രാജേന്ദ്രൻ അറിയിട്ടിച്ചുള്ളത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ രാജേന്ദ്രൻ ബിജെപി സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയായ അഡ്വ. എ. രാജായെ പരാജയപ്പെടുത്താൻ ശ്രമിച്ചെന്നു ചൂണ്ടിക്കാട്ടി സിപിഎം, രാജേന്ദ്രനെതിരേ നടപടി സ്വീകരിച്ചിരുന്നു. ഒരു വര്‍ഷത്തെ സസ്പെന്‍ഷനു ശേഷം മടങ്ങിയെ ത്തിയിരുന്നെങ്കിലും ജില്ലയിലെ സിപിഎം നേതൃത്വവുമായി ഇടഞ്ഞുനിൽക്കുകയായിരുന്നു.
ഇതിനിടെ രാജേന്ദ്രൻ ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവദേക്കറുമായി ഡല്‍ഹിയില്‍ കൂടികാഴ്ചയും നടത്തിയിരുന്നു.