x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ടു​ത്തു​രു​ത്തി മു​ൻ‌ എം​എ​ൽ​എ പി.​എം. മാ​ത്യു അ​ന്ത​രി​ച്ചു  


Published: December 30, 2025 07:57 AM IST | Updated: December 30, 2025 10:44 AM IST

 കടുത്തുരുത്തി: മുന്‍ എംഎല്‍എയും കേരളാ കോണ്‍ഗ്രസ് ചെയര്‍മാനുമായിരുന്ന കാപ്പുന്തല പാറപ്പുറത്ത് പാലുവേലില്‍ പി.എം. മാത്യു (75) അന്തരിച്ചു. മൂന്നാഴ്ച മുമ്പ് ഉദരസംബന്ധമായ രോഗത്തെത്തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 3.15 ഓടെ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ വച്ചായിരുന്നു അന്ത്യം. ഭൗതിക ശരീരം ഇന്നു വൈകുന്നേരം അഞ്ചിനു കടുത്തുരുത്തി അരുണാശേരിയിലെ വസതിയില്‍ കൊണ്ടുവരും. സംസ്‌കാരം നാളെ (ബുധന്‍) മൂന്നിനു കടുത്തുരുത്തി സെന്‍റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍.

1991-96 കാലത്ത് കടുത്തുരുത്തി എംഎല്‍എയായിരുന്നു. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലായിരുന്ന പി.എം. മാത്യു പിന്നീട് ജേക്കബ് ഗ്രൂപ്പിലേക്കു മാറി. എക്‌സ് എംഎല്‍എ ഫോറം സംസ്ഥാന വര്‍ക്കിംഗ് ചെയര്‍മാനായിരുന്നു. കടുത്തുരുത്തി സഹകരണാശുപത്രി പ്രസിഡന്റായി എട്ട് വര്‍ഷം പ്രവര്‍ത്തിച്ചു. ഭാര്യ കുസുമം (റിട്ട സബ് രജിസ്ട്രാര്‍, കടുത്തുരുത്തി). മക്കള്‍- അനു പി. മാത്യു (അസോ. പ്രഫസര്‍ ദേവമാതാ കോളജ്, കുറവിലങ്ങാട്), അഞ്ചു മാത്യു, അരുണ്‍ മാത്യു (ഇരുവരും സിംഗപ്പുർ).

Tags : PM Mathew death kerala congress Former MLA kaduthuruthy

Recent News

Up