Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Future India

ഡി​സി​എ​ൽ നേ​താ​ക്ക​ൾ ഭാ​വി ഭാ​ര​ത​ത്തി​ന്‍റെ വി​ധാ​താ​ക്ക​ൾ: ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട്

മൂ​വാ​റ്റു​പു​ഴ: പ​ശ്ചി​മ ബം​ഗാ​ൾ ഗ​വ​ർ​ണ​ർ ഡോ. ​സി.​വി. ആ​ന​ന്ദ​ബോ​സ്, സാ​ഹി​ത്യ​നാ​യ​ക​ൻ ​പെ​രു​ന്പ​ട​വം ശ്രീ​ധ​ര​ൻ, മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ​മാ​രാ​യ ഡോ. ​സി​റി​യ​ക് തോ​മ​സ്, ഡോ. ​ബി. ഇ​ക്ബാ​ൽ, വൈ​ജ്ഞാ​നി​ക പ്ര​തി​ഭ ഡോ. ​രാ​ജു നാ​രാ​യ​ണ സ്വാ​മി ഐ​എ​എ​സ് തു​ട​ങ്ങി നൂ​റു​ക​ണ​ക്കി​നു മ​ഹാ​പ്ര​തി​ഭ​ക​ളെ പ​രി​ശീ​ലി​പ്പി​ച്ച് മി​ടു​ക്ക​രാ​ക്കി​യ വി​ദ്യാ​ർ​ഥി ല​ക്ഷ​ങ്ങ​ളു​ടെ പ്രി​യ സം​ഘ​ട​ന​യാ​ണ് ദീ​പി​ക ബാ​ല​സ​ഖ്യ​മെ​ന്ന് ദീ​പി​ക മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട്. ഡി​സി​എ​ൽ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞാ​ച​ട​ങ്ങി​നു നേ​തൃ​ത്വം ന​ൽ​കി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​തി​ഭാ​ധ​ന​രാ​യ ആ​ബേ​ല​ച്ച​ൻ, മാ​ഞ്ഞൂ​സ് ക​ള​പ്പു​ര​യ്ക്ക​ല​ച്ച​ൻ തു​ട​ങ്ങി​യ കൊ​ച്ചേ​ട്ട​ൻ​മാ​രു​ടെ​യും ച​രി​ത്ര​കാ​ര​നാ​യ മാ​ത്യു ഉ​ല​കം​ത​റ, അ​ധ്യാ​പ​ക​നാ​യ പി.​ടി. തോ​മ​സ് തു​ട​ങ്ങി​യ മി​ക​ച്ച സം​ഘാ​ട​ക​രു​ടെ​യും സ​മ​ർ​ത്ഥ​മാ​യ നേ​തൃ​ത്വ​ത്തി​ൽ വ​ള​ർ​ന്നു​വ​ന്ന സം​ഘ​ട​ന​യാ​ണ് ദീ​പി​ക ബാ​ല​സ​ഖ്യം.

ഈ ​സം​ഘ​ട​ന​യു​ടെ പു​തി​യ നേ​തൃ​നി​ര​യെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ദീ​പി​ക​യും സാം​സ്കാ​രി​ക കേ​ര​ള​വും കാ​ണു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡി​സി​എ​ല്ലി​ലൂ​ടെ വ​ള​ർ​ന്ന് ലോ​ക​മ​റി​യു​ന്ന വ​ലി​യ വ്യ​ക്ത​ത്വ​ങ്ങ​ളായി​ത്തീ​രാ​ൻ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ​ക്കു ക​ഴി​യ​ട്ടെ​യെ​ന്ന് ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട് ആ​ശം​സി​ച്ചു.

നേ​ര​ത്തേ മൂവാറ്റുപുഴ നിർമ്മല ഹയർ സെക്കൻഡറി സ്കൂളിൽവച്ചു ന​ട​ന്ന തെ​ര​ഞ്ഞടു​പ്പി​ൽ ഡി​സി​എ​ൽ സം​സ്ഥാ​ന ജ​ന​റ​ൽ ലീ​ഡ​റാ​യി നോ​ബി​ൻ ഫ്രി​ജോ (സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹൈ​സ്കൂ​ൾ ചി​റ്റാ​ട്ടു​ക​ര, തൃ​ശൂ​ർ) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. എ​രു​മേ​ലി സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ളി​ലെ ആ​ദി വൈ​ഷ്ണ​വ് എ​സ്. ആ​ണ് ഡെ​പ്യൂ​ട്ടി ലീ​ഡ​ർ.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യി ഇ​രി​ങ്ങാ​ല​ക്കു​ട ലി​റ്റി​ൽ ഫ്ള​വ​ർ സി.​ജി.​എ​ച്ച്.​എ​സി​ലെ അ​നോ​റ ആ​ൻ ഷി​ബു, എ​റ​ണാ​കു​ളം വാ​ത​ക്കാ​ട് സെ​ന്‍റ് ആ​ൻ​സ് പ​ബ്ലി​ക് സ്കൂ​ളി​ലെ അ​ല​ൻ ജോ​ൺ​സ​ൺ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

കാ​സ​ർ​ഗോ​ഡ് വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് ജോ​സ​ഫ്സ് യു.​പി. സ്കൂ​ളി​ലെ നേ​ഹ എ​ലി​സ​ബ​ത്ത് പ്രോ​ജ​ക്ട് സെ​ക്ര​ട്ട​റി​യാ​യും കോ​ട്ട​യം കാ​ഞ്ഞി​ര​പ്പ​ള്ളി കു​ന്നും​ഭാ​ഗം സെ​ന്‍റ് ജോ​സ​ഫ്സ് പ​ബ്ലി​ക് സ്കൂ​ളി​ലെ ഫി​യോ​ണ തോ​മ​സ് ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

തൊ​ടു​പു​ഴ കാ​ളി​യാ​ർ സെ​ന്‍റ് മേ​രീ​സ് എ​ച്ച്.​എ​സ്.​എ​സി​ലെ ഇ​വാ​ന ജോ, ​എ​റ​ണാ​കു​ളം തോ​ട്ടു​വ സെ​ന്‍റ് ജോ​സ​ഫ്സ് പ​ബ്ലി​ക് സ്കൂ​ളി​ലെ കീ​ർ​ത്ത​ന സി​ജോ, തൊ​ടു​പു​ഴ പി​ഴ​ക് നി​ർ​മ്മ​ല പ​ബ്ലി​ക് സ്കൂ​ളി​ലെ അ​ഗ​സ്റ്റി​ൻ ബി​നോ​യി എ​ന്നി​വ​രെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യും തെ​ര​ഞ്ഞെ​ടു​.

Latest News

Up