Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Garbage Dump

Thrissur

മാ​ലി​ന്യ​ക്കൂ​ന്പാ​രം

സി.​ജി. ജി​ജാ​സ​ൽ

തൃ​ശൂ​ർ: പു​ര​സ്കാ​ര​ങ്ങ​ളു​ടെ നെ​റു​ക​യി​ൽ നി​ൽ​ക്കു​ന്പോ​ഴും കോ​ർ​പ​റേ​ഷ​ന്‍റെ ശു​ചി​ത്വ​മു​ഖം ദി​നം​പ്ര​തി വി​കൃ​ത​മാ​കു​ന്നു. ന​ഗ​ര​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ങ്ങ​ളി​ൽ പ്ലാ​സ്റ്റി​ക്കും ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും ഒ​രു ഇ​ട​വേ​ള​യ്ക്കു​ശേ​ഷം കു​ന്നു​കൂ​ടു​ന്ന​തു പ​തി​വാ​യ​തോ​ടെ തൃ​ശൂ​ർ ന​ഗ​രം വ​ലി​യൊ​രു പ​ക​ർ​ച്ച​വ്യാ​ധി​ഭീ​ഷ​ണി​യി​ലാ​യി.

പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ​ക്കു തീ​യി​ട്ടു​പു​ക​യു​ന്ന റെ​യി​ലോ​ര​ങ്ങ​ളും തെ​രു​വു​ക​ളി​ലേ​ക്ക് ഒ​ഴു​കു​ന്ന മ​ലി​ന​ജ​ല​വും ന​ഗ​ര​വാ​സി​ക​ളു​ടെ ഉ​റ​ക്കം​കെ​ടു​ത്തു​ന്നു. നേ​ര​ത്തേ കോ​ർ​പ​റേ​ഷ​ൻ പൂ​ങ്കാ​വ​ന​ങ്ങ​ളാ​ക്കി മാ​റ്റി​യ ഇ​ട​ങ്ങ​ളെ സാ​ക്ഷി​നി​ർ​ത്തി​യാ​ണ് ന​ഗ​ര​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ൾ ച​വ​റു​കൂ​ന​ക​ളാ​യി മാ​റു​ന്ന​ത്.

നാ​റ്റം‌​വ​മി​ച്ച് ശ​ക്ത​ൻ

ന​ഗ​ര​ത്തി​ന്‍റെ നാ​ഡി​യാ​യ ശ​ക്ത​ൻ സ്റ്റാ​ൻ​ഡി​ൽ യാ​ത്ര​ക്കാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും മൂ​ക്കു​പൊ​ത്താ​തെ ന​ട​ക്കാ​നാ​വാ​ത്ത സ്ഥി​തി​യാ​ണ്. സ്റ്റാ​ൻ​ഡ് പ​രി​സ​രം തു​റ​ന്ന ശു​ചി​മു​റി​യാ​യി മാ​റി​യ​തോ​ടെ ശു​ചീ​ക​ര​ണ​ത്തൊ​ഴി​ലാ​ളി​ക​ൾ ഇ​വി​ടം ഉ​പേ​ക്ഷി​ച്ച മ​ട്ടാ​ണ്. ബ​സ് പാ​ർ​ക്കിം​ഗി​നു​പി​ന്നി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന മൂ​ത്ര​വും മ​ഴ​വെ​ള്ള​വും ചേ​ർ​ന്നു​ള്ള ദു​ർ​ഗ​ന്ധം ആ​രോ​ഗ്യ​ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്നു. കാ​ന​ക​ൾ പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ വി​ഴു​ങ്ങി​യ​തോ​ടെ മ​ഴ പെ​യ്താ​ൽ സ്റ്റാ​ൻ​ഡ് വെ​ള്ള​ത്തി​ലാ​കു​ന്ന സ്ഥി​തി​യാ​ണ്. കൊ​തു​കു​ക​ളു​ടെ പ്ര​ജ​ന​ന​കേ​ന്ദ്ര​മാ​യി സ്റ്റാ​ൻ​ഡ് മാ​റി​യി​ട്ടും അ​ധി​കൃ​ത​ർ ഉ​റ​ക്കം​ന​ടി​ക്കു​ക​യാ​ണ്.

തീ​പ്പൊ​രി​യ​ട​ങ്ങാ​തെ
ട്രാ​ക്ക് പ​രി​സ​രം

റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ലെ അ​ഗ്നി​ബാ​ധ​യു​ടെ ന​ടു​ക്കം മാ​റും​മു​ന്പേ കോ​ട്ട​പ്പു​റം പാ​ല​ത്തി​നു​സ​മീ​പ​വും മാ​ലി​ന്യ​ത്തീ പു​ക​യു​ന്നു. ട്രാ​ക്കി​നോ​ടു​ചേ​ർ​ന്ന് പ്ലാ​സ്റ്റി​ക്കും ഹോ​ട്ട​ൽ വേ​സ്റ്റും വ്യാ​പ​ക​മാ​യി ത​ള്ളു​ക​യാ​ണ്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഇ​വ​യ്ക്കു തീ​യി​ടു​ന്ന​തു വാ​യു​മ​ലി​നീ​ക​ര​ണ​ത്തി​നു പു​റ​മേ വ​ലി​യൊ​രു അ​പ​ക​ട​ത്തി​നും തി​രി​കൊ​ളു​ത്തു​മോ എ​ന്ന ഭീ​തി​യി​ലാ​ണു നാ​ട്ടു​കാ​ർ.

ക​ണ്ണി​ൽ പൊ​ടി​യി​ട​ൽ

പ്ര​സ് ക്ല​ബ്ബി​നു മു​ന്പി​ലെ റോ​ഡി​ലേ​ക്കു കാ​ന​യി​ൽ​നി​ന്നു മ​ലി​ന​ജ​ലം ഒ​ഴു​കാ​ൻ തു​ട​ങ്ങി​യി​ട്ട് ആ​ഴ്ച​ക​ളാ​യി. പ​രാ​തി​പ്ര​ള​യ​മാ​യ​പ്പോ​ൾ​മാ​ത്രം അ​ല്പം ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ വി​ത​റി ത​ടി​യൂ​രാ​നാ​ണ് അ​ധി​കൃ​ത​ർ ശ്ര​മി​ച്ച​ത്. ശാ​ശ്വ​ത​പ​രി​ഹാ​രം കാ​ണാ​തെ ന​ഗ​ര​സ​ഭ ഒ​ളി​ച്ചു​ക​ളി തു​ട​രു​ക​യാ​ണ്. ശു​ചി​ത്വ​പു​ര​സ്കാ​ര​ങ്ങ​ൾ അ​ല​മാ​ര​യി​ലി​രി​ക്കെ, ന​ഗ​രം മാ​ലി​ന്യ​ക്കൂ​ന്പാ​ര​മാ​യി മാ​റു​ന്ന​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്.

പ​രാ​തി​ക്കാ​രി​ൽ
കൗ​ണ്‍​സി​ല​ർ​മാ​രും

മാ​ലി​ന്യ​നീ​ക്കം നി​ല​ച്ച​തോ​ടെ ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ലും ഇ​ക്കാ​ര്യം കൗ​ണ്‍​സി​ല​ർ​മാ​ർ ഉ​ന്ന​യി​ച്ചി​രു​ന്നു. മാ​ലി​ന്യ​ക്കൂ​ന​ക​ൾ വ​ർ​ധി​ച്ച​തും തെ​രു​വു​നാ​യ്ക്ക​ളു​ടെ എ​ണ്ണ​വും ആ​ക്ര​മ​ണ​ങ്ങ​ളും വ​ർ​ധി​ക്കു​ന്ന​തും ഉ​ൾ​പ്പെ​ടെ യോ​ഗ​ത്തി​ൽ പ​രാ​തി​ക്കി​ട​യാ​ക്കി. അ​ന്ന് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ​യും വ്യാ​പ​ക ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു.

Latest News

Up