Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Godfather

37 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ആ​ദ്യ​നാ​യ​ക​നെ കാ​ണാ​നെ​ത്തി ക​നക

മാ​ങ്കു​യി​ലേ തേ​ങ്കു​യി​ലേ..​ഈ പാ​ട്ട് ഹൃ​ദ​യം കീ​ഴ​ട​ക്കി​യ കാ​ല​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. അ​തി​ലെ നാ​യ​ക​നും നാ​യി​ക​യും ക​ന​ക​യും രാ​മ​രാ​ജ​നു​മാ​യി​രു​ന്നു. 1989-ൽ ​പു​റ​ത്തി​റ​ങ്ങി​യ ക​ര​കാ​ട്ട​ക്കാ​ര​ൻ എ​ന്ന ചി​ത്രം സൂ​പ്പ​ർ ഹി​റ്റാ​യി​രു​ന്നു.

ക​ന​ക​യു​ടെ അ​ര​ങ്ങേ​റ്റ​ചി​ത്രം കൂ​ടി​യാ​യി​രു​ന്നു ഇ​ത്. ഗം​ഗൈ അ​മ​ര​ൻ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ലൂ​ടെ ക​ന​ക–​രാ​മ​രാ​ജ​ൻ ജോ​ഡി​യും ത​മി​ഴ് പ്രേ​ക്ഷ​ക​ർ​ക്ക് ഇ​ഷ്ട​താ​ര​ങ്ങ​ളാ​യി മാ​റി.

ഇ​പ്പോ​ഴി​താ  37 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ത​ന്‍റെ പ​ഴ​യ നാ​യ​ക​നെ തേ​ടി​യെ​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ടി ക​ന​ക. യു​വ​സം​ഗീ​ത സം​വി​ധാ​യ​ക​ൻ ധ​ര​ൻ കു​മാ​റി​നൊ​പ്പ​മാ​ണ് ക​ന​ക പ​ഴ​യ​നാ​യ​ക​ൻ രാ​മ​രാ​ജ​നെ കാ​ണാ​നെ​ത്തി​യ​ത്.

ഒ​രു​മി​ച്ച് ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യും ഇ​രു​വ​ർ​ക്കും ഒ​പ്പം ഒ​രു​പാ​ട് പ​ഴ​യ​കാ​ല സി​നി​മാ വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു​വെ​ന്ന് പ്രി​യ​താ​ര​ങ്ങ​ൾ​ക്കൊ​പ്പ​മു​ള്ള ചി​ത്രം പങ്കുവച്ച് ധ​ര​ൻ കു​മാ​ർ കു​റി​ച്ചു.

‘ഉ​ച്ച​ഭ​ക്ഷ​ണം ഒ​രു ഓ​ർ​മ്മ പു​തു​ക്ക​ലാ​യി മാ​റു​മ്പോ​ൾ !! എ​ന്‍റെ സ​ഹോ​ദ​രി ക​ന​ക​യോ​ടും രാ​മ​രാ​ജ​ൻ സാ​റി​നോ​ടു​മൊ​പ്പം 37 വ​ർ​ഷ​ത്തെ സി​നി​മാ ഓ​ർ​മ​ക​ൾ അ​യ​വി​റ​ക്കു​ന്നു,’ ധ​ര​ൻ കു​മാ​റി​ന്‍റെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ.

അ​തേ​സ​മ​യം ക​ന​ക​യു​ടെ രൂ​പ​ത്തി​ൽ മാ​റ്റ​ങ്ങ​ൾ വ​ന്ന​ത് ആ​രാ​ധ​ക​ർ തി​രി​ച്ച​റി​ഞ്ഞു. ഇ​തോ​ടൊ​പ്പം ത​ന്നെ താ​ര​ത്തി​ന്‍റെ ഐ ​മേ​ക്ക​പ്പും പ്ര​ത്യേ​ക​ത​യു​ള്ള​താ​യി​രു​ന്നു.

ഗോ​ഡ്ഫാ​ദ​ര്‍, വി​യ​റ്റ്നാം കോ​ള​നി തു​ട​ങ്ങി ബ്ലോ​ക് ബ​സ്റ്റ​ര്‍ മ​ല​യാള സി​നി​മ​ക​ളി​ലും ക​ര​കാ​ട്ട​ക്കാ​ര​ൻ ഉ​ൾ​പ്പ​ടെ സൂ​പ്പ​ർ​ഹി​റ്റ് ത​മി​ഴ് സി​നി​മ​ക​ളി​ലൂ​ടെ​യും താ​ര​മാ​യ ക​ന​ക കാ​ല​ക്ര​മേ​ണ സി​നി​മ വി​ട്ട് ഏ​റെ​ക്കു​റേ അ‍​ജ്ഞാ​ത​മെ​ന്നു പ​റ​യാ​വു​ന്ന ഒ​രു സ്വ​കാ​ര്യ​ജീ​വി​ത​ത്തി​ലേ​ക്ക് ഒ​തു​ങ്ങി.

25 വ​ർ​ഷ​ത്തോ​ള​മാ​യി സി​നി​മാ​മേ​ഖ​ല​യി​ൽ നി​ന്നും അ​ക​ന്നു ജീ​വി​ക്കു​ന്ന ക​ന​ക​യെ ചു​റ്റി​പ്പ​റ്റി അ​ന​വ​ധി വി​വാ​ദ​ങ്ങ​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​ഞ്ഞു​നി​ന്നി​രു​ന്നു. ക​ന​ക​യ്ക്ക് കാ​ൻ​സ​ർ ആ​യി​രു​ന്നു​വെ​ന്നും ന​ടി മ​രി​ച്ചെ​ന്നു​മാ​യി​രു​ന്നു അ​വ​യി​ൽ ചി​ല​ത്.

ക​ന​ക​യും അ​ച്ഛ​നും ത​മ്മി​ലു​ള്ള സ്വ​ത്ത് ത​ർ​ക്ക​വും വി​വാ​ദ​മാ​യി​രു​ന്നു. അ​ച്ഛ​ൻ ത​ന്നെ മ​നോ​രോ​ഗി​യാ​യി ചി​ത്രീ​ക​രി​ക്കു​ന്നു​വെ​ന്നും സ്വ​ത്തും സ​മ്പാ​ദ്യ​വും എ​ല്ലാം അ​ച്ഛ​ന്‍ ത​ട്ടി​യെ​ടു​ത്തു​വെ​ന്നും ക​ന​ക തു​റ​ന്ന​ടി​ച്ചി​രു​ന്നു.

Latest News

Up