District News
ഉള്ളൂർ: റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ അമിത വേഗതയിൽ പാഞ്ഞെത്തിയ കാറിടിച്ച് ഗുരുതമായി പരിക്കേറ്റ കാൽനടയാത്രികൻ മരിച്ചു. റിട്ട.പിഎസ്സി അണ്ടർ സെക്രട്ടറി ഉള്ളൂർ നീരാഴി ലെയിൻ പിഎസ്സി നഗർ ശബ്നത്തിൽ കെ.ഇ. ഇബ്രാഹിംകുട്ടി(72)യാണ് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച് വൈകുന്നേരം 4.30 ഓടെ കൊച്ചുള്ളൂർ പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം.
മുടിവെട്ടാനായി വീടിന് പുറത്ത് പോയതായിരുന്നു. അപകടം വരുത്തിയ വാഹനം നിർത്താതെ പോയി. ബന്ധുക്കൾ മെഡിക്കൽകോളജ് പോലീസിൽ പരാതി നൽകിയി. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
മക്കൾ: ഡോ.ശബ്ന ഇബ്രാഹിം (യുകെ), റിയാസ് ഇബ്രാഹിം (ഐടി, ബംഗളൂരു). മരുമക്കൾ: എസ്.മുഹമ്മദ് സാലിഹ് (യുകെ), എസ്.നസ്റിൻ (അസി.എൻജിനിയർ, ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്).