x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ​പാ​ത മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ കാ​റി​ടി​ച്ച്‌ വൈ​ക്കം സ്വ​ദേ​ശി മ​രി​ച്ചു


Published: December 24, 2025 12:02 AM IST | Updated: December 24, 2025 12:02 AM IST

കൊ​ര​ട്ടി: ദേ​ശീ​യ​പാ​ത 544 കോ​ട്ട​മു​റി​യി​ൽ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ കാ​ർ ഇ​ടി​ക്കു​ക​യും തു​ട​ർ​ന്ന് ത​ല ഡി​വൈ​ഡ​റി​ൽ അ​ടി​ച്ചു​വീ​ണ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം.

കോ​ട്ട​യം വൈ​ക്കം സ്വ​ദേ​ശി കു​ല​ശേ​ര​മം​ഗ​ലം വി​നീ​ഷ് ഭ​വ​നി​ൽ വി​നീ​ഷ് (45) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 11.45 നാ​ണ് സം​ഭ​വം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ യു​വാ​വ് ത​ൽ​ക്ഷ​ണം മ​രി​ച്ചു. മു​രി​ങ്ങൂ​ർ കോ​ട്ട​മു​റി​യി​ലെ മേ​ക്ക​ർ റെ​സ്റ്റോ​റ​ന്‍റി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. ജോ​ലി ക​ഴി​ഞ്ഞ് താ​മ​സ​സ്ഥ​ല​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.

കൊ​ര​ട്ടി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി ച്ചു. ​മൃ​ത​ദേ​ഹം ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി സ്വ​ദേ​ശ​ത്തേ​ക്ക് കൊ​ണ്ടു​പോ​യി. ഭാ​ര്യ: സി​മി. മ​ക​ൾ: വി​സ്മ​യ.

Tags : Vaikom native dies hit by car national highway

Recent News

Up