Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Honey M Varghese

അ​തി​ജീ​വി​ത​യു​ടെ അ​ഭി​ഭാ​ഷ​ക​രെ അ​ധി​ക്ഷേ​പി​ക്കു​ന്ന​ത് പ​തി​വ്; കോ​ട​തി​യ​ല​ക്ഷ്യ ഹ​ർ​ജി​യു​മാ​യി അ​ഡ്വ. ടി.​ബി.​മി​നി

കൊ​ച്ചി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ വി​ധി പ​റ​ഞ്ഞ ജ​ഡ്ജി ഹ​ണി എം. ​വ​ർ​ഗീ​സി​നെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ ഹ​ർ​ജി​യു​മാ​യി അ​തി​ജീ​വി​ത​യു​ടെ അ​ഭി​ഭാ​ഷ​ക ടി.​ബി. മി​നി. വി​ചാ​ര​ണ കോ​ട​തി ജ​ഡ്ജി ഹ​ണി എം. ​വ​ർ​ഗീ​സ് പ​ര​സ്യ​മാ​യി അ​പ​മാ​നി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് ഹ​ർ​ജി.

അ​തി​ജീ​വി​ത​യു​ടെ അ​ഭി​ഭാ​ഷ​ക​രെ പ​ര​സ്യ​മാ​യി അ​ധി​ക്ഷേ​പി​ക്കു​ന്ന​ത് പ​തി​വ് രീ​തി​യെ​ന്നും ടി.​ബി. മി​നി​യു​ടെ ഹ​ർ​ജി​യി​ൽ ആ​രോ​പി​ക്കു​ന്നു. ടി.​ബി. മി​നി കോ​ട​തി​യെ വി​ശ്ര​മ സ്ഥ​ല​മാ​യാ​ണ് കാ​ണു​ന്ന​തെ​ന്നാ​യി​രു​ന്നു ഹ​ണി എം. ​വ​ർ​ഗീ​സി​ന്‍റെ പ​രാ​മ​ർ​ശം.

വി​ചാ​ര​ണ സ​മ​യ​ത്ത് അ​ഭി​ഭാ​ഷ​ക കോ​ട​തി​യി​ൽ വ​ന്ന​ത് പ​ത്ത് ദി​വ​സ​ത്തി​ൽ താ​ഴെ​യാ​ണെ​ന്നും അ​ര​മ​ണി​ക്കൂ​ർ മാ​ത്ര​മാ​ണ് അ​ഭി​ഭാ​ഷ​ക കോ​ട​തി​യി​ൽ ഉ​ണ്ടാ​കാ​റു​ള്ള​തെ​ന്നു​മാ​യി​രു​ന്നു മി​നി​ക്കെ​തി​രാ​യ വി​ചാ​ര​ണ കോ​ട​തി​യു​ടെ വി​മ​ര്‍​ശ​നം.

കോ​ട​തി​യി​ൽ ഉ​ണ്ടാ​കു​മ്പോ​ൾ ഉ​റ​ങ്ങു​ന്ന​താ​ണ് പ​തി​വ്. എ​ന്നി​ട്ടാ​ണ് പു​റ​ത്തു​പോ​യി കോ​ട​തി​യെ വി​മ​ർ​ശി​ക്കു​ന്ന​തെ​ന്നും വി​ചാ​ര​ണ കോ​ട​തി ജ​ഡ്ജി ഹ​ണി എം. ​വ​ർ​ഗീ​സ് വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. കേ​സി​ലെ കോ​ട​തി​യ​ല​ക്ഷ്യ ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വി​ചാ​ര​ണ കോ​ട​തി​യു​ടെ വി​മ​ർ​ശ​നം.

Latest News

Up