കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിധി പറഞ്ഞ ജഡ്ജി ഹണി എം. വർഗീസിനെതിരെ കോടതിയലക്ഷ്യ ഹർജിയുമായി അതിജീവിതയുടെ അഭിഭാഷക ടി.ബി. മിനി. വിചാരണ കോടതി ജഡ്ജി ഹണി എം. വർഗീസ് പരസ്യമായി അപമാനിച്ചുവെന്ന് ആരോപിച്ചാണ് ഹർജി.
അതിജീവിതയുടെ അഭിഭാഷകരെ പരസ്യമായി അധിക്ഷേപിക്കുന്നത് പതിവ് രീതിയെന്നും ടി.ബി. മിനിയുടെ ഹർജിയിൽ ആരോപിക്കുന്നു. ടി.ബി. മിനി കോടതിയെ വിശ്രമ സ്ഥലമായാണ് കാണുന്നതെന്നായിരുന്നു ഹണി എം. വർഗീസിന്റെ പരാമർശം.
വിചാരണ സമയത്ത് അഭിഭാഷക കോടതിയിൽ വന്നത് പത്ത് ദിവസത്തിൽ താഴെയാണെന്നും അരമണിക്കൂർ മാത്രമാണ് അഭിഭാഷക കോടതിയിൽ ഉണ്ടാകാറുള്ളതെന്നുമായിരുന്നു മിനിക്കെതിരായ വിചാരണ കോടതിയുടെ വിമര്‍ശനം.
കോടതിയിൽ ഉണ്ടാകുമ്പോൾ ഉറങ്ങുന്നതാണ് പതിവ്. എന്നിട്ടാണ് പുറത്തുപോയി കോടതിയെ വിമർശിക്കുന്നതെന്നും വിചാരണ കോടതി ജഡ്ജി ഹണി എം. വർഗീസ് വിമർശനം ഉന്നയിച്ചിരുന്നു. കേസിലെ കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് വിചാരണ കോടതിയുടെ വിമർശനം.
Tags : TB Mini honey m varghese kochi court-ordered petition