തിരുവനന്തപുരം: സംസ്ഥാനത്തെ എട്ടു സമുദായങ്ങളെ കൂടി ഒബിസി പട്ടികയിൽ ഉൾപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്റെ ഉപദേശം അംഗീകരിച്ചാണ് നടപടി.
ബാലിജ, കാവരൈ, ഗാവര, ഗാവരൈ, ഗാവരൈ നായിഡു, ബലിജ നായിഡു, ഗജലു ബൈലജ അല്ലെങ്കിൽ വല്ലൈ ചെട്ടി സമുദായങ്ങളെയാണ് സംസ്ഥാന ഒബിസി പട്ടികയിൽ ഉൾപ്പെടുത്തുന്നത്.