Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Infrastructure

Thrissur

പാ​ടൂ​ക്കാ​ട് തു​രു​ത്ത് ന​ഗ​റി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​ത്തി​ന് ഒ​രു കോ​ടി

വി​യ്യൂ​ർ: സം​സ്ഥാ​ന​സ​ർ​ക്കാ​ർ പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന അം​ബേ​ദ്ക​ർ ഗ്രാ​മ​വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ വി​യ്യൂ​ർ പാ​ടൂ​ക്കാ​ട് തു​രു​ത്ത് ന​ഗ​റി​ലെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​വി​ക​സ​ന​ത്തി​ന് ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. പ​ദ്ധ​തി​ക​ളു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം പി. ​ബാ​ല​ച​ന്ദ്ര​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഒ​രു കോ​ടി രൂ​പ​യി​ൽ ഭ​വ​ന​പു​ന​രു​ദ്ധാ​ര​ണം, സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മാ​ണം, കാ​ന​നി​ർ​മാ​ണം, ക​മ്യൂ​ണി​റ്റി ഹാ​ളി​ലേ​ക്കു​ള്ള ഫ​ർ​ണീ​ച്ച​ർ എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്.ഡി​വി​ഷ​ൻ കൗ​ൺ​സി​ല​ർ അ​രു​ൺ ത​ട​ത്തി​ൽ, അ​സി​സ്റ്റ​ന്‍റ് ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ർ എ.​പി. സീ​ന, ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Up